'കോലിയുമൊത്തുള്ള കൂട്ടുകെട്ട് വളരെയധികം ആസ്വദിക്കുന്നു' - സൂര്യകുമാര്‍ യാദവ്


വിരാട് കോലിയും സൂര്യകുമാർ യാദവും | Photo: ANI

മെല്‍ബണ്‍: വിരാട് കോലിയുമൊത്തുള്ള കൂട്ടുകെട്ട് താന്‍ നന്നായി ആസ്വദിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ്. ട്വന്റി 20 ലോകകപ്പില്‍ ഹോളണ്ടിനെതിരായ വിജയത്തിനുശേഷം സംസാരിക്കുകയായിരുന്നു സൂര്യകുമാര്‍. മത്സരത്തില്‍ സൂര്യ-കോലി കൂട്ടുകെട്ട് 48 പന്തില്‍ 95 റണ്‍സെടുത്തിരുന്നു.

''പരസ്പരബഹുമാനത്തോടെയുള്ള സമീപനമാണ് ഞങ്ങളുടേത്. ഒരറ്റത്ത് ഞാന്‍ ചില ബൗണ്ടറികള്‍ നേടിയാല്‍ അദ്ദേഹം സ്ട്രൈക്ക് റൊട്ടേറ്റുചെയ്ത് എനിക്ക് വഴിമാറും. വിക്കറ്റുകള്‍ക്കിടയിലൂടെയുള്ള ഓട്ടം ഞങ്ങള്‍ പരമാവധി വേഗത്തിലാക്കും.



ഇന്നിങ്സ് സാവധാനം കെട്ടിപ്പെടുത്ത് പിന്നീട് വേഗമാര്‍ജിക്കുന്നതാണ് കോലിയുടെ രീതി. അതേസമയം, ആദ്യപന്ത് മുതല്‍ ആക്രമിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്'' -സൂര്യകുമാര്‍ പറഞ്ഞു.

Content Highlights: virat kohli, suryakumar yadav, icc t20 world cup 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022

Most Commented