അഫ്രീദിയുടെ തീ തുപ്പുന്ന പന്ത് നേരിട്ടു, അഫ്ഗാന്‍ ബാറ്റര്‍ ആശുപത്രിയില്‍


Photo: twitter.com/iShaheenAfridi

ഗാബ: ഐ.സി.സി. ട്വന്റി 20 സൂപ്പര്‍ 12 പോരാട്ടത്തിന് മുന്നോടിയായി നടത്തിയ സന്നാഹമത്സരത്തില്‍ അഫ്ഗാനിസ്താനെതിരേ തകര്‍പ്പന്‍ ബൗളിങ്ങുമായി പാകിസ്താന്റെ പേസ് ബൗളര്‍ ഷഹീന്‍ അഫ്രീദി. പരിക്കില്‍ നിന്ന് മോചിതനായി കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ അഫ്രീദി തീതുപ്പുന്ന പന്തുകളുമായി അഫ്ഗാനെതിരേ കളം നിറഞ്ഞു.

മത്സരത്തിനിടെ അഫ്രീദിയുടെ വേഗമേറിയ പന്ത് നേരിട്ട ഒരു അഫ്ഗാന്‍ ബാറ്റര്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടി. അഫ്ഗാന്‍ ഓപ്പണര്‍ റഹ്‌മാനുള്ള ഗുര്‍ബാസാണ് അഫ്രീദിയുടെ പന്ത് നേരിട്ട് പരിക്കിന്റെ പിടിയിലായത്. മത്സരത്തിന്റെ ആദ്യ ഓവറിലെ അഞ്ചാം പന്തിലാണ് സംഭവം.



അഫ്രീദിയുടെ അതിവേഗത്തില്‍ വന്ന യോര്‍ക്കര്‍ നേരിടുന്നതില്‍ ഗുര്‍ബാസിന് പിഴച്ചു. പന്ത് നേരെ കണങ്കാലിനാണ് ഇടിച്ചത്. ഉടന്‍ തന്നെ അമ്പയര്‍ എല്‍.ബി.ഡബ്ല്യു വിളിക്കുകയും ചെയ്തു. വേദനകൊണ്ട് പുളഞ്ഞ ഗുര്‍ബാസ് ഉടന്‍ തന്നെ ഗ്രൗണ്ട് വിട്ടു. സഹതാരങ്ങള്‍ ചേര്‍ന്നാണ് താരത്തെ ഗ്രൗണ്ടില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോയത്. പിന്നാലെ ഗുര്‍ബാസിന് വൈദ്യസഹായം നല്‍കുകയും ചെയ്തു.

എന്നാല്‍ വേദന കുറയാത്തതിനെത്തുടര്‍ന്ന് ഗുര്‍ബാസിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കാനിങ്ങിന് വിധേയനാക്കുകയും ചെയ്തു. പരിക്കിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മത്സരത്തില്‍ പാകിസ്താനെതിരേ ആദ്യം ബാറ്റുചെയ്ത അഫ്ഗാനിസ്താന്‍ ആറുവിക്കറ്റില്‍ 154 റണ്‍സെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ വിക്കറ്റ് നഷ്ടപ്പെടാതെ 19 റണ്‍സെടുത്ത് നില്‍ക്കുമ്പോള്‍ മഴ വില്ലനായി വന്നു. ഇതോടെ മത്സരം പൂര്‍ണമായും ഉപേക്ഷിച്ചു. അഫ്രീദി ഫോമിലേക്ക് തിരിച്ചെത്തിയത് പാകിസ്താന്‍ ടീമിന് വലിയ ആത്മവിശ്വാസമാണ് നല്‍കിയിരിക്കുന്നത്. മത്സരത്തില്‍ അഫ്രീദി നാലോവറില്‍ 29 റണ്‍സ് വഴങ്ങി രണ്ടുവിക്കറ്റെടുത്തു.

Content Highlights: icc t220 world cup 2022, t20 world cup 2022, pakistan vs afghanistan, shaheen afridi, gurbaz,cricket


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented