ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിക്കില്ല; ജനക്ഷേമസഖ്യത്തിന്റെ നിലപാട് യുഡിഫിന് അനുകൂലമാകും- വി ഡി സതീശന്‍


VD Satheesan

തിരുവനന്തപുരം: ഒരു മുന്നണിയെയും പിന്തുണയ്‌ക്കേണ്ടതില്ലെന്ന ട്വന്റി ട്വന്റി-എഎപി സഖ്യത്തിന്റെ നിലപാട് തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഗുണകരമാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുന്‍പ് ട്വന്റി ട്വന്റിക്കും എഎപിക്കും വോട്ടുചെയ്തവര്‍ ഇത്തവണ തങ്ങള്‍ക്ക് വോട്ട് ചെയ്യുമെന്നും സതീശന്‍ പറഞ്ഞു.

ട്വന്റി ട്വന്റിയുടെ പ്രവര്‍ത്തകനെ മാര്‍ക്‌സിസ്റ്റുകാര്‍ തല്ലിക്കൊന്നിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. അപ്പോള്‍ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വോട്ട് ചെയ്യാന്‍ പറയാന്‍ അവര്‍ക്ക് പറ്റുമോ? അവരുടെ സ്ഥാപനത്തെ പൂട്ടിക്കാന്‍ കുന്നത്തുനാട് എംഎല്‍എയെ ഉപകരണമാക്കി മാറ്റി. കേരളത്തില്‍ തുടങ്ങാനിരുന്ന വ്യവസായ സ്ഥാപനം തെലങ്കാനയില്‍ പോയി തുടങ്ങുന്ന സാഹചര്യമുണ്ടായി. അതിന് ഉത്തരം പറയേണ്ടത് വ്യവസായവകുപ്പും സംസ്ഥാന സര്‍ക്കാരുമാണ്.

ഒരു കാരണവശാലും കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനവും പൂട്ടാന്‍ പാടില്ലെന്ന നിലപാടാണ് ഞങ്ങള്‍ എടുത്തിട്ടുള്ളത്. അതുകൊണ്ട് ട്വന്റി ട്വന്റി-എഎപി സഖ്യത്തിന്റെ നിലപാട് യുഡിഎഫിനെ ഒരുതരത്തിലും ബാധിക്കില്ല. അത് ഗുണകരമായി മാറും. മുന്‍പ് അവര്‍ക്ക് വോട്ട് ചെയ്ത എല്ലാവരും തങ്ങള്‍ക്ക് ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്യും. ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിക്കില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.

തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഒരു മുന്നണിയെയും പിന്തുണയ്ക്കില്ലെന്ന് ട്വന്റി ട്വന്റി- ആം ആദ്മി പാര്‍ട്ടി സഖ്യം ഇന്ന് വ്യക്തമാക്കിയിരുന്നു. തൃക്കാക്കരയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ലെങ്കിലും ട്വന്റി ട്വന്റി- ആം ആദ്മി പാര്‍ട്ടി സഖ്യം വളരെ നിര്‍ണായക ശക്തിയായി മാറിയിരിക്കുന്നു. പരമ്പരാഗത രാഷ്ട്രീയ സംവിധാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രവര്‍ത്തിക്കുന്നവരാണ് തങ്ങള്‍. ജനങ്ങള്‍ കാര്യങ്ങള്‍ ശരിയായി വിലയിരുത്തി വിവേകത്തോടെ വോട്ട് ചെയ്യണമെന്നും ട്വന്റി ട്വന്റി-എഎപി നേതാക്കള്‍ പറഞ്ഞിരുന്നു.

Content Highlights: Thrikkakara By-Election: stand of twenty 20-AAP Alliance will be in favor of the UDF- VD Satheesan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


Rahul Dravid jumps with delight as Rishabh Pant scored hundred

1 min

ഋഷഭ് പന്തിന്റെ സെഞ്ചുറിയില്‍ സന്തോഷത്താല്‍ മതിമറന്ന് ദ്രാവിഡ്; ദൃശ്യങ്ങള്‍ വൈറല്‍

Jul 1, 2022

Most Commented