കായലും കണ്ടലുമൊന്നുപോലെ; ടീച്ചറിലെ ആദ്യ ഗാനമെത്തി


ദേവികയെന്ന ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർക്ക് നേരിടേണ്ടി വരുന്ന അസാധാരണമായൊരു പ്രതിസന്ധിയും അതിൽ നിന്നുള്ള അതിജീവനവുമായിരിക്കും ചിത്രമെന്ന് ട്രെയിലർ സൂചന നൽകിയിരുന്നു.

'ദ ടീച്ചർ' സിനിമയുടെ പോസ്റ്റർ

അതിരൻ എന്ന ചിത്രത്തിന് ശേഷം വിവേക് സംവിധാനം ചെയ്യുന്ന ടീച്ചർ എന്ന ചിത്രത്തിലെ ആദ്യ ഗാനം സരിഗമ റിലീസ് ചെയ്തു. ഡോൺ വിൻസെന്റ് സംഗീത സംവിധാനം ചെയ്ത ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് അൻവർ അലിയാണ്. കായലും കണ്ടലുമൊന്നുപോലെ എന്ന ഗാനത്തിന്റെ ആലാപനം ശ്രീനന്ദ ശ്രീകുമാർ ആണ്.

അമലാപോൾ വർഷങ്ങൾക്കു ശേഷം മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന ചിത്രത്തിൽ ഹക്കീം ഷായും മഞ്ജു പിള്ളയും ഗംഭീര പ്രകടനമാണ് നടത്തുന്നത്. ദേവികയെന്ന ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർക്ക് നേരിടേണ്ടി വരുന്ന അസാധാരണമായൊരു പ്രതിസന്ധിയും അതിൽ നിന്നുള്ള അതിജീവനവുമായിരിക്കും ചിത്രമെന്ന് ട്രെയിലർ സൂചന നൽകിയിരുന്നു.

നട്ട്മഗ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വരുൺ ത്രിപുനേനി, അഭിഷേക് റാമിസെട്ടി, ജി പൃഥ്വിരാജ് എന്നിവരും വി റ്റി വി ഫിലിംസും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ഡിസംബർ രണ്ടാം തീയതി സെഞ്ച്വറി ഫിലിംസ് ചിത്രം തിയേറ്ററുകളിലേക്കെത്തിക്കും.

കൊല്ലത്തും പരിസരപ്രദേശങ്ങളിലുമായാണ് ചിത്രീകരണം പൂർത്തീകരിച്ചത്. തിരക്കഥ :പി വി ഷാജി കുമാർ, വിവേക് . ഛായാഗ്രഹണം അനു മൂത്തേടത്ത്‌. വിനായക് ശശികുമാർ, അൻവർ അലി, യുഗഭാരതി എന്നിവരുടെ വരികൾക്ക് ഡോൺ വിൻസെന്റ് സംഗീതം പകരുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ജോഷി തോമസ് പള്ളിക്കൽ, ക്രിയേറ്റീവ് പ്രൊഡ്യൂസർ-ജോവി ഫിലിപ്പ്, പ്രൊഡക്ഷൻ കൺട്രോളർ-വിനോദ് വേണുഗോപാൽ, കല- അനീസ് നാടോടി, മേക്കപ്പ്-അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം- ജിഷാദ് ഷംസുദ്ദീൻ, സ്റ്റിൽസ്-ഇബ്സൺ മാത്യു, ഡിസൈൻ- ഓൾഡ് മോങ്ക്സ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-അനീവ് സുകുമാർ, ഫിനാൻസ് കൺട്രോളർ- അനിൽ ആമ്പല്ലൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -ശ്രീക്കുട്ടൻ ധനേശൻ, ജസ്റ്റിൻ കൊല്ലം, അസോസിയേറ്റ് ഡയറക്ടർ-ശ്യാം പ്രേം, അഭിലാഷ് എം യു, അസോസിയേറ്റ് ക്യാമറമാൻ-ഷിനോസ് ഷംസുദ്ദീൻ,അസിസ്റ്റന്റ് ഡയറക്ടർ-അഭിജിത്ത് സര്യ,ഗോപിക ചന്ദ്രൻ, വിഎഫ്എക്സ്-പ്രോമിസ്, പി ആർ ഓ പ്രതീഷ് ശേഖർ.

Content Highlights: teacher movie song released, kayalum kandalum onnupole song, amala paul


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023

Most Commented