ഒരിക്കലും ജയിക്കാത്ത പാലായില്‍ ജയിച്ചില്ലേ? തൃക്കാക്കരയിലെ പഴയ കണക്കു നോക്കേണ്ട- കോടിയേരി


കോടിയേരി ബാലകൃഷ്ണൻ | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: തൃക്കാക്കരയില്‍ വികസനം വേണമെന്ന് പറയുന്നവരും വികസനം മുടക്കികളും തമ്മിലുള്ള സമരമാണ് നടക്കാന്‍ പോകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വികസനം വേണമെന്ന് പറയുന്നവര്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യുകതന്നെ ചെയ്യും. കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ കണക്കൊന്നും നോക്കണ്ട. കണക്കേ നോക്കാന്‍ പാടില്ല. ഇതൊരു പുതിയ തിരഞ്ഞെടുപ്പാണ്. എല്ലാവരേയും സമീപിക്കുമെന്നും എല്ലാവരുടേയും വോട്ടുവാങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

"വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പ് വന്നപ്പോള്‍ ആരെങ്കിലും ജയിക്കുമെന്ന് പറഞ്ഞിരുന്നോ? വോട്ടെണ്ണി നോക്കിയപ്പോള്‍ ഇടതുപക്ഷം ജയിച്ചില്ലേ? ഒരിക്കലും ജയിക്കാത്ത പാലായില്‍ ജയിച്ചില്ലേ? കോന്നി, ഇടതുപക്ഷത്തിന് കിട്ടാത്ത സ്ഥലമാണ്. അവിടെ ജയിച്ചില്ലേ? രാഷ്ട്രീയ സ്ഥിതിഗതികളില്‍ വരുന്ന മാറ്റമാണ് ഇലക്ഷനില്‍ പ്രതിഫലിക്കുക. രാഷ്ട്രീയ സ്ഥിതി നമുക്കനുകൂലമാണ്", കോടിയേരി പറഞ്ഞു.

കുരങ്ങന്‍മാര്‍, അവര്‍ക്ക് എവിടെയെങ്കിലും വോട്ടുണ്ടോ? നമ്മുടെ സര്‍ക്കാര്‍ കുരങ്ങന്മാര്‍ക്ക് ഭക്ഷണം കൊടുക്കുന്നു. അവര്‍ക്ക് വോട്ടുണ്ടോയെന്ന് നോക്കിയിട്ടല്ല ഭക്ഷണം കൊടുത്തത്. ഇവിടെ എല്ലാ ജീവജാലങ്ങളുടേയും സംരക്ഷണം, പരിസ്ഥിതി സംരക്ഷണം ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് ഇടതുപക്ഷ സര്‍ക്കാരെന്നും കോടിയേരി പറഞ്ഞു.

കേരളത്തില്‍ സാമ്പത്തികമായി വിഭവമില്ല. അതിന് പരിഹാരം കാണാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ കിഫ്ബി പദ്ധതിക്ക് രൂപംകൊടുത്തു. ആ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ പറഞ്ഞു, നടക്കാനേ പോകുന്നില്ലെന്ന്. പക്ഷേ യാഥാര്‍ഥ്യമായില്ലേ? 50,000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. 70,000 കോടി രൂപയുടെ പദ്ധതിയാണ് ഇതുവരെ നടപ്പാക്കിയിരിക്കുന്നത്.

നടപ്പാക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ പദ്ധതി നടപ്പാക്കാന്‍ എല്‍ഡിഎഫിന് സാധിച്ചില്ലേ? ഇവിടെ പലകാര്യങ്ങള്‍ക്കും പണം കണ്ടെത്താന്‍ സാധിക്കണമെങ്കില്‍ ഇത്തരത്തില്‍ മാത്രമേ സാധിക്കൂ. കേന്ദ്രം പണം തരില്ല. മറ്റ് തരത്തില്‍ പണം സമാഹരിക്കുന്നില്ലെങ്കില്‍ കേരളം മുരടിച്ചുപോകും. അങ്ങനെ വന്നാല്‍ ജനങ്ങളെ എതിരായി തിരിച്ചുവിടാം എന്നാണ് എതിരാളികള്‍ കരുതുന്നത്. അതിനുള്ള അവസരം കൊടുക്കാന്‍ പാടില്ലെന്നാണ് ഇടതുപക്ഷത്തിന്റെ തീരുമാനമെന്നും കോടിയേരി പറഞ്ഞു.

Content Highlights: Kodiyeri Balakrishnan on Thrikkakara By-election

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022

Most Commented