മഴ വീണ്ടും ചതിച്ചു! അഫ്ഗാനിസ്താന്‍ - അയര്‍ലന്‍ഡ് മത്സരം ഉപേക്ഷിച്ചു


Photo: twitter.com/T20WorldCup

മെല്‍ബണ്‍: ത്രസിപ്പിക്കുന്ന മത്സരങ്ങളുമായി ടി20 ലോകകപ്പ് പുരോഗമിക്കുമ്പോള്‍ രസംകൊല്ലിയായി വീണ്ടും വില്ലന്റെ റോളില്‍ മഴയെത്തി. ഇത്തവണ അയര്‍ലന്‍ഡ് - അഫ്ഗാനിസ്താന്‍ മത്സരമാണ് ഉപേക്ഷിച്ചത്. രണ്ട് ടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു ജയം ഉള്‍പ്പെടെ മൂന്ന് പോയിന്റുള്ള അയര്‍ലന്‍ഡ് ഗ്രൂപ്പില്‍ ന്യൂസിലന്‍ഡിന് പിന്നിലായി രണ്ടാം സ്ഥാനത്താണ്. മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണം ഉപേക്ഷിക്കപ്പെട്ടപ്പോള്‍ ലഭിച്ച രണ്ട് പോയിന്റാണ് അഫ്ഗാനിസ്താന്റെ സമ്പാദ്യം.

ഇന്നത്തെ മത്സരം നടക്കാതെ പോയത് തങ്ങള്‍ക്ക് വലിയ തിരിച്ചടിയാണെന്ന് ഐറിഷ് ക്യാപ്റ്റന്‍ ആന്‍ഡ്രൂ ബാല്‍ബര്‍ണി പ്രതികരിച്ചു. കഴിഞ്ഞ മത്സരത്തില്‍ ശക്തരായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലായിരുന്നു അയര്‍ലന്‍ഡ്. തങ്ങള്‍ക്ക് വളരെ നന്നായി അറിയുന്ന ടീമാണ് അഫ്ഗാനിസ്താന്‍ അവരോടുള്ള കളി ഉപേക്ഷിക്കപ്പെട്ടത് നിസഹായമാണെന്നും ഐറിഷ് നായകന്‍ കൂട്ടിച്ചേര്‍ത്തു. മത്സരം ഉപേക്ഷിക്കപ്പെട്ടതിലെ നിരാശ അഫ്ഗാന്‍ നായകന്‍ മുഹമ്മദ് നബിയും മറച്ചുവെച്ചില്ല.



മഴ കാരണം ഉപേക്ഷിക്കുന്ന സൂപ്പര്‍ 12 റൗണ്ടിലെ മൂന്നാമത്തെ മത്സരമാണ് ഇന്നത്തേത്. നേരത്തെ സിംബാബ്‌വെ- ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്- അഫ്ഗാനിസ്താന്‍ മത്സരവും മഴ കാരണം ഉപേക്ഷിച്ചിരുന്നു. മെല്‍ബണിലേ ഇതേ വേദിയിലാണ് ഇന്നത്തെ രണ്ടാമത്തെ മത്സരത്തില്‍ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ഏറ്റുമുട്ടേണ്ടത്. കാലാവസ്ത പ്രതികൂലമാണെങ്കില്‍ ഈ മത്സരവും ഉപേക്ഷിക്കേണ്ടി വരും. മത്സരങ്ങള്‍ ഉപേക്ഷിക്കപ്പെടുന്നത് കാരണം ടീമുകളുടെ സെമി സാധ്യതയേയും ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്.

Content Highlights: icc t20 world cup 2022, afghanistan, ireland, rain


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented