നാലാം പന്തിലെ കൈവിട്ട ക്യാച്ച്; ഒരു പക്ഷേ മത്സരത്തിന്റെ ഫലം തന്നെ മാറിയേനെ...


photo:twitter/ICC

സിഡ്‌നി: 2022 ട്വന്റി 20 ലോകകപ്പിലെ സെമിഫൈനല്‍ പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്തെറിഞ്ഞാണ് പാകിസ്താന്‍ ഫൈനലിലേക്ക് മുന്നേറിയത്. മത്സരത്തിന്റെ സര്‍വ്വമേഖലകളിലും ആധിപത്യം പുലര്‍ത്തിക്കൊണ്ടാണ് പാകിസ്താന്‍ സിഡ്‌നിയില്‍ നിന്ന് മടങ്ങുന്നത്‌. ടൂര്‍ണമെന്റിലിതുവരെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാതെ പോയ ഓപ്പണിങ് കൂട്ടുകെട്ടിന്റെ ഉഗ്രന്‍ തിരിച്ചുവരവായിരുന്നു പാകിസ്താന്റെ വിജയം അനായാസമാക്കിയത്. ഓപ്പണര്‍മാരായ ബാബര്‍ അസമും മുഹമ്മദ് റിസ്വാനും തകര്‍പ്പന്‍ തുടക്കമാണ് ടീമിന് നല്‍കിയത്. പക്ഷേ ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ബാബര്‍ അസമിനെ പുറത്താക്കാന്‍ കിവീസിന് അവസരം കിട്ടിയെങ്കിലും അത് മുതലാക്കാനായില്ല. ബാബര്‍ അസമിനെ പുറത്താക്കിയിരുന്നെങ്കില്‍ ഒരു പക്ഷേ മത്സരത്തിന്റെ ഫലം തന്നെ മറ്റൊന്നാകുമായിരുന്നു.

ഓപ്പണര്‍മാരായ ബാബര്‍ അസമും മുഹമ്മദ് റിസ്വാനും ആദ്യ ഓവറുകളില്‍ തന്നെ വെടിക്കെട്ട് ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. വെറും 5.4 ഓവറില്‍ പാകിസ്താന്‍ സ്‌കോര്‍ 50-കടന്നു. ട്രെന്റ് ബോള്‍ട്ട്, ലോക്കി ഫെര്‍ഗൂസന്‍, ടിം സൗത്തി എന്നിവരടങ്ങുന്ന കിവീസ് ബൗളിങ് നിരയെ യാതൊരു കൂസലുമില്ലാതെയാണ് അവര്‍ നേരിട്ടത്.



ട്രെന്റ് ബോള്‍ട്ട് എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്ത് തന്നെ ബൗണ്ടറി നേടിക്കൊണ്ടാണ് റിസ്വാന്‍ തുടങ്ങിയത്. എന്നാല്‍ നാലാം പന്തില്‍ കിവീസിന് മികച്ച അവസരം കിട്ടി. ബോള്‍ട്ട് എറിഞ്ഞ പന്ത് ബാബര്‍ അസമിന്റെ ബാറ്റിലുരസി കടന്നുപോയി. പക്ഷേ കീപ്പര്‍ ഡെവോണ്‍ കോണ്‍വേയ്ക്ക് ക്യാച്ചെടുക്കാനായില്ല. പന്ത് ഗ്ലൗവില്‍ തട്ടിയെങ്കിലും കയ്യില്‍ നിന്ന് വഴുതിവീണു. മത്സരത്തിന്റെ ഗതി മാറ്റാന്‍ പോന്നൊരു അവസരമായിരുന്നു അത്.

പിന്നീട് കരുതലോടെയാണ് ബാബര്‍ ബാറ്റേന്തിയത്. 42-പന്തില്‍ നിന്ന് 53 റണ്‍സെടുത്ത ബാബറിനെ ബോള്‍ട്ട് തന്നെയാണ് പുറത്താക്കിയത്. അപ്പോഴേക്കും പാക് സ്‌കോര്‍ നൂറ് കടന്നിരുന്നു. ന്യൂസിലന്‍ഡിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയ പാകിസ്താന്‍ ട്വന്റി 20 ലോകകപ്പിലെ തങ്ങളുടെ മൂന്നാം ഫൈനലിലേക്ക് പ്രവേശിച്ചു.

Content Highlights: devon conway drops babar azam catch in the 1st over of t20 world cup semi final


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented