ജോഷ് ഇംഗ്ലിസ് പരിക്കേറ്റ് പുറത്ത്, പകരം വെടിക്കെട്ട് ഓള്‍റൗണ്ടറെ ടീമിലെടുത്ത് ഓസ്‌ട്രേലിയ


ഗുരുതരമായി പരിക്കേറ്റ ഇംഗ്ലിസിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

Photo: AFP

സിഡ്‌നി: 2022 ഐ.സി.സി. ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12 മത്സരങ്ങള്‍ തുടങ്ങാനിരിക്കെ ഓസ്‌ട്രേലിയന്‍ ടീമിന് തിരിച്ചടി. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോഷ് ഇംഗ്ലിസ് ടീമില്‍ നിന്ന് പുറത്തായി. പരിക്കാണ് താരത്തിന് തിരിച്ചടിയായത്. ഗോള്‍ഫ് കളിക്കുന്നതിനിടെ കൈ മുറിഞ്ഞതിനെത്തുടര്‍ന്ന് താരം ടീമില്‍ നിന്ന് പുറത്തായി.

ഗുരുതരമായി പരിക്കേറ്റ ഇംഗ്ലിസിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. 27 കാരനായ ഇംഗ്ലിസിന് പകരം വെടിക്കെട്ട് ഓള്‍റൗണ്ടറായ കാമറൂണ്‍ ഗ്രീനിനെ ഓസ്‌ട്രേലിയ ടീമിലുള്‍പ്പെടുത്തി. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരുപോലെ അപകടകാരിയാകാന്‍ കെല്‍പ്പുള്ള താരമാണ് ഗ്രീന്‍.



ഈയിടെ അവസാനിച്ച ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ ഗ്രീന്‍ മാരകഫോമിലാണ് കളിച്ചത്. ഓപ്പണറായി കളിച്ച താരം മികച്ച സ്‌കോര്‍ കണ്ടെത്തിയിരുന്നു. ന്യൂസീലന്‍ഡിനെതിരായ പരമ്പരയിലും താരം തകര്‍പ്പന്‍ ഫോമിലാണ് കളിച്ചത്.

23 കാരനായ ഗ്രീന്‍ ഇതുവരെ ഏഴ് ട്വന്റി 20 മത്സരങ്ങളില്‍ മാത്രമാണ് കളിച്ചിട്ടുള്ളത്. അതില്‍ രണ്ട് അര്‍ധസെഞ്ചുറിയടക്കം 136 റണ്‍സെടുത്തു. അഞ്ച് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ഇന്ത്യയ്‌ക്കെതിരെയാണ് താരം രണ്ട് അര്‍ധസെഞ്ചുറിയും നേടിയത്.

ടീം ഓസ്‌ട്രേലിയ: ആരോണ്‍ ഫിഞ്ച്, ആഷ്ടണ്‍ ആഗര്‍, പാറ്റ് കമ്മിന്‍സ്, ടിം ഡേവിഡ്, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹെയ്‌സല്‍വുഡ്, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, സ്റ്റീവന്‍ സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്റ്റോയിനിസ്, മാത്യു വെയ്ഡ്, ഡേവിഡ് വാര്‍ണര്‍, ആദം സാംപ.

Content Highlights: icc t20 world cup 2022, t20 world cup 2022, australian cricket, cameron green, josh inglis, sports


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented