അഫ്ഗാന്‍ വിറപ്പിച്ച് വീണു, സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റ് വിജയം


Photo: twitter.com/ICC

പെര്‍ത്ത്: 2022 ഐ.സി.സി ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ അഫ്ഗാനിസ്താനെതിരേ ഇംഗ്ലണ്ടിന് വിജയം. അഞ്ചുവിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയം നേടിയത്. അഫ്ഗാന്‍ ഉയര്‍ത്തിയ 113 റണ്‍സ് വിജയലക്ഷ്യം ഇംഗ്ലണ്ട് 18.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇംഗ്ലണ്ടിനെ വിറപ്പിച്ചാണ് അഫ്ഗാന്‍ തോല്‍വി വഴങ്ങിയത്. ബാറ്റിങ്ങില്‍ പതറിയെങ്കിലും ബൗളിങ്ങില്‍ അഫ്ഗാന്‍ ഉശിരുകാട്ടി. ചെറിയ വിജയലക്ഷ്യം മറികടക്കാന്‍ ഇംഗ്ലണ്ടിന് 18.1 ഓവര്‍ വേണ്ടിവന്നു.

113 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ ജോസ് ബട്‌ലറും അലക്‌സ് ഹെയ്ല്‍സും ചേര്‍ന്ന് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 18 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 18 റണ്‍സെടുത്ത ബട്‌ലറെ പുറത്താക്കി ഫസല്‍ഹഖ് ഫറൂഖി ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ അലക്‌സ് ഹെയ്ല്‍സിനെ പുറത്താക്കി ഫരീദ് അഹമ്മദ് ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. 19 റണ്‍സാണ് ഹെയ്ല്‍സിന്റെ സമ്പാദ്യം.



മൂന്നാമനായി വന്ന ഡേവിഡ് മലാന്‍ റണ്‍സ് കണ്ടെത്താന്‍ പാടുപെട്ടു. ക്രീസിലുറച്ചുനിന്നെങ്കിലും താരത്തിന് അതിവേഗം റണ്‍സ് കണ്ടെത്താനായില്ല. മറുവശത്ത് എത്തിയ ബെന്‍ സ്‌റ്റോക്‌സിനെ വെറും രണ്ട് റണ്‍സില്‍ മുഹമ്മദ് നബി ക്ലീന്‍ ബൗള്‍ഡാക്കി. പിന്നാലെ 30 പന്തില്‍ 18 റണ്‍സെടുത്ത മലാനെ മുജീബുര്‍ റഹ്‌മാനും വീഴ്ത്തിയതോടെ ഇംഗ്ലണ്ട് പതറി.

ഒരു വശത്ത് വീഴാതെ പിടിച്ചുനിന്ന ലിയാം ലിവിങ്സ്റ്റണിലാണ് ഇംഗ്ലണ്ട് പ്രതീക്ഷയര്‍പ്പിച്ചത്. ലിവിങ്സ്റ്റണ്‍ അനായാസം റണ്‍സ് കണ്ടെത്തിയപ്പോള്‍ മറുവശത്ത് ഹാരി ബ്രൂക്‌സ് പരാജയപ്പെട്ടു. വെറും ഏഴുറണ്‍സെടുത്ത താരത്തെ റാഷിദ് ഖാന്‍ പുറത്താക്കി. ഇതോടെ ഇംഗ്ലണ്ട് 97 റണ്‍സിന് അഞ്ചുവിക്കറ്റ് എന്ന നിലയിലേക്ക് വീണു. ബ്രൂക്‌സിന് പകരം മോയിന്‍ അലിയാണ് ക്രീസിലെത്തിയത്.

മോയിന്‍ അലിയെ കൂട്ടുപിടിച്ച് ലിവിങ്സ്റ്റണ്‍ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചു. ലിവിങ്‌സ്റ്റണ്‍ 21 പന്തില്‍ നിന്ന് 29 റണ്‍സെടുത്ത് പുറത്താവാതെ നിന്ന് ടീമിന്റെ ടോപ് സ്‌കോററായി. മോയിന്‍ അലി എട്ടുറണ്‍സുമായി അപരാജിതനായി നിന്നു.

അഫ്ഗാനുവേണ്ടി ഫസല്‍ഹഖ് ഫാറൂഖി, മുജീബുര്‍ റഹ്‌മാന്‍, റാഷിദ് ഖാന്‍, മുഹമ്മദ് നബി, ഫരീദ് അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

ബാറ്റര്‍മാര്‍ കളിമറന്ന മത്സരത്തില്‍ അഫ്ഗാനിസ്താന്‍ 19.4 ഓവറില്‍ 112 റണ്‍സിന് ഓള്‍ ഔട്ടായി. അഞ്ചുവിക്കറ്റ് വീഴ്ത്തിയ ഇംഗ്ലണ്ടിന്റെ ഓള്‍റൗണ്ടര്‍ സാം കറനാണ് അഫ്ഗാന്റെ നടുവൊടിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് ഒരു ഘട്ടത്തില്‍പ്പോലും ആധിപത്യം പുലര്‍ത്താനായില്ല. 32 റണ്‍സെടുത്ത ഇബ്രാഹിം സദ്രാനും 30 റണ്‍സ് നേടിയ ഉസ്മാന്‍ ഘനിയും മാത്രമാണ് അഫ്ഗാന് വേണ്ടി തിളങ്ങിയത്. ആദ്യ ഓവറുകളില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും അവസാന ഓവറുകളില്‍ അഫ്ഗാന്‍ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു.

82 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയില്‍ നിന്ന് അഫ്ഗാന്‍ 112 ന് ഓള്‍ ഔട്ടായി. ടീമിലെ ഏഴ് ബാറ്റര്‍മാര്‍ക്ക് രണ്ടക്കം പോലും കാണാനായില്ല. ഇംഗ്ലണ്ടിനായി ഓള്‍റൗണ്ടര്‍ സാം കറന്‍ 3.4 ഓവറില്‍ വെറും 10 റണ്‍സ് മാത്രം വിട്ടുനല്‍കി അഞ്ചുവിക്കറ്റെടുത്തു. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്. ബെന്‍ സറ്റോക്‌സും മാര്‍ക്ക് വുഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ക്രിസ് വോക്‌സ് ഒരു വിക്കറ്റ് സ്വന്തമാക്കി.

Updating ...

Content Highlights: icc t20 world cup 2022, t20 world cup 2022, england vs afghanistan, sam curran, england cricket, icc


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented