എസ്.രാമചന്ദ്രൻ പിള്ള |Screengrab:facebook.com/CPIMKerala
തൃക്കാക്കര കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റാണെന്നും ഒരു മാസത്തെ പ്രചാരണവേല കൊണ്ടൊന്നും അത് മാറ്റിയെടുക്കാനാവില്ലെന്നും മുതിര്‍ന്ന സിപിഎം നേതാവ് എസ്.രാമചന്ദ്രന്‍ പിള്ള. യുഡിഎഫിന്റെ ഉറച്ച സീറ്റ് അവര്‍ നേടി. കുറേ കൂടി വോട്ട് നേടാനാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ട്വന്റി ട്വന്റിയുടെയും ബിജെപിയുടേയും വോട്ടുകള്‍ കോണ്‍ഗ്രസിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫിന്റെ തോല്‍വി പാര്‍ട്ടി പരിശോധിക്കും. യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളെ കൂട്ടിച്ചേര്‍ത്ത് ഉണ്ടാക്കിയ മണ്ഡലമാണ് തൃക്കാക്കര. അത്തരമൊരു മണ്ഡലത്തില്‍ ഒരു മാസത്തെ പ്രചാരവേല കൊണ്ടൊന്നും മാറ്റമുണ്ടാക്കാനാകില്ല.
കോണ്‍ഗ്രസിനകത്തെ തര്‍ക്കവും ട്വന്റി ട്വന്റി മത്സരത്തിനിറങ്ങിയതും കാരണം കഴിഞ്ഞ തവണ യുഡിഎഫിന് വലിയ ഭൂരിപക്ഷമുണ്ടായില്ല. എന്നാലിത്തവണ അത്തരം പ്രശ്‌നങ്ങളൊന്നും യുഡിഎഫിനുണ്ടായില്ല. യുഡിഎഫ് ശക്തികേന്ദ്രത്തില്‍ തങ്ങളൊന്ന് ശ്രമിച്ചു എന്ന് മാത്രമാണുള്ളത്.
സില്‍വര്‍ലൈനിനെ ജനങ്ങള്‍ തള്ളി കളഞ്ഞിട്ടില്ല. പരിസ്ഥിതിക്ക് ആഘാതമാകാത്ത വികസന സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്ന പദ്ധതിയാണിതെന്നും എസ്.രാമചന്ദ്രന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.
Content Highlights: thrikkakara election result-s ramachandran pillai
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..