ചമയ പ്രദർശനത്തിൽ സവർക്കറുടെ ചിത്രമുള്ള കുടയുമായി പാറമേക്കാവ്
തൃശ്ശൂർ : തൃശ്ശൂർ പൂരത്തിന്റെ കുടമാറ്റത്തിൽ ഉപയോഗിക്കാനുള്ള കുടകളിൽ സവർക്കറുടെ ചിത്രം. സംഭവം വിവാദമായതിനെത്തുടർന്ന് കുട ഉപയോഗിക്കാനുള്ള തീരുമാനം പിൻവലിച്ചു.
ഞായറാഴ്‌ച പാറമേക്കാവ് ദേവസ്വത്തിന്റെ ആനച്ചമയപ്രദർശനത്തിലാണ് കുടകൾ പ്രദർശിപ്പിച്ചത്. സ്വാതന്ത്ര്യസമരസേനാനികളുടെയും നവോത്ഥാനനായകരുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയ കുടകൾ പ്രദർശനത്തിനുണ്ടായിരുന്നു. ഗാന്ധിജി, നേതാജി, ഭഗത്‌സിങ്, രാജാറാം മോഹൻ റോയ്, ഉദ്ധംസിങ്, ചട്ടമ്പിസ്വാമി, മന്നത്ത് പദ്‌മനാഭൻ എന്നിവരുടെ ചിത്രങ്ങൾ. ഓരോ കുടയിലും ഏഴുപേരുടെ ചിത്രങ്ങൾ വീതമാണ് ഉണ്ടായിരുന്നത്. ഇതിൽ ചില കുടകളിലാണ് സവർക്കറുടെ ചിത്രവും ഇടംപിടിച്ചത്. ഉച്ചയോടെ സാമൂഹികമാധ്യമങ്ങളിൽ ഇതിനെതിരേ വിമർശനങ്ങൾ പ്രത്യക്ഷപ്പെട്ടു. പുരോഗമന കലാസാഹിത്യസംഘവും എ.ഐ.വൈ.എഫും പ്രതിഷേധക്കുറിപ്പും ഇറക്കി.
അതോടെ വിവാദത്തിന് ഇടനൽകേണ്ടെന്ന് ദേവസ്വം തീരുമാനിക്കുകയായിരുന്നു. കുടകൾ ചിലർ വഴിപാടായി നൽകാറുണ്ടെന്നും അത്തരമൊന്നിലാണ് ഇതുൾപ്പെട്ടതെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് പറഞ്ഞു. സ്വാതന്ത്ര്യലബ്‌ധിയുടെ 75-ാം വാർഷികാഘോഷമായ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് കുടകളിൽ ചരിത്രപുരുഷന്മാരുടെ ചിത്രം ഉൾപ്പെടുത്തിയതെന്നാണ് കരുതിയതെന്ന് അദ്ദേഹം പറഞ്ഞു.
Content Highlights: Savarkar's image in Thrissur Pooram umbrella
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..