തൃക്കാക്കരയില്‍ ഒരു മുന്നണിക്കും പിന്തുണയില്ലെന്ന് ട്വന്റി ട്വന്റി- ആം ആദ്മി പാര്‍ട്ടി സഖ്യം 


ട്വന്റി 20 ചീഫ് കോ-ഓർഡിനേറ്റർ സാബു എം.ജേക്കബ്, എഎപി സംസ്ഥാന കൺവീനർ പി.സി.സിറയക് എന്നിവർ ചേർന്ന് നടത്തിയ വാർത്താസമ്മേളനം

കൊച്ചി: തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഒരു മുന്നണിക്കും പിന്തുണയില്ലെന്ന് ട്വന്റി ട്വന്റി- ആം ആദ്മി പാര്‍ട്ടി സഖ്യം. ട്വന്റി 20 ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം.ജേക്കബ്, എഎപി സംസ്ഥാന കണ്‍വീനര്‍ പി.സി. സിറയക് എന്നിവര്‍ ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഏത് മുന്നണി വിജയിച്ചാലും കേരളത്തിന്റെ സാമൂഹിക സാമ്പത്തിക നിലയില്‍ ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല എന്നതുകൊണ്ടാണ് ആര്‍ക്കും പിന്തുണ പ്രഖ്യാപിക്കാത്തതെന്ന് സാബു എം. ജേക്കബ് പറഞ്ഞു.

തൃക്കാക്കരയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ലെങ്കിലും ട്വന്റി ട്വന്റി- ആം ആദ്മി പാര്‍ട്ടി സഖ്യം വളരെ നിര്‍ണായക ശക്തിയായി മാറിയിരിക്കുന്നു. പരമ്പരാഗത രാഷ്ട്രീയ സംവിധാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രവര്‍ത്തിക്കുന്നവരാണ് തങ്ങള്‍. ജനങ്ങള്‍ കാര്യങ്ങള്‍ ശരിയായി വിലയിരുത്തി വിവേകത്തോടെ വോട്ട് ചെയ്യണമെന്നും ട്വന്റി ട്വന്റി-എഎപി നേതാക്കള്‍ പറഞ്ഞു.

Content Highlights: Twenty20 Aam Aadmi Party alliance has said that there is no support for any front in Thrikkakara

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


Rahul Dravid jumps with delight as Rishabh Pant scored hundred

1 min

ഋഷഭ് പന്തിന്റെ സെഞ്ചുറിയില്‍ സന്തോഷത്താല്‍ മതിമറന്ന് ദ്രാവിഡ്; ദൃശ്യങ്ങള്‍ വൈറല്‍

Jul 1, 2022

Most Commented