എന്നാലും വാര്‍ണറേ നിങ്ങള്‍ക്കീ ഗതി വന്നല്ലോ! അവിശ്വസനീയമായി പുറത്തായി ഓസീസ് ഓപ്പണര്‍


Photo: AP

സിഡ്‌നി: ഐ.സി.സി. ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ 12 മത്സരങ്ങള്‍ക്ക് തുടക്കമായി. ആദ്യ മത്സരത്തില്‍ കരുത്തരായ ന്യൂസീലന്‍ഡും നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയുമാണ് പരസ്പരം മത്സരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡ് ഓസീസിന് മുന്നില്‍ 201 റണ്‍സ് വിജയലക്ഷ്യമാണ് നിരത്തിയത്.

എന്നാല്‍ മത്സരത്തില്‍ ഓസീസ് മറുപടി ബാറ്റിങ് ആരംഭിച്ചപ്പോള്‍ രസകരമായ ഒരു സംഭവമരങ്ങേറി. വ്യത്യസ്തമായൊരു രീതിയില്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ പുറത്തായി. ടിം സൗത്തിയാണ് വാര്‍ണറെ പുറത്താക്കിയത്.



രണ്ടാം ഓവറിലെ ആദ്യ പന്തിലാണ് സംഭവം. മത്സരത്തിലെ ആദ്യ പന്തെറിയാനെത്തിയ സൗത്തി വാര്‍ണറുടെ വിക്കറ്റ് പിഴുതു. പക്ഷേ ക്രിക്കറ്റ് ലോകം അധികമൊന്നും കാണാത്ത തരത്തിലാണ് താരം ഔട്ടായത്. സൗത്തിയുടെ പന്തില്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ച വാര്‍ണര്‍ക്ക് പിഴച്ചു. വാര്‍ണറുടെ ബാറ്റിലുരസിയ പന്ത് താരത്തിന്റെ തുടയിലിടിച്ച് ഉയര്‍ന്നുപൊങ്ങി. അത് വീണ്ടും ബാറ്റില്‍ തട്ടി വിക്കറ്റില്‍ പതിച്ചു. വാര്‍ണര്‍ ബൗള്‍ഡ്.

വിശ്വസിക്കാനാവാതെ വാര്‍ണര്‍ ക്രീസില്‍ മുട്ടുകുത്തി നിന്നു. നിനച്ചിരിക്കാതെ വിക്കറ്റ് കിട്ടിയ ന്യൂസീലന്‍ഡ് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. വെറും ആറുപന്തില്‍ നിന്ന് അഞ്ചുറണ്‍സാണ് വാര്‍ണറുടെ സമ്പാദ്യം. വാര്‍ണറുടെ വിക്കറ്റ് ചുരുങ്ങിയ നിമിഷം കൊണ്ട് വൈറലായി.

Content Highlights: david warner, warner out, david warner out, new zealand vs australia, icc t20 world cup 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented