സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ ഉണ്ടാകേണ്ട കാര്യമില്ല, വോട്ടുകളെല്ലാം സര്‍ക്കാരിന് അനുകൂലം- ജയരാജന്‍ 


ഇ.പി ജയരാജൻ

കൊച്ചി: സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ ഉണ്ടാകേണ്ട കാര്യമില്ലെന്നും വോട്ടുകളെല്ലാം സര്‍ക്കാരിന് അനുകൂലമാണെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. എല്ലാ വോട്ടുകളും ഇടതുപക്ഷത്തിന് ഗുണകരമാകും. എല്ലാ പാര്‍ട്ടികള്‍ക്ക് പിന്നിലും അണിനിരന്ന ജനങ്ങളില്‍ ഒട്ടനവധി മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ജനങ്ങള്‍ ഇടതുപക്ഷ മുന്നണിയെ സ്‌നേഹിക്കുകയാണ്. ഇടതുപക്ഷ മുന്നണി വിജയിക്കണമെന്ന് ആഗ്രഹിക്കുകയാണെന്നും ജയരാജന്‍ പറഞ്ഞു. ആംആദ്മി-ട്വന്റി 20 സഖ്യം തൃക്കാക്കര തിരഞ്ഞെടുപ്പിലെ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആം ആദ്മിയും ട്വന്റി 20-യും തമ്മിലാണ് സഖ്യമുള്ളത്. കോണ്‍ഗ്രസിന്റെ അഴിമതിക്ക് എതിരായി, കോണ്‍ഗ്രസിന്റെ ദുര്‍ഭരണത്തിനെതിരായി, കോണ്‍ഗ്രസിന്റെ കുടുംബവാഴ്ചക്കെതിരായി ചിന്തിച്ച് പ്രവര്‍ത്തിച്ച് ഉയര്‍ന്നുവന്ന പാര്‍ട്ടിയാണ് ആം ആദ്മി. കോണ്‍ഗ്രസിനെ ദയനീയമായി തോല്‍പ്പിച്ചാണ് ഡല്‍ഹിയില്‍ അവര്‍ അധികാരത്തില്‍വന്നത്. പഞ്ചാബിലും കോണ്‍ഗ്രസിനെ ദയനീയമായി പരാജയപ്പെടുത്തിയാണ് അവര്‍ അധികാരത്തില്‍ വന്നത്.

ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ നയങ്ങള്‍ക്കെതിരേ ശക്തമായ നിലപാട് സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ആംആദ്മി പാര്‍ട്ടി. ആ പാര്‍ട്ടി അഴിമതിക്ക് എതിരാണ്. അവരുടെ നിലപാട് ജനോപകാരപ്രദമായിരിക്കും. ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന, അഴിമതി വിരുദ്ധ ഭരണമാണ് ഇടതുപക്ഷം കാഴ്ചവെയ്ക്കുന്നത്. ജനങ്ങള്‍ക്ക് ആശ്വാസം കൊടുക്കുന്ന സര്‍ക്കാരാണ്. ആ നിലയില്‍ ജനങ്ങള്‍ ഈ ഗവണ്‍മെന്റിനേയും മുന്നണിയേയും സഹായിക്കും.

നാടിനെ ഒന്നിച്ചു നിര്‍ത്തി ജനങ്ങളുടെ ഐക്യവും സാഹോദര്യവും കാത്തുസൂക്ഷിക്കുന്നത് ഇടതുപക്ഷമാണ്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വര്‍ഗീയ കലാപങ്ങളും സംഘര്‍ഷങ്ങളുമാണ്, ബുള്‍ഡോസര്‍ ഭരണമാണ്. പക്ഷേ, കേരളത്തില്‍ അത്തരത്തിലുള്ള വര്‍ഗീയ ശക്തികളുടെ ശ്രമങ്ങളെ പരാജയപ്പെടുത്തിക്കൊണ്ട് മതസാഹോദര്യവും ജനങ്ങളുടെ ഐക്യവും കാത്തുസൂക്ഷിക്കുന്നത് ഇടത് സര്‍ക്കാരാണ്. അതുകൊണ്ടുതന്നെ ജനങ്ങളിലാകെ സര്‍ക്കാരിനെക്കുറിച്ചും മുന്നണിയെക്കുറിച്ചും വലിയ മതിപ്പുണ്ടെന്നും ജയരാജന്‍ പറഞ്ഞു.

Content Highlights: e p jayarajan on thrikkakara by election 2022

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


Rahul Dravid jumps with delight as Rishabh Pant scored hundred

1 min

ഋഷഭ് പന്തിന്റെ സെഞ്ചുറിയില്‍ സന്തോഷത്താല്‍ മതിമറന്ന് ദ്രാവിഡ്; ദൃശ്യങ്ങള്‍ വൈറല്‍

Jul 1, 2022

Most Commented