പി.ടി.തോമസിന്റെ കല്ലറയിലെത്തി പ്രാര്‍ഥന നടത്തി; നിലപാടിന്റെ രാഷ്ട്രീയം തുടരുമെന്ന് ഉമ


പി.ടി.തോമസിന്റെ കല്ലറയിൽ പ്രാർഥന നടത്തുന്ന ഉമാ തോമസ്

ഉപ്പുതോട്: തൃക്കാക്കരയിലെ മിന്നുംവിജയത്തിന് പിന്നാലെ പി.ടി.തോമസിന്റെ കല്ലറയില്‍ പ്രാര്‍ഥന നടത്തി ഉമാ തോമസ്. പി.ടിയെ അടക്കം ചെയ്ത ഉപ്പുതോട് സെന്റ്‌ജോസഫ് ദേവാലയത്തിലെ സെമിത്തേരിയിലെത്തിയാണ് ഉമാ തോമസ് പ്രാര്‍ഥന നടത്തിയത്. മക്കളായ വിവേകും വിഷ്ണുവും കോണ്‍ഗ്രസ് നേതാക്കളും അവര്‍ക്കൊപ്പമുണ്ടായിരുന്നു.

തൃക്കാക്കരയിലെ തന്റെ വിജയം പി.ടി.ക്ക് സമര്‍പ്പിക്കാന്‍ വേണ്ടിയാണ് വന്നത്. പി.ടി.തന്നെയാണ് തനിക്ക് മാര്‍ഗദീപം, പി.ടി.തന്നെയാണ് തന്നെ നയിക്കേണ്ടതെന്നും പ്രാര്‍ഥന നടത്തിയ ശേഷം ഉമാ തോമസ് പറഞ്ഞു.

ഓരോ ചുവടുവെപ്പും പി.ടി.യുടെ രീതിയിലായിരിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. പി.ടി.യുടെ വികസന സ്വപ്‌നങ്ങളും നിലപാടിന്റെ രാഷ്ട്രീയവും തുടരും. എന്നും അദ്ദേഹത്തിന്റെ നിഴലായി കൂടെയിരുന്നിട്ടേയുള്ളൂ. നൂറ് ശതമാനം ആലോചിച്ചാണ് അദ്ദേഹം തീരുമാനങ്ങള്‍ എടുത്തിരുന്നത്. അദ്ദേഹത്തോട് തനിക്കുള്ള ആരാധനയും ഈ കാരണത്താലാണ്. അദ്ദേഹത്തെ കാണാതെ തനിക്ക് ഒന്നും തുടങ്ങാന്‍ സാധിക്കില്ല എന്നത് കൊണ്ടാണ് ശരീരിക ബുദ്ധിമുട്ടുകള്‍ മാറ്റിവെച്ച് ഉപ്പുതുറയിലെത്തിയതെന്നും ഉമാ തോമസ് പറഞ്ഞു.

Content Highlights: uma thomas Prayed at the tomb of PT Thomas

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


swapna

2 min

'വീണാ വിജയന്റെ ബിസിനസ് ആവശ്യത്തിന് ഷാര്‍ജ ഭരണാധികാരിയെ തെറ്റിദ്ധരിപ്പിച്ച് ക്ലിഫ് ഹൗസിലെത്തിച്ചു'

Jun 29, 2022

Most Commented