തങ്കം എന്ന സിനിമയിൽ ബിജു മേനോനും വിനീത് ശ്രീനിവാസനും | ഫോട്ടോ: www.instagram.com/bijumenonofficial/
മലയാള സിനിമ ചരിത്രത്തിലെ തന്നെ നാഴികക്കല്ലായി മാറിയ 'മഹേഷിൻ്റെ പ്രതികാരം', വ്യത്യസ്തമായ കഥാഖ്യാനത്തിലൂടെ ശ്രദ്ധേയമായ 'കുമ്പളങ്ങി നൈറ്റ്സ്', 'ജോജി' എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം ശ്യാം പുഷ്കരൻറെ തിരക്കഥയിലെത്തുന്ന 'തങ്കം' നാളെ മുതൽ തിയറ്ററുകളിൽ. 'തീരം' എന്ന സിനിമയിലൂടെ സിനിമാലോകത്തെത്തിയ സഹീദ് അറാഫത്താണ് സംവിധായകൻ. ഭാവന സ്റ്റുഡിയോസിൻറെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.
ബിജു മേനോനും വിനീത് ശ്രീനിവാസനും അപർണ ബാലമുരളിയും ഗിരീഷ് കുൽക്കർണിയുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ. ക്രൈം ഡ്രാമ ജോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ മുത്ത്, കണ്ണൻ എന്നീ കഥാപാത്രങ്ങളായാണ് ബിജു മേനോനും വിനീത് ശ്രീനിവാസനും എത്തുന്നത്. തൃശൂരിലുള്ള രണ്ട് സ്വർണ്ണ ഏജൻറുമാരുടെ ജീവിതത്തിലെ ചില സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. സിനിമയുടേതായിറങ്ങിയ ട്രെയിലറും പാട്ടും ഇതിനകം യൂട്യൂബിൽ ശ്രദ്ധ നേടിയിട്ടുണ്ട്. കേരളം, തമിഴ്നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ എഴുപതോളം ലൊക്കേഷനുകളിലായാണ് സിനിമയുടെ ഷൂട്ടിംഗ് നടന്നത്.
കൊച്ചുപ്രേമൻ, വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി, ഇന്ദിര പ്രസാദ് തുടങ്ങിയവരാണ് 'തങ്ക'ത്തിലുള്ള മറ്റ് പ്രധാന താരങ്ങൾ. കൂടാതെ നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും സിനിമയുടെ ഭാഗമായിട്ടുണ്ട്. ഗൗതം ശങ്കറാണ് ഛായാഗ്രഹണം, ബിജി ബാലാണ് സംഗീതം, എഡിറ്റിങ് കിരൺ ദാസും കലാ സംവിധാനം ഗോകുൽ ദാസും സൗണ്ട് ഡിസൈൻ ഗണേഷ് മാരാരും മേക്കപ്പ് റോണക്സ് സേവ്യറും നിർവ്വഹിച്ചിരിക്കുന്നു.
ആക്ഷൻ -സുപ്രീം സുന്ദർ, ജോളി ബാസ്റ്റിൻ, കോസ്റ്റ്യൂം ഡിസൈൻ -മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ -ബിനു മണമ്പൂർ, സൗണ്ട് മിക്സിങ് -തപസ് നായിക്ക്, കോ പ്രൊഡ്യൂസേഴ്സ് -രാജൻ തോമസ്, ഉണ്ണിമായ പ്രസാദ്, വിഎഫ്എക്സ് -എഗ് വൈറ്റ് വിഎഫ്എക്സ്, ഡി.ഐ -കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് -ബെന്നി കട്ടപ്പന, ജോസ് വിജയ്, കോ ഡയറക്ടർ -പ്രിനീഷ് പ്രഭാകരൻ.
Content Highlights: thankam malayalam movie from january 26 2023, vineeth sreenivasan and biju menon
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..