യുഡിഎഫ് കണ്‍വെന്‍ഷന് വിളിച്ചില്ല; അവഗണിച്ച് ഒഴിവാക്കാന്‍ ശ്രമിക്കുന്നെന്ന് കെ.വി തോമസ്


1 min read
Read later
Print
Share

രാജ്യത്ത് എക്സ്പ്രസ് ഹൈവേ എന്ന ആശയം കൊണ്ടു വന്നത് രാജീവ് ഗാന്ധിയാണ്. അങ്ങനെയെങ്കിൽ രാജീവ് ഗാന്ധിയുടെ ആശയത്തെ തള്ളിപ്പറയുന്നുണ്ടോ എന്ന് കെ വി തോമസ്

കെ.വി.തോമസ് | ഫോട്ടോ: മാതൃഭൂമി

കൊച്ചി: യുഡിഎഫിന്റെ കെ-റെയിൽ വിരുദ്ധ നിലപാട് വികസന വിരുദ്ധമെന്ന് കോൺഗ്രസ് നേതാവ് കെ.വി തോമസ്. യുഡിഎഫ് കൺവെൻഷനിൽ തന്നെ വിളിച്ചില്ലെന്നും അവഗണിച്ച് ഒഴിവാക്കുകയാണ് കോൺഗ്രസ് ലൈൻ എന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

കെ-റെയിൽ വിരുദ്ധ നിലപാട് എടുക്കുന്ന യുഡിഎഫിന്റേത് വികസന വിരുദ്ധനിലപാടായാണ് കാണുന്നത്. പ്രശ്നങ്ങളുണ്ടെങ്കിൽ അത് പരിഹരിക്കണം. രാജ്യത്ത് എക്സ്പ്രസ് ഹൈവേ എന്ന ആശയം കൊണ്ടു വന്നത് രാജീവ് ഗാന്ധിയാണ്. അങ്ങനെയെങ്കിൽ രാജീവ് ഗാന്ധിയുടെ ആശയത്തെ തള്ളിപ്പറയുന്നുണ്ടോ എന്ന് കെ.വി തോമസ് ചോദിച്ചു.

കെ-റെയിൽ മാത്രമല്ല, കേരളത്തിലെ എല്ലാ വികസനങ്ങളേയും പിന്തുണക്കുന്നു. കെ-റെയിലിൽ പ്രശ്നങ്ങളുണ്ട്. അത് പരിഹരിക്കപ്പെടണം. ഇടതും വലതും അല്ല, എന്റെ ലൈൻ വികസന ലൈൻ ആണ് - അദ്ദേഹം കൂട്ടിച്ചേർത്തു.

ഇപ്പോഴും എഐസിസിസി, കെപിസിസി മെമ്പറായി തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ മാറ്റമല്ല നടത്തുന്നതെന്നും വികസനത്തിൽ അനാവശ്യ രാഷ്ട്രീയം കലർത്തരുത്. കൂടുതൽ കാര്യങ്ങൾ ബുധനാഴ്ച മാധ്യമങ്ങളോട് പറയും. 2018 മുതൽ എന്നോട് ചെയ്യുന്നത് വഞ്ചനയാണ്. എന്നോട് ഒന്ന് പറയും എന്നാൽ ചെയ്യുന്നത് വേറെയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തൃക്കാക്കരയിൽ ഇടത് കൺവെൻഷനിൽ പങ്കെടുക്കുമെന്ന സൂചനയും അദ്ദേഹം നൽകി. കൂടുതൽ കാര്യങ്ങൾ ബുധനാഴ്ച നടത്തുന്ന വാർത്താ സമ്മേളനത്തിൽ പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: kv thomas support k rail

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 


Most Commented