തങ്കം സിനിമയുടെ പോസ്റ്റർ
മികച്ച പ്രേക്ഷക അഭിപ്രായം സ്വന്തമാക്കി കുതിക്കുകയാണ് സഹീർ അറാഫത്ത് സംവിധാനം ചെയ്ത തങ്കം. തിയേറ്ററിൽത്തന്നെ കണ്ടിരിക്കേണ്ട ചിത്രമാണ് കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്.
മലയാള സിനിമ ചരിത്രത്തിലെ തന്നെ നാഴികക്കല്ലായി മാറിയ 'മഹേഷിൻ്റെ പ്രതികാരം', വ്യത്യസ്തമായ കഥാഖ്യാനത്തിലൂടെ ശ്രദ്ധേയമായ 'കുമ്പളങ്ങി നൈറ്റ്സ്', 'ജോജി' എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം ശ്യാം പുഷ്കരന്റെ തിരക്കഥയുടെ ശക്തമായ പിൻബലത്തിലാണ് തങ്കം എത്തിയിരിക്കുന്നത്. ഭാവന സ്റ്റുഡിയോസിൻറെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.
ബിജു മേനോനും വിനീത് ശ്രീനിവാസനും അപർണ ബാലമുരളിയും ഗിരീഷ് കുൽക്കർണിയുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ. ക്രൈം ഡ്രാമ ജോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ മുത്ത്, കണ്ണൻ എന്നീ കഥാപാത്രങ്ങളായാണ് ബിജു മേനോനും വിനീത് ശ്രീനിവാസനും എത്തുന്നത്. തൃശൂരിലുള്ള രണ്ട് സ്വർണ്ണ ഏജൻറുമാരുടെ ജീവിതത്തിലെ ചില സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം.
കൊച്ചുപ്രേമൻ, വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി, ഇന്ദിര പ്രസാദ് തുടങ്ങിയവരാണ് 'തങ്ക'ത്തിലുള്ള മറ്റ് പ്രധാന താരങ്ങൾ. കൂടാതെ നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും സിനിമയുടെ ഭാഗമായിട്ടുണ്ട്. ഗൗതം ശങ്കറാണ് ഛായാഗ്രഹണം, ബിജി ബാലാണ് സംഗീതം, എഡിറ്റിങ് കിരൺ ദാസും കലാ സംവിധാനം ഗോകുൽ ദാസും സൗണ്ട് ഡിസൈൻ ഗണേഷ് മാരാരും മേക്കപ്പ് റോണക്സ് സേവ്യറും നിർവ്വഹിച്ചിരിക്കുന്നു.
Content Highlights: thankam audience review, vineeth sreenivasan, biju menon, safeer arafath
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..