വിരാട് കോലി ഷോ! രാജ്യത്ത് വിപണി വീണു, വിമാനം ടേക്കോഫ് ചെയ്തത് മത്സരത്തിന് ശേഷം


Photo: ANI

സിഡ്നി: മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വിരാട് കോലി ഉഗ്രരൂപംപൂണ്ട് സമാനകളില്ലാത്ത ഇന്നിങ്സോടെ ഇന്ത്യന്‍ ടീമിന് അവിസ്മരണീയ ജയം സമ്മാനിച്ചപ്പോള്‍ ഇന്ത്യയില്‍ നടന്നത് കേട്ടുകേള്‍വിപോലുമില്ലാത്ത സംഭവങ്ങള്‍.

ട്വന്റി-20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ പാകിസ്താനെതിരേ കോലിയുടെ മാസ്മരിക ഇന്നിങ്സ് ഓണ്‍ലൈന്‍ വിപണിയെയും വിമാനസര്‍വീസിനെയുമൊക്കെ സ്വാധീനിച്ചു. അവിശ്വസനീയ ജയത്തില്‍ മുന്‍ ഇന്ത്യന്‍ നായകനും ക്രിക്കറ്റ് ഇതിഹാസവുമായ സുനില്‍ ഗാവസ്‌കര്‍ കുഞ്ഞുങ്ങളെപ്പോലെ തുള്ളിച്ചാടി. വമ്പന്‍ താരങ്ങള്‍ കോലിയെ അഭിനന്ദിച്ച് രംഗത്തെത്തി. ക്രിക്കറ്റ് ലോകം മണിക്കൂറുകളോളം കോലിയിലേക്ക് മാത്രമായി ഒതുങ്ങി.



കച്ചവടം താഴേക്ക്

ദീപാവലി വിപണിയെ കോലിയുടെ ബാറ്റിങ് സാരമായി ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. യു.പി.ഐ. ഇടപാടുകള്‍ കോലിയുടെ ബാറ്റിങ് സമയത്ത് കുത്തനെ ഇടിഞ്ഞു. ദീപാവലി തലേന്നായ ഒക്ടോബര്‍ 23-ന് ഉച്ചവരെ ഓണ്‍ലൈന്‍ വിപണി മികച്ചരീതിയിലാണ് മുന്നേറിയത്. ഇന്ത്യയുടെ ബാറ്റിങ് തുടങ്ങിയതോടെ ആളുകള്‍ ഷോപ്പിങ് മാറ്റിവെച്ച് കളിയില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. കോലി കത്തിക്കയറിയപ്പോള്‍ കച്ചവടം ആറ് ശതമാനത്തിന് താഴേക്കുപോയതായി മാക്സ് ലൈഫ് ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍ മിഹിര്‍ വോറ ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു. ക്രിക്കറ്റ് കഴിഞ്ഞതോടെ വിപണി ഉഷാറാവുകയും ചെയ്തു.

ഉയരാതെ വിമാനം

ഇന്ത്യ-പാക് കളിയുടെ ആവേശത്തില്‍ വിമാനയാത്ര പുറപ്പെടുന്നതുപോലും വൈകിയെന്ന് ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാന. ചണ്ഡീഗഢില്‍നിന്ന് മുംബൈയിലേക്കായി താന്‍ കയറിയ വിമാനമാണ് അഞ്ചുമിനിറ്റ് വൈകിയതെന്നും മത്സരത്തിന്റെ ആവേശത്തില്‍ പൈലറ്റ് യാത്രതുടങ്ങുന്നത് വൈകിച്ചെന്നുമാണ് ഖുറാന ട്വിറ്ററില്‍ കുറിച്ചത്. വൈകിയതില്‍ യാത്രക്കാര്‍ക്കാര്‍ക്കും പരാതിയുണ്ടായിരുന്നില്ലെന്നും മിക്കവാറും എല്ലാവരും ഫോണില്‍ മത്സരം കാണുകയായിരുന്നെന്നും താരം വ്യക്തമാക്കി. ഇന്ത്യ ജയിച്ചതോടെ വിമാനത്തില്‍ വലിയ ആര്‍പ്പുവിളികളാണുണ്ടായതെന്നും ഖുറാന ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യന്‍ ടീം സിഡ്നിയില്‍

ഹോളണ്ടിനെതിരായ മത്സരത്തിനായി ഇന്ത്യന്‍ ടീം സിഡ്നിയിലെത്തി. നായകന്‍ രോഹിത് ശര്‍മ, വിരാട് കോലി, കെ.എല്‍. രാഹുല്‍, ദിനേഷ് കാര്‍ത്തിക് അടക്കമുള്ളവര്‍ ബാറ്റിങ് പരിശീലനം നടത്തുകയും ചെയ്തു. വ്യാഴാഴ്ചയാണ് മത്സരം. ഹോളണ്ടിനെതിരേ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്ക് വിശ്രമമനുവദിച്ചേക്കും. പകരം ദീപക് ഹൂഡയെ കളിപ്പിക്കും.

പന്തെറിഞ്ഞ് പാക് പേസര്‍

നെറ്റ്സില്‍ രോഹിതിനും കോലിക്കുമെതിരേ പന്തെറിയാന്‍ പാകിസ്താനില്‍നിന്നുള്ള ബൗളര്‍കൂടിയുണ്ടായിരുന്നു. മുഹമ്മദ് ഇര്‍ഫാന്‍ ജൂനിയര്‍. പരിശീലനത്തിനുശേഷം കോലിയും രോഹിതും തന്നെ അഭിനന്ദിച്ചതായി ഇര്‍ഫാന്‍ പറഞ്ഞു. പാകിസ്താനില്‍നിന്ന് ഓസ്ട്രേലിയയിലേക്ക് കുടിയേറിയവരാണ് ഇര്‍ഫാന്റെ കുടുംബം.ഓസ്ട്രേലിയന്‍ ഗ്രേഡ് ക്രിക്കറ്റില്‍ വെസ്റ്റേണ്‍ സബര്‍ബ് ടീമിനായാണ് കളിക്കുന്നത്. ഓസ്ട്രേലിയന്‍ ടീമിന്റെ നെറ്റ്സിലും ഇര്‍ഫാന്‍ പന്തെറിയാറുണ്ട്.

Content Highlights: icc t20 world cup 2020, virat kohli, india vs pakistan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented