ചാമ്പ്യന്‍മാര്‍ക്ക് ഇന്ന് ജീവന്‍മരണ പോരാട്ടം, ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയ ശ്രീലങ്കയ്‌ക്കെതിരെ


Photo: facebook.com/cricketcomau

പെര്‍ത്ത്: ടി20 ലോകകപ്പില്‍ സ്വന്തം നാട്ടില്‍ കിരീടം നിലനിര്‍ത്താനിറങ്ങുന്ന ഓസ്‌ട്രേലിയക്ക് ജയം അനിവാര്യമായ മത്സരത്തില്‍ ശ്രീലങ്ക എതിരാളികള്‍. ഗ്രൂപ്പ് എയില്‍ നിന്ന് സെമിയിലേക്ക് മുന്നേറാന്‍ കങ്കാരുപ്പടയ്ക്ക് ഇന്ന് ജയിച്ചേ മതിയാകൂ. ഇന്ത്യന്‍ സമയം വൈകുന്നേരം 4.30ന് പെര്‍ത്തില്‍ ആണ് മത്സരം. ലോക ചാമ്പ്യന്‍മാരും ഏഷ്യന്‍ ചാമ്പ്യന്‍മാരും നേര്‍ക്കുനേര്‍ വരുമ്പോള്‍ മികച്ചൊരു മത്സരം കാണാമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍.

സൂപ്പര്‍ 12ലെ ഉദ്ഘാടന മത്സരത്തില്‍ അയല്‍ക്കാരായ ന്യൂസിലന്‍ഡിനോട് 89 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി വഴങ്ങിയാണ് ഓസീസ് എത്തുന്നത്. എന്നാല്‍ അയര്‍ലന്‍ഡിനെ തകര്‍ത്തെറിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് മറുവശത്ത് ശ്രീലങ്ക.



ശക്തരായ ഇംഗ്ലണ്ട് കൂടി ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ ഇന്ന് തോല്‍വി വഴങ്ങിയാല്‍ ഓസീസിന്റെ സെമി പ്രതീക്ഷകള്‍ക്ക് അത് കനത്ത തിരിച്ചടിയാകും. ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, അഫ്ഗാനിസ്താന്‍ എന്നിവര്‍ക്കെതിരെയാണ് ഓസിസിന്റെ ശേഷിക്കുന്ന മത്സരങ്ങള്‍.

ക്വാളിഫയറില്‍ നമീബിയയോട് തോറ്റ് തുടങ്ങിയ ശ്രീലങ്കയ്ക്ക് ഇന്ന് ജയിക്കാനായാല്‍ ശക്തരായ ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട് എന്നീ ടീമുകളെ നേരിടുന്നതിന് മുന്‍പ് അത് വലിയ ആത്മവിശ്വാസം പകരും. ഏഷ്യാകപ്പില്‍ ആദ്യ മത്സരത്തില്‍ അഫ്ഗാനോട് തോറ്റാണ് തുടങ്ങിയതെങ്കിലും പിന്നീട് ഇന്ത്യയേയും പാകിസ്താനേയും തകര്‍ത്ത് കപ്പ് നേടിയത് ലോകകപ്പിലും ആവര്‍ത്തിക്കാമെന്ന കണക്കുകൂട്ടലിലാണ് ശ്രീലങ്ക ഇറങ്ങുന്നത്.

Content Highlights: australia, srilanka, icc t20 world cup 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented