ട്വന്റി 20 ലോകകപ്പിന് മുന്‍പ് ഇംഗ്ലണ്ടിന് തിരിച്ചടി, റീസ് ടോപ്ലി പുറത്ത്


Photo: AP

മെല്‍ബണ്‍: 2022 ഐ.സി.സി. ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ഇംഗ്ലണ്ടിന് തിരിച്ചടി. ടീമിലെ മികച്ച പേസ് ബൗളറായ റീസ് ടോപ്ലിയ്ക്ക് ലോകകപ്പ് നഷ്ടമാകും. പരിക്ക് മൂലം താരം ടീമില്‍ നിന്ന് പുറത്തായി.

കണങ്കാലിനേറ്റ പരിക്കാണ് ടോപ്ലിയ്ക്ക് തിരിച്ചടിയായത്. ടോപ്ലിയ്ക്ക് പകരം ഇടംകൈയ്യന്‍ പേസ് ബൗളര്‍ ടൈമല്‍ മില്‍സിനെ ടീമിലുള്‍പ്പെടുത്തി. പാകിസ്താനെതിരായ സന്നാഹമത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് ടോപ്ലിയ്ക്ക് പരിക്കേറ്റത്. കണങ്കാലിനേറ്റ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.



2022-ല്‍ ഇംഗ്ലണ്ടിനുവേണ്ടി ട്വന്റി 20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരമാണ് റീസ് ടോപ്ലി. 16 മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റുകളാണ് ടോപ്ലി വീഴ്ത്തിയത്. ടോപ്ലിയ്ക്ക് പകരം ടീമിലെത്തിയ മില്‍സ് കഴിഞ്ഞ ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിനായി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. നാല് മത്സരങ്ങളില്‍ നിന്ന് ഏഴുവിക്കറ്റാണ് താരം കഴിഞ്ഞ ലോകകപ്പില്‍ വീഴ്ത്തിയത്.

Content Highlights: icc t20 world cup 2022, t20 world cup 2022, reece topley, england cricket, topley injury, sports new


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented