പ്രതീകാത്മക ചിത്രം | മാതൃഭൂമി
തൃശ്ശൂര്‍: പൂരം സുഗമമാക്കാനായി പോലീസ് നിയന്ത്രണങ്ങളും സംവിധാനങ്ങളും ഏര്‍പ്പെടുത്തി. സാമ്പിള്‍ ദിവസമായ എട്ടിന് രാവിലെ മുതലാണ് നിയന്ത്രണങ്ങള്‍ നിലവില്‍വരുക. വാഹനപാര്‍ക്കിങ്ങിനായി നഗരത്തില്‍ 124 സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. റോഡില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് ഒഴിവാക്കണമെന്നാണ് അഭ്യര്‍ഥന. പ്രധാനനിയന്ത്രണങ്ങളും സംവിധാനങ്ങളും ചുവടെ.
1 സാമ്പിള്‍ ദിവസം രാവിലെ മുതല്‍ റൗണ്ടിലും തേക്കിന്‍കാട് മൈതാനിയിലും പാര്‍ക്കിങ് അനുവദിക്കില്ല
2 വൈകീട്ട് മൂന്നുമുതല്‍ വെടിക്കെട്ട് തീരുന്നതുവരെ ഒരുവാഹനവും റൗണ്ടില്‍ പ്രവേശിപ്പിക്കില്ല
3 റൗണ്ടിലെ നെഹ്‌റുപാര്‍ക്ക് മുതല്‍ കോഫിഹൗസ് വരെയുള്ള ഭാഗങ്ങളില്‍മാത്രമേ വെടിക്കെട്ട് സമയത്ത് ആളുകളെ പ്രവേശിപ്പിക്കൂ.
4 രാഗം തിയേറ്ററിന് സമീപമുള്ള ചെമ്പോട്ടില്‍ ലെയിന്‍ എമര്‍ജന്‍സി റൂട്ട് ആയി പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഈ റോഡില്‍ വാഹനങ്ങളുടേതുള്‍പ്പെടെ യാതൊരു തടസ്സങ്ങളും ഉണ്ടാകാന്‍ പാടില്ല
5 ബസുകള്‍ റൗണ്ടിലേക്ക് പ്രവേശിപ്പിക്കാത്ത രീതിയിലും നിയന്ത്രണമുണ്ട്.
Content Highlights: thrissur pooram, sample fireworks
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..