ഫൈനലിലെത്തിയാല്‍ ഇന്ത്യയ്ക്ക് കിരീടമുറപ്പ്, പ്രവചനവുമായി മിസ്റ്റര്‍ 360


Photo: AP

സിഡ്‌നി: 2022 ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടുമെന്ന് പ്രവചിച്ച് ദക്ഷിണാഫ്രിക്കയുടെ ക്രിക്കറ്റ് ഇതിഹാസം എ.ബി.ഡിവില്ലിയേഴ്‌സ്. എ.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് ഡിവില്ലിയേഴ്‌സ് ഇക്കാര്യമറിയിച്ചത്.

ഇംഗ്ലണ്ടിനെ കീഴടക്കി ഇന്ത്യ ഫൈനലിലെത്തുമെന്നും കലാശപ്പോരില്‍ ന്യൂസീലന്‍ഡ് എതിരാളിയായി വരുമെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു. ഫൈനലില്‍ ഇന്ത്യ ന്യൂസീലന്‍ഡിനെ കീഴടക്കുമെന്നും മിസ്റ്റര്‍ 360 കൂട്ടിച്ചേര്‍ത്തു.



ഇന്ത്യ മികച്ച ടീമാണെന്ന് ഡിവില്ലിയേഴ്‌സ് പറഞ്ഞു ' ഇന്ത്യന്‍ ടീമിലെ എല്ലാവരും മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്. സൂര്യകുമാര്‍ യാദവ് മികച്ച ഫോമിലാണ് കളിക്കുന്നത്. വിരാട് കോലിയും തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവെയ്ക്കുന്നു. രോഹിത് ഇതുവരെ ഫോം കണ്ടെത്തിയില്ലെങ്കിലും അദ്ദേഹത്തിന്റെ പ്രതിഭയുടെ മാറ്റ് കുറഞ്ഞിട്ടില്ല. ഇംഗ്ലണ്ടിനെതിരായ മത്സരം കാണാനായി ഞാന്‍ കാത്തിരിക്കുകയാണ്. ഇന്ത്യ ഫൈനലിലെത്തിയാല്‍ കിരീടം ഉറപ്പാണ്'- ഡിവില്ലിയേഴ്‌സ് പറഞ്ഞു.

നിലവില്‍ ഇന്ത്യയുടെ ബാറ്റര്‍മാരും ബൗളര്‍മാരും മികച്ച രീതിയിലാണ് കളിക്കുന്നത്. രോഹിത് ശര്‍മ മാത്രമാണ് ടോപ് ഓര്‍ഡറില്‍ ഫോം കണ്ടെത്താനുള്ളത്. താരത്തിന് ഇതുവരെ 89 റണ്‍സ് മാത്രമാണ് നേടാനായത്. രാഹുല്‍ 123 റണ്‍സെടുത്തിട്ടുണ്ട്. വിരാട് കോലിയാണ് ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവുമധികം റണ്‍സടിച്ചത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 123 റണ്‍സ് ശരാശരിയില്‍ 246 റണ്‍സാണ് താരം അടിച്ചെടുത്തത്. മൂന്ന് അര്‍ധസെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടും. നിലവില്‍ ടൂര്‍ണമെന്റിലെ ടോപ് സ്‌കോററും കോലിയാണ്. രണ്ടാം സ്ഥാനത്തുള്ള സൂര്യകുമാര്‍ 75 ശരാശരിയില്‍ 225 റണ്‍സെടുത്തിട്ടുണ്ട്.

ബൗളര്‍മാരില്‍ അര്‍ഷ്ദീപ് സിങ് പത്തുവിക്കറ്റ് വീഴ്ത്തി മുന്നിലുണ്ട്. ഹാര്‍ദിക് പാണ്ഡ്യ (8), മുഹമ്മദ് ഷമി (6), അശ്വിന്‍ (6), ഭുവനേശ്വര്‍ കുമാര്‍ (4) എന്നിവരും മോശമല്ലാത്ത പ്രകടനം പുറത്തെടുത്തിട്ടുണ്ട്.

Content Highlights: icc t20 world cup 2022, icct20 world cup, india cricket, abd, mr 360, ab de villiers, t20 world cup


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented