മഴയില്‍ ആറിത്തണുത്ത് തൃക്കാക്കര;നേതാക്കള്‍ പലരും മടങ്ങി


പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി

കൊച്ചി: പ്രചാരണച്ചൂടില്‍ തിളച്ചുമറിഞ്ഞിരുന്ന തൃക്കാക്കര കനത്തമഴയില്‍ ആറിത്തണുത്തു. ജനങ്ങള്‍ മഴക്കെടുതി അനുഭവിക്കുമ്പോള്‍ വോട്ടുചോദിച്ച് വീടുകയറാന്‍ മുന്നണി നേതാക്കള്‍ക്ക് പ്രയാസം. മണ്ഡലത്തില്‍ തമ്പടിച്ചിരുന്ന മുതിര്‍ന്ന നേതാക്കള്‍ക്ക് പുറത്തിറങ്ങാനും മഴ തടസ്സമായി.

ഭൂരിഭാഗം നേതാക്കളും ബുധനാഴ്ചതന്നെ മടങ്ങി. അവശേഷിക്കുന്നവര്‍ക്ക് മുന്‍കൂട്ടി പദ്ധതിയിട്ടപ്രകാരം പ്രവര്‍ത്തനങ്ങള്‍ നീക്കാന്‍പറ്റുന്നില്ല. പലരും ഹോട്ടല്‍മുറികളില്‍ത്തന്നെയിരുന്ന് ചരടുവലികള്‍ നടത്തുന്നു.

സ്ഥാനാര്‍ഥികളുടെ പര്യടനത്തോടനുബന്ധിച്ചുള്ള കവലപ്രസംഗങ്ങളെയും മഴ ബാധിച്ചിരിക്കുകയാണ്. പ്രാദേശികനേതാക്കള്‍ മഴയെ കൂസാതെ നടത്തുന്ന 'മൈക്ക് പ്രയോഗം' കേള്‍ക്കാന്‍ ആളില്ല. സ്ഥാനാര്‍ഥി എത്തുമ്പോഴേക്കും ആളെക്കൂട്ടാന്‍ പാടുപെടുകയാണ്.

മുന്നണികളുടെ സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കേണ്ടിവന്നു. എം.എല്‍.എ.മാരടക്കമുള്ള വലിയ സംഘം ഇടതുമുന്നണിക്കായി രംഗത്തുണ്ടായിരുന്നെങ്കിലും സ്വന്തം മണ്ഡലത്തില്‍നിന്നുള്ള മഴക്കെടുതിവിളികള്‍ വന്നപ്പോള്‍ ഭൂരിഭാഗം പേരും തത്കാലത്തേക്ക് മടങ്ങി. മന്ത്രിമാരില്‍ ഭൂരിഭാഗം പേരും വ്യാഴാഴ്ച മണ്ഡലം വിട്ടു. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ പൊതുപരിപാടികളില്‍ പങ്കെടുത്തില്ല. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍കി രംഗത്തുണ്ട്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രണ്ടാംഘട്ട പോസ്റ്റര്‍ എത്തിയെങ്കിലും ഒട്ടിക്കാന്‍പറ്റുന്നില്ല. ഒട്ടിച്ചിടത്തെല്ലാം പോസ്റ്റര്‍ താഴെവീണ് നശിക്കുന്നു. ബോര്‍ഡുകള്‍ വന്നത് കെട്ടിവെച്ചിരിക്കുകയാണ്. മഴ കുറഞ്ഞില്ലെങ്കില്‍ കാര്യങ്ങള്‍ കുഴയും.

സ്ഥാനാര്‍ഥികളും മഴയില്‍ കുടുങ്ങിയിരിക്കുകയാണ്. മുന്നണിസ്ഥാനാര്‍ഥികളുടെ വാഹനപര്യടനം താളംതെറ്റി. ഇടതു സ്ഥാനാര്‍ഥി ജോ ജോസഫ് വാഹനപര്യടനം അവസാനിപ്പിച്ച് വെള്ളക്കെട്ടുള്ള കോളനികളില്‍ എത്തി ജനങ്ങളുടെ പരാതികള്‍ കേട്ടു. യു.ഡി.എഫ്. സ്ഥാനാര്‍ഥി ഉമാ തോമസും മഴക്കെടുതിയുള്ള സ്ഥലങ്ങളിലെത്തി. കലൂര്‍ സ്റ്റേഡിയത്തില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനൊപ്പം സൈക്കിള്‍സവാരി നടത്തി വോട്ടുപിടിക്കാനിരുന്ന എ.എന്‍. രാധാകൃഷ്ണനും അതെല്ലാം മാറ്റിവെച്ച് വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലേക്കെത്തി.

തൃക്കാക്കര മണ്ഡലത്തിലെ ഇടപ്പള്ളിത്തോടിന്റെ ഇരുഭാഗങ്ങളിലും ചിലവന്നൂര്‍, കടവന്ത്ര, എളംകുളം, തമ്മനം, പാലാരിവട്ടം ഭാഗങ്ങളിലെല്ലാം വെള്ളംകയറിയിട്ടുണ്ട്. തൃക്കാക്കര ഭാഗത്തെ ഉയര്‍ന്ന പ്രദേശങ്ങള്‍ മാത്രമാണ് കനത്തമഴയില്‍ പിടിച്ചുനില്‍ക്കുന്നത്.

Content Highlights: thrikkakara election-rain

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


rahul-riyas

3 min

'നിങ്ങളുടെ ഓഫീസ് അക്രമിച്ചപ്പോള്‍ ഞങ്ങള്‍ അപലപിച്ചില്ലേ, തിരിച്ചുണ്ടായില്ലല്ലോ'; രാഹുലിനോട് റിയാസ്

Jul 2, 2022

Most Commented