പ്രസ് മീറ്റ് | photo: special arrangements
വലിയ ട്വിസ്റ്റുകളുള്ള ഒരു ചിത്രമല്ല തങ്കം എന്ന് തിരക്കഥാകൃത്തും നിര്‍മാതാവുമായ ശ്യാം പുഷ്ക്കരന്‍. തങ്കം ഒരു ക്രൈം ഡ്രാമയാണെന്നും അതില്‍ത്തന്നെ ഡ്രാമയാണ് കൂടുതലെന്നും ശ്യാം പുഷ്ക്കരന്‍ പറഞ്ഞു. കൊച്ചിയില്‍ തങ്കം സിനിമയുടെ പ്രെമോഷണല്‍ പ്രസ്മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റവും ആസ്വദിച്ച് ചെയ്ത ചിത്രങ്ങളില്‍ ഒന്നാണ് തങ്കമെന്ന് ചിത്രത്തിലെ നായകരായ ബിജു മേനോനും വിനീത് ശ്രീനിവാസനും പ്രസ്മീറ്റില്‍ പറഞ്ഞു. പ്രസ്മീറ്റില്‍ ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ഫഹദ് ഫാസിലും പങ്കെടുത്തിരുന്നു. ഇതിന് പുറമെ അപര്‍ണ ബാലമുരളി, സംവിധായകന് സഹീദ് അരാഫത്ത്, സംഗീത സംവിധായകന് ബിജി ബാല്‍, ദിലീഷ് പോത്തന് എന്നിവരും എത്തിയിരുന്നു.
ഭാവന സ്റ്റുഡിയോസ് നിര്‍മിച്ച് ശ്യാം പുഷ്കരന് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം ജനുവരി 26-നാണ് റിലീസിനെത്തുന്നത്. 2018-ല്‍ സിനിമയുടെ വര്‍ക്കുകള്‍ ആരംഭിച്ചിരുന്നെങ്കിലും കോവിഡും മറ്റും കാരണം സിനിമ നീണ്ടുപോവുകയായിരുന്നുവെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
ചിത്രത്തിലേക്ക് ആദ്യം കാസ്റ്റ് ചെയ്തത് വിനീതിനെ തന്നെയായിരുന്നുവെന്നും എന്നാല്‍ പിന്നീട് അദ്ദേഹത്തിന്റെ ചില വ്യക്തിപരമായ കാരണങ്ങളാല്‍ ഫഹദിനെ കാസ്റ്റ് ചെയ്തിരുന്നുവെന്നും ശ്യാം പുഷ്ക്കരന്‍ പറഞ്ഞു. കോവിഡ് മൂലം ചിത്രം നീണ്ട് പോയതിനാല്‍ വീണ്ടും വിനീതിനെ തന്നെ കാസ്റ്റ് ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിന് പുറമേ തമിഴ്നാട്ടിലും മഹാരാഷ്ട്രയിലുമടക്കം നിരവധി സ്ഥലങ്ങളിലായിരുന്നു ചിത്രത്തിന്റെ ലൊക്കേഷനുകള്‍.
ജോജിക്ക് ശേഷം ശ്യാം പുഷ്കരന് തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ ബിജു മേനോന്, വിനീത് ശ്രീനിവാസന്, അപര്‍ണ്ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി, കൊച്ചു പ്രേമന് തുടങ്ങിയവരും നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും ചിത്രത്തിലെത്തുന്നുണ്ട്.
ഗൗതം ശങ്കറാണ് ചിത്രത്തിന്റെ ക്യാമറ നിര്‍വ്വഹിച്ചിരിക്കുന്നത്. ബിജി ബാലാണ് സംഗീതം. എഡിറ്റിങ് കിരണ്‍ ദാസും കലാ സംവിധാനം ഗോകുല്‍ ദാസും നിര്‍വ്വഹിച്ചിരിക്കുന്നു. സൗണ്ട് ഡിസൈന്‍ ഗണേഷ് മാരാരും മേക്കപ്പ് റോണക്സ് സേവ്യറുമാണ്.
ആക്ഷന്‍ -സുപ്രീം സുന്ദര്‍, ജോളി ബാസ്റ്റിന്, കോസ്റ്യൂം ഡിസൈന്‍ -മഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്ട്രോളര് -ബിനു മണമ്പൂര്‍, സൗണ്ട് മിക്സിങ് -തപസ് നായിക്ക്, കോ പ്രൊഡ്യൂസേഴ്സ് -രാജന് തോമസ്, ഉണ്ണിമായ പ്രസാദ്, വി.എഫ്.എക്സ് -എഗ് വൈറ്റ് വി.എഫ്.എക്സ്, ഡി.ഐ -കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് -ബെന്നി കട്ടപ്പന, ജോസ് വിജയ്, കോ ഡയറക്ടര്‍ -പ്രിനീഷ് പ്രഭാകരന്, പി.ആര്.ഒ -ആതിര ദില്‍ജിത്ത്.
Content Highlights: thankam movie vineeth sreenivasan and biju menon in release soon
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..