Fireworks at Thrissur Pooram | Photo: Mathrubhumi
തൃശ്ശൂര്‍: വെടിക്കെട്ട് കാണാനുള്ള സാഹചര്യം കൂട്ടണമെന്ന പൂരപ്രേമികളുടെ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ച് അധികൃതര്‍. വെടിക്കെട്ടുസമയത്ത് റൗണ്ടില്‍ പ്രവേശിക്കാനുള്ള വിലക്ക് ലഘൂകരിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് മന്ത്രി കെ. രാജന്‍ പറഞ്ഞു.
പെസോ ഉള്‍പ്പെടെയുള്ള ഏജന്‍സികളുമായി ഈ വിഷയം ചര്‍ച്ചചെയ്തിട്ടുണ്ട്. പെസോ സംഘം സ്ഥലം സന്ദര്‍ശിക്കുമ്പോള്‍ കൂടുതല്‍ വ്യക്തതയോടെ ഈ പ്രശ്നം അവതരിപ്പിക്കും. ഇതിന്റെ സ്‌കെച്ചുകളും മറ്റും തയ്യാറാക്കിക്കൊണ്ടായിരിക്കും ഇത്. 2016 മുതലാണ് വെടിക്കെട്ടുസമയത്ത് റൗണ്ടില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചുതുടങ്ങിയത്. പുറ്റിങ്ങല്‍ അപകടത്തെത്തുടര്‍ന്നായിരുന്നു ഇത്. ഇതോടെ ഉള്‍റോഡുകളില്‍ നിന്ന് മാത്രമേ വെടിക്കെട്ട് കാണാനാകൂവെന്ന സ്ഥിതി വന്നു. ഉയരമുള്ള കെട്ടിടങ്ങള്‍ കാരണം ഉള്‍റോഡുകളില്‍നിന്നുള്ള കാഴ്ചയ്ക്ക് പരിമിതിയുണ്ട്.
100 മീറ്റര്‍ അകലെ മാത്രമേ കാണികളെ അനുവദിക്കാവൂ എന്നാണ് നിയമം. എന്നാല്‍, കൂട്ടപ്പൊരിച്ചില്‍ നടക്കുന്ന സ്ഥലം ഒഴികെയുള്ള ഇടങ്ങളില്‍ ചെറിയ വിട്ടുവീഴ്ച സാധിക്കുമെന്ന് ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.
Content Highlights: thrissur pooram fireworks
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..