11 കാരന്റെ ബൗളിങ് കണ്ട് 'ഞെട്ടി' ഹിറ്റ്മാന്‍, പന്തെറിയാന്‍ ക്ഷണിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍


രോഹിത് ശർമയ്‌ക്കൊപ്പം ധ്രുഷിൽ ചൗഹാൻ | Photo: twitter.com/BCCI

പെര്‍ത്ത്: വെസ്റ്റ് ഓസ്‌ട്രേലിയ ക്രിക്കറ്റ് ഗ്രൗണ്ടില്‍ (വാക്ക) പരിശീലനത്തിന് എത്തിയതായിരുന്നു ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം. ഈ സമയം അവിടെ നൂറോളം കുട്ടികള്‍ ക്രിക്കറ്റ് പരിശീലനം നടത്തുന്നുണ്ടായിരുന്നു. ഇതിനിടെയാണ് ഒരു കുട്ടിയുടെ ബൗളിങ് രോഹിത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. വളരെ മികച്ച രീതിയില്‍ പന്തെറിഞ്ഞ പതിനൊന്ന് വയസ്സുള്ള ധ്രുഷില്‍ ചൗഹാനെ തനിക്കെതിരെ പന്തെറിയാന്‍ ക്ഷണിക്കുകയും ചെയ്തും ഹിറ്റ്മാന്‍. സംഭവത്തെ കുറിച്ച് ടീം ഇന്ത്യയുടെ സപ്പോര്‍ട്ട് സ്റ്റ്ഫിലൊരാളായ ഹരിപ്രസാദ് മോഹന്‍ വിശദീകരിച്ചു.

'ഞങ്ങള്‍ ഗ്രൗണ്ടില്‍ എത്തിയപ്പോള്‍ നൂറിന് മുകളില്‍ കുട്ടികള്‍ ഗ്രൗണ്ടിലുണ്ടായിരുന്നു. രോഹിത് ആണ് ധ്രുഷിലിനെ ആദ്യം ശ്രദ്ധിച്ചത്. അവന് എറിഞ്ഞ പന്തുകള്‍ കണ്ട് ഏവര്‍ക്കും അതിശയം. വളരെ സ്മൂത്ത് റണ്ണപ്പ്, പ്രതിഭ അവനില്‍ ധാരളമുണ്ടെന്ന് രോഹിത് പറഞ്ഞു. ഉടനെ അവന്റെ അടുത്തേക്ക് പോയ രോഹിത് രണ്ട് മൂന്ന് പന്തുകള്‍ കൂടി എറിയാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് തനിക്കെതിരെ ബൗള്‍ ചെയ്യാന്‍ ക്ഷണിക്കുകയും ചെയ്തു. കണ്ട് നില്‍ക്കുമ്പോള്‍ തന്നെ അതൊരു രസകരമായ കാഴ്ചയായിരുന്നു' - ഹരിപ്രസാദ് മോഹന്‍ പറഞ്ഞു നിര്‍ത്തി.



ഞാന്‍ അവിടെ കളിക്കുകയായിരുന്നു, അപ്പോഴാണ് രോഹിത് ശര്‍മ എന്റെ അടുത്ത് വന്ന് ബൗള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടത്, അപ്പോള്‍ ഞാന്‍ അതിശയിച്ചു പോയി- കുഞ്ഞ് ധ്രുഷില്‍ പറഞ്ഞു. തൊട്ട് മുന്‍പത്തെ ദിവസം അച്ഛന്‍ എന്നോട് പറഞ്ഞിരുന്നു ചിലപ്പോള്‍ രോഹിത് ശര്‍മയ്‌ക്കെതിരെ ബൗള്‍ ചെയ്യാന്‍ കഴിഞ്ഞേക്കുമെന്ന്. തന്റെ ഇഷ്ടപ്പെട്ട ഡെലിവറി ഇന്‍സ്വിങ്ങിങ് യോര്‍ക്കറാണെന്നും ധ്രുഷില്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടെ പെര്‍ത്തില്‍ തന്നെ താമസിച്ചാല്‍ എങ്ങനെ ഇന്ത്യക്കായി കളിക്കുമെന്ന് കുട്ടിയോട് രോഹിത് ചോദിച്ചു. താന്‍ ഇന്ത്യയിലേക്ക് പോകുമെന്നും എന്നാല്‍ ടീമിലെത്താന്‍ കഴിയുമോ എന്ന് തനിക്ക് അറിയില്ലെന്നും ധ്രുഷില്‍ രോഹിത്തിനോട് പറഞ്ഞു. നെറ്റ്‌സില്‍ തനിക്കെതിരെ പന്തെറിഞ്ഞ ശേഷം കുട്ടിയെ രോഹിത് ഇന്ത്യന്‍ ഡ്രെസിങ് റൂമിലേക്കും ക്ഷണിച്ചു.


Content Highlights: icc t20 world cup 2022, rohit sharma, drushil chauhan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented