വരില്ല...വരില്ല നീ; 'തങ്കം' കാണാന്‍ പ്രേക്ഷകരെ തിയേറ്ററിലേയ്ക്ക് സ്വാഗതം ചെയ്ത് വിനീത് ശ്രീനിവാസന്‍


തങ്കം പോസ്റ്റർ | photo: special arrangements

വിനീത് ശ്രീനിവാസന്‍, ബിജുമേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഹിന്‍ അരാഫത്ത് സംവിധാനം ചെയ്യുന്ന 'തങ്കം' ജനുവരി 26-ന് തിയേറ്ററുകളിലെത്തും. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്യാം പുഷ്‌കരനാണ്.

ഇപ്പോഴിതാ ചിത്രം കാണുന്നതിനായി പ്രേക്ഷകരെ നടന്‍ വിനീത് ശ്രീനിവാസന്‍ സ്വാഗതം ചെയ്യുന്ന വീഡിയോ അണിയറപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് ശ്രദ്ധ നേടുകയാണ്. വിനീതിന്റെ ഹിറ്റ് ആല്‍ബമായ കോഫി അറ്റ് എം.ജി റോഡിലെ 'വരില്ല...വരില്ല' നീ എന്ന സംഭാഷണത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്.

അപര്‍ണ്ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി, വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി, കൊച്ചു പ്രേമന്‍ എന്നിവരും ചിത്രത്തിലുണ്ട്. കൂടാതെ നിരവധി മറാത്തി, ഹിന്ദി, തമിഴ് താരങ്ങളും ചിത്രത്തിലെത്തുന്നുണ്ട്.

ദംഗല്‍, അഗ്ലി തുടങ്ങിയ ശ്രദ്ധേയങ്ങളായ ബോളിവുഡ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതനായ മറാത്തി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുല്‍ക്കര്‍ണി ആദ്യമായാണ് ഒരു മലയാളം സിനിമയില്‍ അഭിനയിക്കുന്നത്.

ഗൗതം ശങ്കറാണ് ചിത്രത്തിന്റെ ക്യാമറ നിര്‍വ്വഹിച്ചിരിക്കുന്നത്. ബിജി ബാലാണ് സംഗീതം. എഡിറ്റിങ് കിരണ്‍ ദാസും കലാ സംവിധാനം ഗോകുല്‍ ദാസും നിര്‍വ്വഹിച്ചിരിക്കുന്നു. സൗണ്ട് ഡിസൈന്‍ -ഗണേഷ് മാരാര്‍, മേക്കപ്പ് -റോണക്സ് സേവ്യര്‍.

ആക്ഷന്‍ -സുപ്രീം സുന്ദര്‍, ജോളി ബാസ്റ്റിന്‍, കോസ്റ്യൂം ഡിസൈന്‍ -മഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ബിനു മണമ്പൂര്‍, സൗണ്ട് മിക്സിങ് -തപസ് നായിക്ക്, കോ പ്രൊഡ്യൂസേഴ്‌സ് -രാജന്‍ തോമസ് , ഉണ്ണിമായ പ്രസാദ്, വി.എഫ്.എക്സ് -എഗ് വൈറ്റ് വി.എഫ്.എക്സ്, ഡി.ഐ -കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് -ബെന്നി കട്ടപ്പന, ജോസ് വിജയ്, കോ ഡയറക്ടര്‍ -പ്രിനീഷ് പ്രഭാകരന്‍, പി.ആര്‍.ഒ -ആതിര ദില്‍ജിത്ത്. ഭാവന റിലീസാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്.

Content Highlights: vineeth sreenivasan biju menon thankam movie promo video


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented