
ഇരുപത്തിയേഴ് വർഷം മുമ്പ് ‘പഴയതാളുകളിൽ’ എന്ന തലക്കെട്ടോടെ ഈ വാർത്ത വീണ്ടും പ്രസിദ്ധീകരിച്ചു. തൃശ്ശൂർ മോഡൽ ബോയ്സ് സ്കൂൾ റിട്ട. പ്രധാനാധ്യാപകനും പാറമേക്കാവ് ദേശത്താശാനുമായ എ.എസ്. കുറുപ്പാളിന്റെ മകൻ ശ്രീവത്സൻ കുറുപ്പാൾ ഈ പത്രവാർത്ത വെട്ടി സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ‘പൂരവും ആനയുമെന്നാൽ വലിയ ആവേശമാണ്. അതുകൊണ്ടാണ് വെട്ടി സൂക്ഷിച്ചുവെച്ചത്’-ചെറുതുരുത്തി ഗവ. എൽ.പി. സ്കൂൾ അധ്യാപകനായ ശ്രീവത്സൻ പറഞ്ഞു.
‘1933-ലെ പൂരം മേയ് ആദ്യ ആഴ്ചയിലായിരുന്നുവെന്നാണ് അറിവ്. അന്നത്തെ വാർത്തയിലെ കൊമ്പനാന, മാരാർ റോഡിലെ കൊട്ടിലിൽ മാരാത്ത് തറവാടിന്റെ ഉടമസ്ഥതയിലുള്ള കൊട്ടിലിൽ ഗോപാലനെന്ന കൊമ്പനാനയായിരുന്നു. എന്നാൽ ചരിഞ്ഞത് മറ്റൊരു ആനക്കുട്ടിയും’, ശ്രീവത്സൻ പറഞ്ഞു. തിരുവമ്പാടി ദേവസ്വം മുൻ പ്രസിഡന്റായിരുന്നു കൊട്ടിലിൽ ശങ്കരൻകുട്ടി മാരാർ. ജന്മിയായിരുന്നു. പീച്ചി ഭാഗത്ത് സ്വന്തമായി വനമുണ്ടായിരുന്നു. കൊട്ടിലിൽ മാരാത്ത് തറവാടുള്ളതിനാലാണ് മാരാർ റോഡെന്ന് പേരുവന്നത്. ഭൂപരിഷ്കരണത്തിന് മുമ്പ് അന്നത്തെ ജന്മിമാർ സ്വന്തമായി വനപ്രദേശം കൈവശം വെച്ചിരുന്നു. വനത്തിലെ വാരിക്കുഴിയിൽ വീണതാണ് കൊട്ടിലിൽ ഗോപാലനെന്ന കൊമ്പനാന. ചരിഞ്ഞ ആനക്കുട്ടിയെയും ലഭിച്ചത് വാരിക്കുഴിയിൽനിന്നു തന്നെ. തിരുവമ്പാടിയുടെ മഠത്തിൽവരവിന് കൂട്ടാനയായി വന്നിരുന്നത് പത്തടിക്ക് താഴെ ഉയരമുള്ള ഗോപാലനായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..