File Photo: Mathrubhumi
തൃശ്ശൂര്‍: ഇത്തവണയെങ്കിലും നേരെ ചൊവ്വേ വെടിക്കെട്ട് കാണാനാകുമോ? പൂരപ്രേമികളുടെ ആശങ്കയാണിത്. 2016-ലെ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം മുതല്‍ തൃശ്ശൂര്‍ പൂരം വെടിക്കെട്ടിന് റൗണ്ടിന്റെ ഭൂരിഭാഗം സ്ഥലത്തേക്കും ആളുകളെ പ്രവേശിപ്പിക്കാറില്ല. ഉള്‍റോഡുകളില്‍ നിന്ന് വെടിക്കെട്ട് കാണേണ്ടിവരും. റൗണ്ടില്‍ നെഹ്രു പാര്‍ക്ക് മുതല്‍ ഇന്ത്യന്‍ കോഫി ഹൗസ് വരെയുള്ള ഭാഗത്തുമാത്രമാണ് ഇപ്പോള്‍ ആളുകളെ പ്രവേശിപ്പിക്കുന്നത്. വെടിക്കെട്ട് നിരത്തുന്ന ഫയര്‍ ലൈനില്‍നിന്ന് 100 മീറ്ററാണ് ദൂരപരിധി. ഇതുപ്രകാരം കുറുപ്പം റോഡ്, എം.ജി. റോഡ് തുടങ്ങിയ റോഡുകളിലെല്ലാം റൗണ്ടു കഴിഞ്ഞും കുറച്ചുകൂടി സ്ഥലത്തെ ആളുകളെ ഒഴിപ്പിക്കേണ്ടിവരും.
മുമ്പത്തെ അപേക്ഷിച്ച് വെടിക്കെട്ടിന്റെ ശക്തി വളരെയധികം കുറഞ്ഞു. കൂട്ടപ്പൊരിച്ചില്‍ ഭാഗത്തൊഴിച്ച് മറ്റുഭാഗങ്ങളില്‍ ചെറിയ വിട്ടുവീഴ്ചകള്‍ വേണമെങ്കില്‍ നല്‍കാമെന്ന് എക്‌സ്പ്ലോസീവ് വിഭാഗവുമായി ബന്ധപ്പെട്ടവര്‍ പറയുന്നുണ്ട്. പക്ഷേ കുഴിമിന്നലുകളുടെയും മറ്റും കൃത്യത ഉറപ്പാക്കണം. ഇളവുകള്‍ നല്‍കിയാല്‍ ഇതിന്റെ ഉത്തരവാദിത്വം ജില്ലാഭരണകൂടത്തിനും എക്സ്പ്ലോസീവ് വിഭാഗത്തിനുമായിരിക്കുമെന്നതിനാല്‍ സ്വമേധയാ ഇത്തരമൊരു സാധ്യത പരിശോധിക്കാനുള്ള ശ്രമമുണ്ടാവില്ല.
Content Highlights: thrissur pooram fire works
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..