screengrab mathrubhumi news
തൃശ്ശൂര്‍: ഒരു ത്രില്ലര്‍ മത്സരത്തിന്റെ പ്രതീതിയായിരുന്നു തൃശ്ശൂര്‍ പൂരത്തിന്റെ കുടമാറ്റത്തിന്. പാറമേക്കാവും തിരുവമ്പാടിയും മത്സരിച്ച് വര്‍ണക്കുടകളുയര്‍ത്തി. കുടകള്‍ക്ക് പുറമേ കോലങ്ങളും ഉയര്‍ത്തി പാറമേക്കാവ് പൂരനഗരിയെ ആവേശത്തിലാക്കി. വ്യത്യസ്തമായ കുടകളിലൂടെയാണ് തിരുവമ്പാടി വിസ്മയിപ്പിച്ചത്.
വീണ്ടും വിസ്മയിപ്പിക്കാനിരിക്കുന്നുണ്ടെന്ന തോന്നലുളവാക്കിക്കൊണ്ടാണ് കുടമാറ്റം പുരോഗമിച്ചത്. കൈലാസനാഥനും ഗുരുവായൂരപ്പനുമൊക്കെ പൂരനഗരിയില്‍ ആവേശം വിതറി.
ഒടുവില്‍ തേക്കിന്‍കാട് മൈതാനത്തെ ആവേശത്തിന്റെ പരകോടിയിലേക്ക് തള്ളിവിട്ട് തിരുവമ്പാടി ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ കുട ഉയര്‍ത്തി. ത്രിസന്ധ്യയില്‍ മഴവില്ലഴക് വിരിയിച്ച് മെസ്സി ഉയര്‍ന്നുനിന്നപ്പോള്‍ തേക്കിന്‍കാട് മൈതാനത്തെ ആവേശം അണപ്പൊട്ടി. ആരാധകര്‍ ടീ ഷര്‍ട്ട് മുകളിലുയര്‍ത്തി ആവേശത്തിലാറാടി. ഖത്തര്‍ ലോകകപ്പ് ഉയര്‍ത്തി നില്‍ക്കുന്ന മെസ്സിയുടെ ചിത്രമാണ് ആനപ്പുറത്ത് വര്‍ണവിസ്മയമൊരുക്കിയത്.
Content Highlights: lionel messikkuda on thrissur pooram
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..