ട്വന്റി 20 ലോകകപ്പിനായി പുതിയ ജേഴ്‌സി പുറത്തിറക്കി ഓസ്‌ട്രേലിയ


Photo: twitter.com/ICC

മെല്‍ബണ്‍: തങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന ട്വന്റി 20 ലോകകപ്പിനായി പ്രത്യേക ജേഴ്‌സി പുറത്തിറക്കി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം. ഓസ്‌ട്രേലിയയുടെ തദ്ദേശീയമായ തീമില്‍ പുറത്തിറക്കിയ ജേഴ്‌സി ഡിസൈന്‍ ചെയ്തിരിക്കുന്നത് അന്‍ഡി ഫിയോന ക്ലാര്‍ക്കും കേര്‍ട്ണി ഹാഗെനും ചേര്‍ന്നാണ്. പ്രശസ്ത സ്‌പോര്‍ട്‌സ്‌ ഉത്പന്ന നിര്‍മാതാക്കളായ അസിക്‌സുമായി ചേര്‍ന്നാണ് ഇവര്‍ ജേഴ്‌സി നിര്‍മിച്ചിരിക്കുന്നത്.

ഓസ്‌ട്രേലിയയുടെ തനതായ സ്വര്‍ണ നിറത്തിലും പച്ച നിറത്തിലുള്ള ഗ്രേഡിയന്റും അടങ്ങുന്നതാണ് ജേഴ്‌സി. നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, അഫ്ഗാനിസ്താന്‍ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ഒന്നിലാണ്.

ലോകകപ്പിനുള്ള ടീമിനെ ഓസ്‌ട്രേലിയ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ആരോണ്‍ ഫിഞ്ച് നയിക്കുന്ന ടീമില്‍ ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, മാര്‍ക്കസ് സ്റ്റോയ്‌നിസ്, മാത്യു വെയ്ഡ്, ടിം ഡേവിഡ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മിച്ചല്‍ മാര്‍ഷ്, പാറ്റ് കമ്മിന്‍സ്, ആഷ്ടണ്‍ അഗര്‍, ജോഷ് ഹെയ്‌സല്‍വുഡ്, ജോഷ് ഇംഗ്ലിസ്, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംപ എന്നിവരെല്ലാം ഉണ്ട്.

Content Highlights: Australia Launch Indigenous Inspired Jersey For t20 World Cup


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented