എഎപിക്ക് ഇടതുപക്ഷവുമായി യോജിക്കാനാവില്ല; ആംആദ്മി, ട്വന്റി20 വോട്ടുകള്‍ സ്വാഗതം ചെയ്യുന്നു- സുധാകരന്‍


1 min read
Read later
Print
Share

കെ. സുധാകരൻ | Photo: ANI

കൊച്ചി: ആംആദ്മി പാര്‍ട്ടിയുടേയും ട്വന്റി 20 യുടേയും വോട്ടുകള്‍ സ്വാഗതംചെയ്യുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. ജനാധിപത്യ, മതേതര രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയ്ക്കും വികസനത്തിനുവേണ്ടി കഴിഞ്ഞ കാലങ്ങളില്‍ പരമാവധി പ്രവര്‍ത്തിച്ച പാര്‍ട്ടിയെന്ന നിലയ്ക്കും ഞങ്ങള്‍ അവരുടെ പിന്തുണ തേടുകയാണ്. അവര്‍ക്ക് വോട്ടുചെയ്യാന്‍ സാധിക്കുന്ന ഏറ്റവും നല്ല സ്ഥാനാര്‍ഥിയും മുന്നണിയും യുഡിഎഫും ഉമാ തോമസുമണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും സുധാകരന്‍ പറഞ്ഞു.

ആംആദ്മി പാര്‍ട്ടി എവിടെയാണ് ഇടതുപക്ഷത്തെ ഉള്‍ക്കൊണ്ടിട്ടുള്ളതെന്ന് സുധാകരന്‍ ചോദിച്ചു. ട്വന്റി 20 എവിടെയാണ് ഇടതുപക്ഷത്തോട് യോജിച്ചിട്ടുള്ളത്? സ്വാഭാവികമായും ഒരുകാരണവശാലും യോജിക്കാന്‍ പറ്റാത്ത രാഷ്ട്രീയ പ്രസ്ഥാനമാണ് അവരെ സംബന്ധിച്ച് ഇടതുപക്ഷം. അത് തര്‍ക്കമറ്റ സംഗതിയാണ്. എവിടെയെങ്കിലും ഇടതുപക്ഷവുമായി സഹകരിക്കേണ്ട സാഹചര്യം നാക്കുകൊണ്ടോ, വാക്കുകൊണ്ടോ, ചിന്തകൊണ്ടോ ആംആദ്മി പാര്‍ട്ടിയില്‍ ഉണ്ടായിട്ടില്ലെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ഒരുകാരണവശാലും അവര്‍ ഇടതുപക്ഷവുമായി സഹകരിക്കാനുള്ള സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.

ആംആദ്മി പാര്‍ട്ടിക്ക് ഡല്‍ഹി പോലെ കേരളത്തില്‍ രാഷ്ട്രീയ വേരോട്ടം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യവും ചിന്തകളും വ്യത്യസ്തമാണ്. താത്വിത കാഴ്ചപ്പാടുള്ളതിനാല്‍ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്ക് വേഗത്തില്‍ പ്രവേശനം ലഭിക്കില്ല. അതുകൊണ്ടുതന്നെ ആംആദ്മി പാര്‍ട്ടിക്ക് വലിയ തോതില്‍ ജനങ്ങളിലേക്ക് കടന്നുകയറാന്‍ പറ്റുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: k sudhakaran, AAP and twenty-twenty alliances, Thrikkakara By-Election 2022

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 


Most Commented