എ. വിജയരാഘവൻ| File Photo: Mathrubhumi
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ മോശം പരാമർശത്തിൽ കെ. സുധാകരനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം പോളിറ്റ് ബ്യോറോ അംഗം എ. വിജയരാഘവൻ. കെ.പി.സി.സി അധ്യക്ഷന്‍ ചേരാത്ത പ്രസ്താവനയാണ് സുധാകരന് നടത്തിയത്. കോൺഗ്രസിന്റെ തകർച്ചയുടെ അടയാളമാണ് സുധാകരന്റെ അധ്യക്ഷ സ്ഥാനം. പൊതുപ്രവർത്തകർ പാലിക്കേണ്ട ഒരു മര്യാദയും സുധാകരന് ഇല്ലെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രിക്കെതിരായ കെ സുധാകരന്റെ മോശം പരാമർശം സിപിഎം തൃക്കാക്കര പ്രചരണ വിഷയമായി ഉയർത്തുകയാണ്. നിരവധി പേരാണ് കെ സുധാകരനെതിരെ രംഗത്തെത്തുന്നത്. സമൂഹ മാധ്യമങ്ങളിലും കെ സുധാകരനെതിരെ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്.
കെ സുധാകരൻ നടത്തിയ പരാമർശം മലയാളികൾക്ക് അപമാനകരമെന്നാണ് കെ സ്വരാജ് പ്രതികരിച്ചത്. ചിന്തൻ ശിബിരം നടത്തുന്നതിന് പകരം കെപിസിസി പ്രസിഡന്റുമാർക്ക് എങ്ങനെ സംസാരിക്കണം എന്ന ക്ലാസാണ് നൽകേണ്ടത് എന്ന് എഎൻ ശംസീർ എംഎൽഎ പറഞ്ഞു.
അതേസമയം താൻ മുഖ്യമന്ത്രിക്കെതിരെ പ്രയോഗിച്ച പരാമർശം മലബാറിലുള്ള കൊളോക്കിയൽ ഉപമയാണ് എന്നായിരുന്നു കെ സുധാകരന്റെ മറുപടി.
Content Highlights: a vijayaraghavan against k sudhakaran - statement about cm controversy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..