'യു.ഡി.എഫ്. കാലത്ത് പാലം തകര്‍ന്നാല്‍ ഉത്തരവാദി മന്ത്രി, എല്‍.ഡി.എഫ്. കാലത്ത് ഹൈഡ്രോളിക് ജാക്കി'


1 min read
Read later
Print
Share

കെ.മുരളീധരൻ, പി.എ.മുഹമ്മദ് റിയാസ് |ഫോട്ടോ:മാതൃഭൂമി

കൊച്ചി: കൂളിമാട് പാലം ഉദ്ഘാടനം കഴിഞ്ഞിട്ടാണ് തകര്‍ന്നിരുന്നതെങ്കില്‍ അത് പഞ്ചവടിപ്പാലമായി മാറുമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ പറഞ്ഞു. യു.ഡി.എഫ്. കാലത്ത് പാലം തകര്‍ന്നാല്‍ മന്ത്രിയും എല്‍.ഡി.എഫ്. കാലത്ത് തകര്‍ന്നാല്‍ ഹൈഡ്രോളിക് ജാക്കിയുമാണ് കുറ്റക്കാരനെന്നും മുരളീധരന്‍ പരിഹസിച്ചു.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പര്യടനത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍, പരാമര്‍ശം പിന്‍വലിച്ചിട്ടും കേസ് എടുത്ത സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. സമാനരീതിയില്‍ അധിക്ഷേപം നടത്തിയ എം.വി. ജയരാജനെതിരേ കേസില്ല.

തൃക്കാക്കരയില്‍ വികസനം ചര്‍ച്ച ചെയ്യരുതെന്ന ഗൂഢലക്ഷ്യമാണ് സി.പി.എമ്മിനുള്ളത്. വികസനം ചര്‍ച്ച ചെയ്താല്‍ സി.പി.എമ്മിന്റെ പൊള്ളത്തരം പുറത്തുവരും. കെ-റെയില്‍ നടപ്പാക്കുമെന്ന് പറയുമ്പോള്‍ കെ.എസ്.ആര്‍ടി.സി. പൂട്ടലിന്റെ വക്കിലാണ്.

മന്ത്രിമാര്‍ ജാതിതിരിച്ച് വോട്ട് ചോദിക്കുന്നത് കേരളത്തില്‍ ആദ്യമാണ്. ഭ്രാന്ത് പിടിച്ച പോലെയാണ് പല എല്‍.ഡി.എഫ്. നേതാക്കളുടെയും പെരുമാറ്റം. നടി ആക്രമിക്കപ്പെട്ട കേസില്‍ ഒരു ഘട്ടത്തിലും യു.ഡി.എഫ്. ഇടപെട്ടിട്ടില്ല.

അതിജീവിത പരാതി പറഞ്ഞപ്പോള്‍ അതിനെക്കുറിച്ച് അന്വേഷിക്കുമെന്നാണ് എല്‍.ഡി.എഫ്. പറയുന്നത്. സര്‍ക്കാരിനെ 31-ന് ജനം തൃക്കാക്കരയില്‍ ജനകീയ കോടതിയില്‍ വിചാരണ ചെയ്യുമെന്നും മുരളീധരന്‍ പറഞ്ഞു.

Content Highlights: koolimadu bridge-k muraleedharan

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 


Most Commented