അവസാന ഓവര്‍ ത്രില്ലറില്‍ നെതര്‍ലന്‍ഡ്‌സിനെ കീഴടക്കി ബംഗ്ലാദേശ്


Photo: twitter.com/ICC

ടാസ്മാനിയ: ഐ.സി.സി ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ബംഗ്ലാദേശിന് വിജയം. ആവേശകരമായ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ ഒന്‍പത് റണ്‍സിനാണ് ബംഗ്ലാദേശ് കീഴടക്കിയത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 145 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ നെതര്‍ലന്‍ഡ്‌സ് നിശ്ചിത ഓവറില്‍ 135 റണ്‍സിന് ഓള്‍ ഔട്ടായി.

ജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സ് പൊരുതി വീഴുകയായിരുന്നു. 145 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ നെതര്‍ലന്‍ഡ്‌സിന് ഇന്നിങ്‌സിലെ ആദ്യ രണ്ട് പന്തില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. പിന്നീട് നാലാമനായി ക്രീസിലെത്തിയ കോളിന്‍ അക്കര്‍മാന്റെ തകര്‍പ്പന്‍ ബാറ്റിങ് നെതര്‍ലന്‍ഡ്‌സിന്റെ പ്രതീക്ഷകള്‍ സജീവമാക്കി. ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും അക്കര്‍മാന്‍ തകര്‍ത്തടിച്ചു. താരം 48 പന്തുകളില്‍ നിന്ന് ആറ് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും സഹായത്തോടെ 62 റണ്‍സെടുത്തു.



17-ാം ഓവറില്‍ അക്കര്‍മാന്‍ പുറത്തായതോടെ ബംഗ്ലാദേശ് ഏകദേശം വിജയമുറപ്പിച്ചിരുന്നു. എന്നാല്‍ അവസാന ഓവറുകളില്‍ അപ്രതീക്ഷിതമായി റണ്‍സടിച്ച് പോള്‍ വാന്‍ മീക്കെറെന്‍ ബംഗ്ലാദേശിനെ ഞെട്ടിച്ചു. 11-ാമനായി ക്രീസിലെത്തിയ മീക്കെറെന്‍ 14 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത് അവസാന ഓവറുകളില്‍ നെതര്‍ലന്‍ഡ്‌സിന് പ്രതീക്ഷ പകര്‍ന്നെങ്കിലും അദ്ദേഹത്തിന് വിജയം നേടിയെടുക്കാനായില്ല.

ബംഗ്ലാദേശിനായി ടസ്‌കിന്‍ അഹമ്മദ് നാലോവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ഹസന്‍ മഹ്‌മൂദ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഷാക്കിബ് അല്‍ ഹസ്സന്‍, സൗമ്യ സര്‍ക്കാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുത്തു. 27 പന്തില്‍ 38 റണ്‍സെടുത്ത അഫീഫ് ഹൊസെയ്‌നാണ് ബംഗ്ലാദേശിനായി തിളങ്ങിയത്. 25 റണ്‍സെടുത്ത ഓപ്പണര്‍ നജ്മുള്‍ ഷാന്റോയും 20 റണ്‍സ് നേടി പുറത്താവാതെ നിന്ന് മൊസഡെക്ക് ഹൊസ്സൈനും മികച്ച പ്രകടനം പുറത്തെടുത്തു.

നെതര്‍ലന്‍ഡ്‌സിനുവേണ്ടി പോള്‍ വാന്‍ മീക്കെറെനും ബാസ് ഡി ലീഡിയും രണ്ട് വിക്കറ്റ് വീതം നേടി. ഫ്രെഡ് ക്ലാസന്‍, ടിം പ്രിംഗിള്‍, ഷാരിസ് അഹമ്മദ്, ലോഗന്‍ വാന്‍ ബീക്ക് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

Content Highlights: icc t20 world cup 2022, t20 world cup 2022, super 12, bangladesh vs netherlands, cricket news, sport


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented