എ.എൻ.രാധാകൃഷ്ണൻ
കൊച്ചി: തനിക്കൊരു അവസരം നല്കുകയാണെങ്കില് ഐടി മേഖലയിലെ ലോകോത്തര ഹബ്ബാക്കി ഇന്‍ഫോപാര്‍ക്കിനെ മാറ്റുമെന്ന് തൃക്കാക്കരയിലെ ബിജെപി സ്ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്ണന്. കഴിഞ്ഞ പത്ത്, മുപ്പത് വര്‍ഷമായി, മുഖ്യമന്ത്രി ആകുന്നതിന് മുമ്പുമുതല്‍ മോദിയുമായി തനിക്ക് പരിചയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എ.എന്‍. രാധാകൃഷ്ണന്.
പെട്രോള്‍, പാചകവാതക വിലവര്‍ധനവ് തീര്‍ച്ചയായും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. അതിന്റെ ഉത്തരവാദികള്‍ പിണറായി വിജയനും കെ.എന്‍. ബാലഗോപാലുമാണ്. ഇത് ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ തുടക്കംമുതല്‍ അട്ടിമറിച്ചത് മമതയും പിണറായിയുമാണ്. അത് ജനങ്ങള്‍ക്കറിയാം. എന്റെ തൃക്കാക്കരയിലെ അഭ്യസ്ഥവിദ്യരായ ജനങ്ങളാണ്. അവര്‍ക്ക് നല്ല ബോധമുണ്ട്.
ശ്രീലങ്കയില്‍ ജീവിക്കാന്‍ വയ്യാതെ ആളുകള്‍ ആയുധവുമായി പുറത്തിറങ്ങുകയാണ്. അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരായ ആളുകള്‍ പുറത്തിറങ്ങുകയാണ്. ഈ ഘട്ടത്തില്‍ ഇന്ത്യയില്‍ മോദി എല്ലാ ആളുകള്‍ക്കും കഴിഞ്ഞ മൂന്ന് വര്‍ഷമായി അരിയും ഗോതമ്പും കടലയും കൊടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'പെട്രോളിന്റേയും പാചകവാതകത്തിന്റെയും വില എനിക്കാകും അനുകൂലമാകുക. എങ്ങനെ അനുകൂലമാകുമെന്നത് ജനങ്ങളോട് ചോദിക്കേണ്ടി വരും. കാരണം ഇതിന്റെ മുഴുവന്‍ ഉത്തരവാദി കേരള സര്‍ക്കാരാണ്. 2500 കോടിയുടെ സ്മാര്‍ട്സിറ്റി പദ്ധതി, അമൃത്നഗരം പദ്ധതി, ദേശീയപാത വികസനം തുടങ്ങി കേരളത്തിന്റെ വികസനം തങ്ങളല്ലാതെ പിന്നെ ആരാണ് ഇവിടെ ചെയ്തിട്ടുള്ളത്? കെ റെയില്‍ പിണറായി വിജയന്റെ വാട്ടര്‍ലൂ ആയി മാറാന്‍ പോകുകയാണ്', എ.എന്‍.രാധാകൃഷ്ണന് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..