വിരാട് കോലിയെ കാത്ത് മറ്റൊരു റെക്കോഡ് കൂടി, പെര്‍ത്തില്‍ വേണ്ടത് 28 റണ്‍സ് കൂടി മാത്രം


Photo: ANI

പെര്‍ത്ത്: ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ വിരാട് കോലി ഒരു റെക്കോഡിന് അരികെയാണ്. 28 റണ്‍സുകൂടി നേടിയാല്‍ ട്വന്റി 20 ലോകകപ്പില്‍ ഏറ്റവുംകൂടുതല്‍ റണ്‍സെടുക്കുന്ന താരമാകും മുന്‍ ഇന്ത്യന്‍ നായകന്‍. 23 ലോകകപ്പ് മത്സരങ്ങളില്‍നിന്ന് കോലിക്ക് ഇപ്പോള്‍ 989 റണ്‍സുണ്ട്.

31 കളികളില്‍ 1016 റണ്‍സെടുത്ത മഹേല ജയവര്‍ധനെയാണ് മുന്നില്‍. 965 റണ്‍സെടുത്ത ക്രിസ് ഗെയ്ലിനെ കഴിഞ്ഞ മത്സരത്തില്‍ കോലി മറികടന്നിരുന്നു.ലോകകപ്പിലെ അര്‍ധസെഞ്ചുറികളുടെ എണ്ണത്തിലും കോലി ബഹുദൂരം മുന്നിലാണ്- 12 തവണ താരം അര്‍ധസെഞ്ചുറി നേടിയിട്ടുണ്ട്. ഒമ്പത് അര്‍ധസെഞ്ചുറികളുമായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ് പിന്നില്‍.അന്താരാഷ്ട്ര ടി20 മത്സരങ്ങളില്‍ ഏറ്റവും അധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയിലും നിലവില്‍ കോലിയാണ് ഒന്നാമത്. 107 മത്സരങ്ങള്‍ കളിച്ച താരം ഒരു സെഞ്ചുറിയും 35 അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടെ 53.4 ശരാശരിയില്‍ 3845 റണ്‍സ് നേടിയിട്ടുണ്ട്. 141 മത്സരങ്ങളില്‍ നിന്ന് 3738 റണ്‍സ് നേടിയ രോഹിത് ശര്‍മയാണ് രണ്ടാം സ്ഥാനത്ത്.

Content Highlights: virat kohli, icc t20 world cup 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented