ഫലം അപ്രതീക്ഷിതം, പരാജയം സമ്മതിക്കുന്നു; മുഖ്യമന്ത്രിയല്ല തിരഞ്ഞെടുപ്പ് നയിച്ചതെന്ന് സിപിഎം


എം.സ്വരാജ്, സി.എൻ.മോഹനൻ, പിണറായി വിജയൻ |ഫോട്ടോ:മാതൃഭൂമി

കൊച്ചി: തൃക്കാക്കരയിലെ ജനവിധി അംഗീകരിക്കുന്നുവെന്നുവെന്നും തിരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമാണെന്നും സിപിഎം. പരാജയം സമ്മതിക്കുന്നു. സ്ഥാനാര്‍ഥി നിര്‍ണയം തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചിട്ടില്ല. ഭരണത്തിന്റെ വിലയിരുത്തലാകും തിരഞ്ഞെടുപ്പ് ഫലമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ പറഞ്ഞു.

'ഒരു മാസക്കാലം ഞങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ രീതി നോക്കുമ്പോള്‍ ഒരു കാരണവശാലം ഇത്തരമൊരു ഫലം പ്രതീക്ഷിക്കുന്നില്ല. സ്വാഭാവികമായും തിരിച്ചടി പരിശോധിക്കും. എല്‍ഡിഎഫ് ഒരു സ്ഥാനാര്‍ഥിയെ മാത്രമേ നിശ്ചയിച്ചിട്ടുള്ളൂ. അത് ജോ ജോസഫാണ്. വോട്ടുകള്‍ ലഭ്യമാക്കുന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ഒരു വീഴ്ചയും വന്നിട്ടില്ല. എന്നാല്‍ വ്യത്യസ്തമായ ഒരു ജനവിധി ഉണ്ടായിരിക്കുന്നു', സി.എന്‍.മോഹനന്‍ പറഞ്ഞു.

മുഖ്യമന്ത്രി നേരിട്ട് തിരഞ്ഞെടുപ്പ് നയിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് നയിച്ചത് ഞങ്ങളാണ്. തങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് മുഖ്യമന്ത്രി പരിപാടിക്കെത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലല്ല തിരഞ്ഞെടുപ്പ് ഫലം. സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ ഇത് സംസ്ഥാന തിരഞ്ഞെടുപ്പല്ല. അങ്ങനെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവകാശപ്പെട്ടിട്ടില്ല. ഇതൊരു ഉപതിരഞ്ഞെടുപ്പാണ്. നൂറ് സീറ്റാക്കാന്‍ തങ്ങള്‍ പ്രചാരണം നടത്തി എന്നത് ശരിയാണെന്നും സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു.

തിരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്വം ഒരു ഘടകവും നിലവില്‍ ഏറ്റെടുത്തിട്ടില്ല. എറണാകുളം ജില്ലാ കമ്മിറ്റി ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട പ്രശ്‌നമില്ല. ഇവിടെ പ്രവര്‍ത്തിച്ച എല്ലാ നേതാക്കള്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും സി.എന്‍.മോഹനന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Election results unexpected, admits defeat; CPM says not led -cpm

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


Tom Mann

2 min

കല്ല്യാണ വീട് മരണവീടായി മാറി; പ്രിയതമയെ നഷ്ടപ്പെട്ട ഗായകന്‍ കണ്ണീര്‍ക്കടലില്‍

Jun 22, 2022


Droupadi Murmu

5 min

ദ്രൗപദി മുർമുവിനെ സര്‍വ്വസമ്മതയായ സ്ഥാനാര്‍ഥിയായി നിര്‍ത്തണം; സിന്‍ഹയെ പിന്‍വലിക്കണം | പ്രതിഭാഷണം

Jun 23, 2022

Most Commented