വീണ്ടും സെഞ്ചുറി കൂട്ടുകെട്ട്, റെക്കോഡ് സ്വന്തമാക്കി റിസ്വാനും ബാബറും 


Photo: AFP

സിഡ്‌നി: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ പുതിയ റെക്കോഡ് സ്വന്തമാക്കി പാകിസ്താന്റെ മുഹമ്മദ് റിസ്വാന്‍-ബാബര്‍ സഖ്യം. ന്യൂസീലന്‍ഡിനെതിരായ സെമി ഫൈനല്‍ മത്സരത്തില്‍ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെ ബാബറും റിസ്വാനും റെക്കോഡ് ബുക്കില്‍ സ്ഥാനം കണ്ടെത്തി.

ട്വന്റി 20 ലോകകപ്പില്‍ ഏറ്റവുമധികം സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയ സഖ്യം എന്ന റെക്കോഡാണ് ബാബറും റിസ്വാനും സ്വന്തമാക്കിയത്. മൂന്ന് സെഞ്ചുറി കൂട്ടുകെട്ടാണ് ഇരുവരും ട്വന്റി 20 ലോകകപ്പില്‍ മാത്രമായി നേടിയത്. അതില്‍ മൂന്നാമത്തെത് ന്യൂസീലന്‍ഡിനെതിരായ സെമി ഫൈനല്‍ മത്സരത്തിനിടെ പിറന്നു.



മത്സരത്തില്‍ 76 പന്തുകളില്‍ നിന്ന് 105 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. മത്സരത്തില്‍ പാകിസ്താന്‍ കിവീസിനെ ഏഴുവിക്കറ്റിന് തകര്‍ക്കുകയും ചെയ്തു. ഇതിന് മുന്‍പ് ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെയും നമീബിയയ്‌ക്കെതിരെയും റിസ്വാന്‍-ബാബര്‍ സഖ്യം സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിട്ടുണ്ട്.

2021 ലോകകപ്പിലാണ് ഈ രണ്ട് സെഞ്ചുറി കൂടുകെട്ടുകളും പിറന്നത്. ഇന്ത്യയ്‌ക്കെതിരേ 152 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഈ സഖ്യം നമീബിയയ്‌ക്കെതിരേ 113 റണ്‍സും അടിച്ചെടുത്തു.

2022 ട്വന്റി 20 ലോകകപ്പില്‍ ഇതുവരെ ഫോം കണ്ടെത്താന്‍ പാടുപെട്ട ബാബറും റിസ്വാനും നന്നായി ബാറ്റുവീശാന്‍ തുടങ്ങിയത് പാകിസ്താന്റെ കിരീടമോഹങ്ങള്‍ക്ക് ശക്തി പകര്‍ന്നിട്ടുണ്ട്. ഫൈനലില്‍ ഇംഗ്ലണ്ട്-ഇന്ത്യ സെമി ഫൈനല്‍ വിജയിയാണ് പാകിസ്താന്റെ എതിരാളി.

Content Highlights: icc t20 world cup 2022, icct20 world cup, babar azam, rizwan, babar rizwan, ind vs pak


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented