തൃക്കാക്കരയില്‍ കനത്ത പോളിങ്; ആദ്യ മൂന്ന് മണിക്കൂറില്‍ പോളിങ് 20% കടന്നു


തൃക്കാക്കര ഭാരത് മാതാ കോളേജിലെ ബൂത്തിൽ വോട്ടു ചെയ്യുവാൻ വരി നിൽക്കുന്നവർ |ഫോട്ടോ:ടി.കെ.പ്രദീപ് കുമാർ

കൊച്ചി: ഒരു മാസം നീണ്ട വീറുംവാശിയും നിറഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവില്‍ തൃക്കാക്കരയിലെ വോട്ടര്‍മാര്‍ ഇന്ന് വിധിയെഴുതുന്നു.. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിങാണ് രേഖപ്പെടുത്തിയത്. ആദ്യ മൂന്ന് മണിക്കൂറില്‍ പോളിങ് 20% കടന്നു. രാവിലെ മുതല്‍ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര ദൃശ്യമായിരുന്നു.

വൈകിട്ട് 6 മണി വരെയാണ് പോളിങ്. രാവിലെ ആറിന് മോക് പോളിങ് നടത്തി. വോട്ടിങ്‌മെഷീനില്‍ തകരാര്‍ കണ്ടയിടങ്ങളില്‍ പരിശോധന നടത്തി പ്രശ്‌നം പരിഹരിച്ചിട്ടുണ്ട്.

ആകെ 1,96,805 വോട്ടര്‍മാരാണുള്ളത്‌. 3633 പേര്‍ കന്നി വോട്ടര്‍മാരാണ്‌. 1,01,530 സ്ത്രീ വോട്ടര്‍മാരുണ്ട്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ ഒരു വോട്ടറുണ്ട്. 164 ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്. 75 ഓക്‌സിലറി ബൂത്തുകളുണ്ട്. അഞ്ചു മാതൃകാ പോളിങ് സ്റ്റേഷനുകളും വനിതകള്‍മാത്രം നിയന്ത്രിക്കുന്ന ഒരു പോളിങ് സ്റ്റേഷനും ഒരുക്കിയിട്ടുണ്ട്.

എം.എല്‍.എ. ആയിരുന്ന കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസ് അന്തരിച്ചതിനെത്തുടര്‍ന്ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഉമാ തോമസ് (യു.ഡി.എഫ്.), ഡോ. ജോ ജോസഫ് (എല്‍.ഡി.എഫ്.), എ.എന്‍. രാധാകൃഷ്ണന്‍ (എന്‍.ഡി.എ.) എന്നിവരടക്കം എട്ട് സ്ഥാനാര്‍ഥികളാണുള്ളത്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണല്‍.

956 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. കള്ളവോട്ട് തടയാന്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു.

മഹാരാജാസ് കോളജിലാണ് സ്ട്രോങ്ങ് റൂം ഒരുക്കിയിട്ടുള്ളത്. മണ്ഡലത്തില്‍ പ്രശ്ന ബാധിത ബൂത്തുകളോ പ്രശ്ന സാധ്യതാ ബൂത്തുകളോയില്ല. എങ്കിലും കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. സംസ്ഥാനമാകെ ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ വിധിയറിയാന്‍ വെള്ളിയാഴ്ച വരെ കാത്തിരിക്കണം. ആത്മവിശ്വാസമുണ്ടെന്നും തൃക്കാക്കരയിലെ ജനത തന്നെ അംഗീകരിക്കുമെന്നും യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ് പ്രതികരിച്ചു. തൃക്കാക്കരയില്‍ സെഞ്ചുറി തികയ്ക്കുമെന്ന പൂര്‍ണ്ണവിശ്വാസമുണ്ടെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫും പറഞ്ഞു. തൃക്കാക്കരയില്‍ അട്ടിമറി ജയം നേടുമെന്നാണ് എന്‍ഡിഎ സ്ഥാനാര്‍ഥി എ.എന്‍.രാധാകൃഷ്ണന്റെ അവകാശവാദം.

119-ാം നമ്പര്‍ ബൂത്ത് വനിതകള്‍ നയിക്കും

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ആകെയുള്ള 239 ബൂത്തുകളില്‍ വേറിട്ട ബൂത്തില്‍ത്തന്നെ നിയോഗിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് അഞ്ച് വനിതകള്‍.

119-ാം നമ്പര്‍ ബൂത്തായ തൃക്കാക്കര ഇന്‍ഫന്റ് ജീസസ് എല്‍.പി.എസ്. ആണ് അപൂര്‍വ ബൂത്തായിട്ടുള്ളത്. മുഴുവന്‍ പോളിങ് ജീവനക്കാരും വനിതകളായിട്ടുള്ള ഒരേയൊരു ബൂത്ത് ഇവിടെയാണ്. പോളിങ് ബൂത്തിന്റെയും ഉദ്യോഗസ്ഥരുടെയും ചുമതല നല്‍കിയിട്ടുള്ളതും ഒരു വനിതയ്ക്കുതന്നെയാണ്. ആലുവ യു.സി. കോളേജിലെ രസതന്ത്രം അധ്യാപിക ഡോ. നീതുമോള്‍ വര്‍ഗീസ്, മരട് നഗരസഭാ ജൂനിയര്‍ സൂപ്രണ്ട് പി.പി. ജൂഡി, അങ്കമാലി ബ്ലോക്ക് പഞ്ചായത്തില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറായ എ. ശീതള, സൗത്ത് വാഴക്കുളം ജി.എച്ച്.എസ്.എസിലെ ഇംഗ്ലീഷ് അധ്യാപികയായ എം.പി. റൂബിയ എന്നിവരെയാണ് ഇവിടെ നിയോഗിച്ചിട്ടുള്ളത്.

വനിതാ സെല്ലിലെ ഉദ്യോഗസ്ഥയായ പി.എസ്. അമ്പിളിക്കാണ് സുരക്ഷാ ചുമതല. മഹാരാജാസ് കോളേജിലെ വോട്ടെടുപ്പ് സാമഗ്രികളുടെ വിതരണ കേന്ദ്രത്തിലെത്തിയപ്പോഴായിരുന്നു ഒപ്പമുള്ളത് മുഴുവന്‍ വനിതകളാണെന്ന് അഞ്ചുപേരും അറിഞ്ഞത്. പ്രിസൈഡിങ് ഓഫീസറായ നീതുമോളും ഫസ്റ്റ് പോളിങ് ഓഫീസറായ ജൂഡിയും ചേര്‍ന്നായിരുന്നു വോട്ടിങ് യന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഏറ്റുവാങ്ങിയത്. അപ്പോഴും മണ്ഡലത്തിലെ ഒരേയൊരു വനിതാ ബൂത്താണ് തങ്ങളുടേതെന്ന് ഇവര്‍ക്ക് അറിയില്ലായിരുന്നു. ഏക പിങ്ക് ബൂത്ത് ആണെന്ന് അറിഞ്ഞതോടെ ആദ്യം അമ്പരപ്പായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Content Highlights: Polling begins in Thrikkakara bypoll-Fronts in confidence

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


V. Muraleedharan

2 min

നടന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനം, രാജ്യത്തിന് നാണക്കേടുണ്ടാക്കി; മുഖ്യമന്ത്രിക്കെതിരേ വി മുരളീധരന്‍

Jun 30, 2022

Most Commented