തൃക്കാക്കരയില്‍ ട്വന്റി 20യുടെ വോട്ട് എല്‍ഡിഎഫിനും യുഡിഎഫിനും ലഭിക്കില്ല- എ.എന്‍.രാധാകൃഷ്ണന്‍


ശിഹാബുദ്ദീന്‍ തങ്ങള്‍

എ.എൻ.രാധാകൃഷ്ണൻ | ഫോട്ടോ: ഫോട്ടോ: ജി.ആർ രാഹുൽ

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ട്വന്റി 20യുടെ വോട്ടുകള്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും ലഭിക്കില്ലെന്ന് എന്‍.ഡി.എ സ്ഥാനാര്‍ഥിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ എ.എന്‍.രാധാകൃഷ്ണന്‍. ഇരുമുന്നണികള്‍ക്കുമെതിരേ രൂപപ്പെട്ട കൂട്ടായ്മയാണ് അതെന്നും ഈ ഘട്ടത്തില്‍ അവര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ എന്‍.ഡി.എ മാത്രമേ ഉള്ളൂവെന്നും എ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു. പ്രചാരണത്തിനിടെ മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ട്വന്റി 20, ആം ആദ്മി പാര്‍ട്ടിയുമായി ചേര്‍ന്ന് സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ഇരുപാര്‍ട്ടികളും പിന്‍മാറുകയായിരുന്നു. ഇതേത്തുടര്‍ന്ന്, ട്വന്റി 20യുടെ വോട്ടുകളോട് അയിത്തമില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ആരോടും വോട്ടു വേണ്ടെന്ന് പറയില്ലെന്നതാണ് തങ്ങളുടെ നിലപാടെന്ന് ചൂണ്ടിക്കാട്ടി എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജനും രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 59,839 (43.82%) വോട്ട് നേടിയാണ് പി.ടി.തോമസ്, 45,510 (33.32%) വോട്ട് ലഭിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഡോ. ജെ ജേക്കബിനെ തോല്‍പിച്ചത്. അന്ന് ട്വന്റി 20 സ്ഥാനാര്‍ഥിയായിരുന്ന ഡോ. ടെറി തോമസ് 13,897 വോട്ട് നേടിയിരുന്നു. പോള്‍ ചെയ്ത വോട്ടുകളുടെ 10.18 ശതമാനം വരുമിത്. എന്‍.ഡി.എ സ്ഥാനാര്‍ഥി എസ്.സജിയ്ക്ക് ലഭിച്ചത് 15,483 (11.34%) വോട്ടുകളും.

'തൃക്കാക്കരയിലെ ട്വന്റി 20 പിന്‍മാറ്റം തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് എല്‍.ഡി.എഫും യു.ഡി.എഫും പറയുന്നത് എങ്ങനെയെന്ന് എനിക്കറിയില്ല. ട്വന്റി20യുടെ പാവപ്പെട്ട പട്ടിക ജാതിക്കാരനെ എല്‍.ഡി.എഫ് പരസ്യമായി വെട്ടിക്കൊന്നിട്ട് മൂന്ന് മാസമായിട്ടില്ല. കിറ്റെക്‌സ് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനാണ് എല്‍.ഡി.എഫും-യു.ഡി.എഫും ചേര്‍ന്ന് ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ട്വന്റി 20യ്ക്ക് സ്വാഭാവികമായും വോട്ട് ചെയ്യാന്‍ കഴിയുന്ന സംവിധാനം എന്‍.ഡി.എയാണ്. അതുണ്ടാകുമെന്നാണ് എന്റെ പ്രതീക്ഷ.'- എ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു.

'2011 തൃക്കാക്കരയില്‍ ഞങ്ങള്‍ക്ക് 5,000 വോട്ടുകളാണ് ഉണ്ടായിരുന്നത്. 2016-ല്‍ അതില്‍ നാലിരട്ടി വര്‍ധനയുണ്ടായി. പാര്‍ലമെന്റ്, തദ്ദേശ തിരഞ്ഞെടുപ്പുകളിലും ആ വോട്ടുവിഹിതം നിലനിര്‍ത്താനായി. അതിന്റെ രണ്ടര ഇരട്ടി വോട്ടുമതി വിജയിക്കാന്‍. നാലിരട്ടി വോട്ട് നല്‍കിയ സമ്മതിദായകരാണ്. മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെയും മണ്ഡലത്തില്‍ എനിക്കുള്ള വ്യക്തിപരമായ സ്വാധീനത്തിന്റെയും പശ്ചാത്തലത്തില്‍ അത് സാധ്യമാണ്. അതിനാല്‍ ഉറച്ച ശുഭപ്രതീക്ഷയോടെയാണ് തിരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്' -എന്‍.ഡി.എ സ്ഥാനാര്‍ഥി കൂട്ടിച്ചേര്‍ത്തു.

Content Highlights: A N Radhakrishnan on thrikkakara byelection, NDA contestant A N Radhakrishnan Interview

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


Andrew Symonds

1 min

മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രൂ സൈമണ്ട്‌സ് കാറപകടത്തില്‍ മരിച്ചു

May 15, 2022

More from this section
Most Commented