ഡോക്ടർ ചാടിയെഴുന്നേറ്റു, 'എന്റെ പ്രിയപ്പെട്ട ബാലമ്മാഷോ ഇത്!'


എഴുത്ത് : പ്രസന്നകുമാർ

ബാലൻ മാഷും തങ്ക ടീച്ചറും

ഏതോ ദൂരദേശത്ത് യാത്രപോകുന്നതു പോലെയായിരുന്നു അക്കാലത്ത് നിത്യയാത്രകൾ പോലും. വിവരമറിയാനും അറിയിക്കാനും ഫോൺ എന്ന മഹായന്ത്രം അന്നില്ല. 1950 കളിലാണ് കണ്ണൂർ ജില്ലയിലെ അടുത്തിലയിൽ നിന്ന് വയലപ്ര വീട്ടിൽ ബാലകൃഷ്ണൻ നമ്പ്യാർ എന്ന
ബാലൻമാഷ് അന്ന് വാഹനഗതാഗതം തന്നെ ദുർഘടമായ കരിപ്പാൽ എന്ന നാട്ടിൽ സ്കൂൾ അധ്യാപകനായി കുട്ടികളെ പഠിപ്പിക്കുകയെന്ന ദൗത്യത്തിനിറങ്ങുന്നത്.

ഒരു ദിവസം സ്കൂൾ വിട്ട് തിരിച്ച് വൈകിട്ട് വീട്ടിലെത്തേണ്ടിയിരുന്ന മാഷ് രാത്രിയേറെയിരുട്ടിയിട്ടും വന്നില്ല. വീട്ടിലെല്ലാവരും കണ്ണിലെണ്ണയൊഴിച്ച് ഉറങ്ങാതെ കാത്തിരിപ്പ്. അന്ന് കൂട്ടുകുടുംബമായിരുന്നു. അടുത്തിലയുടെ ഉൾനാട്ടിലെ തറവാടുവീട്ടിലെ പൂമുഖത്ത് ഒരു ഡസനോളമുള്ള കുടുംബാംഗങ്ങൾ ഇരുട്ടിൽ ദൃഷ്ടിയുറപ്പിച്ചിരുന്ന് പാതിരാത്രിയായി. കൂട്ടത്തിൽ മൂത്തകുട്ടി പറഞ്ഞു, അവിടെ ആളെ തിന്നുന്ന കുറുക്കൻമാരുണ്ടെന്ന് പറഞ്ഞിരുന്നു അച്‌ഛൻ. മറ്റൊരാൾ നിലവിളിച്ചു, എന്റച്ഛനെ കരിപ്പാലിലെ കുറുക്കൻ തിന്നേ...!

പാതിരാത്രിയും കഴിഞ്ഞ് മാഷ് വീട്ടിലെത്തി. പഠിപ്പിച്ചിരുന്ന ഒരുകുട്ടിക്ക് അസുഖമുണ്ടായി, പരോപകാരിയായ മാഷ് സ്കൂൾ വിട്ടയുടനെ തന്റെ വിദ്യാർഥിയുടെ സുഖവിവരമറിയാൻ ആസ്പത്രിയിൽ പോയി, അങ്ങനെയാണ് വൈകിയത്.

അക്കാലത്ത് സ്കൂളിനരികെയുള്ള നൂറുദ്ദീന്റെ ചായക്കടയിൽ മാഷ് സ്ഥിരസന്ദർശകനായി. നൂറുദ്ദീന്റെ കുടുംബവുമായും നല്ല അടുപ്പം. മനോഹരമായ ആപഴയ കാലം ബാലൻ മാഷിന്റെ മനസ്സിലൊരിളം കാറ്റായി തങ്ങിനിന്നു. കുറെ വർഷങ്ങൾ കരിപ്പാലിലെ സേവനം കഴിഞ്ഞ് ചെറുതാഴം ശ്രീരാമവിലാസം സ്കൂളിലേക്ക് ജോലിമാറുമ്പോൾ. സന്തോഷവും അഭിമാനവും നിറഞ്ഞയൊരോർമയായിരുന്നു നൂറുദ്ദീനും കുടുംബവും മാഷിന്.

നാലുവയസ്സുള്ള ഇരട്ടക്കുട്ടികൾ വീട്ടിലിരുന്ന് എപ്പോഴും കശപിശകൂടി സമയം കളയുന്നത് നൂറുദ്ദീൻ ദിവസവും മാഷോട് വേവലാതി പറയും. ഒരു സുപ്രഭാതത്തിൽ മാഷ് നൂറുദ്ദീന്റെ വീട്ടിലെത്തി. കലപിലകൂടുന്ന രണ്ട് കുമാരൻമാരെയും പൊക്കിയെടുത്ത് സ്കൂളിലെ ബെഞ്ചിൽ കൊണ്ടിരുത്തി. അവർ പഠിക്കാൻ മിടുക്കരെന്ന് കണ്ടെത്തി. ഇന്ന് തൊണ്ണൂറ് കഴിഞ്ഞ മാഷിനന്ന് ചെറുപ്പത്തിന്റെ ഔൽസുക്യം.

വർഷങ്ങൾ കൊഴിഞ്ഞുപോയി. ജീവിതങ്ങൾ വഴിമാറി. വർഷങ്ങളും ഇടിമിന്നലുകളും പെരുമഴകളും അരങ്ങേറിയും അരങ്ങൊഴിഞ്ഞും ഒരുപാട് വർഷങ്ങൾ! ബാലൻമാഷും പ്രിയസഖി തങ്കടീച്ചറും അടുത്തില ചെറുതാഴം നാടുകളിലെ ഒരുവിധമെല്ലാ കുട്ടികളെയും മനസ്സറിഞ്ഞ് സ്നേഹം പകർന്ന് പഠിപ്പിച്ച് പ്രാപ്തരാക്കി. മാഷ് രണ്ടുസഹോദരങ്ങളേയും ഒരച്ഛന്റെ ഉത്തരവാദിത്വത്തോടെ പഠിപ്പിച്ച് തന്നെപ്പോലെ
അധ്യാപകരാക്കി.

പണ്ട് പഠിക്കുമ്പോൾ വെറും 50 പൈസ ഫീസടയ്ക്കാനില്ലാത്തതിന് ഒരിക്കൽ സ്കൂളിൽ നിന്ന് പുറത്താക്കപ്പെട്ട അനുഭവം ബാലൻ മാഷിന് എക്കാലവും ഊർജം പകരാൻ കൂടെയുണ്ട്. പിന്നെ അമ്മ സ്കൂളിൽ പോയി കരഞ്ഞു പറഞ്ഞ് നേടിയ കണ്ണീരിന്റെ നനവ് ഹൃദയത്തിലും. അടുത്തില സ്കൂളിനു തൊട്ടുപുറകിലാണ് മാഷും ടീച്ചറും വീടുകെട്ടി സ്ഥിരതാമസമാക്കിയത്.

ബാലൻമാഷിന് 92 കഴിഞ്ഞു. കുറേ പ്രായത്തിന്റെ അസുഖങ്ങളുമിപ്പോ കൂട്ടിനായി. സ്ഥിരമായി മരുന്നും മരുന്നുകൾ തേടി പലവിധ ഡോക്ടർ മാരുടെയടുത്ത്. അങ്ങിനെയാണ് കഴിഞ്ഞ ദിവസം പഴയങ്ങാടിയിലെ ഒരു പുതിയ ക്ലിനിക്കിലെത്തുന്നത്. ഗൾഫിൽ കുറേക്കാലം സേവനം ചെയ്ത് നാട്ടിലേക്ക് മടങ്ങിയ പ്രഗൽഭനായ ഡോക്ടറെന്നാളുകൾ പറഞ്ഞതു കേട്ട് മാഷ് അവിടെയെത്തിയതാണ്.

സംസാരത്തിനിടയിൽ മാഷ് ചോദിച്ചു, ഡോക്ടറുടെ ശരിക്കുള്ള നാട് എവിടെയാണ്?
“കരിപ്പാൽ”,
കമറുദ്ദീൻ. കരിപ്പാൽ!
ബാലൻ മാഷിന്റെ എല്ലാ വയ്യായ്കയും ഒരുനിമിഷത്തേക്ക് അപ്രത്യക്ഷമായി!
“ഈശ്വരാ! നീ നൂറുദ്ദീന്റെ മോനല്ലേ!”

ഡോക്ടർ ചാടിയെഴുന്നേറ്റു. “എന്റെ പ്രിയപ്പെട്ട ബാലമ്മാഷൊ ഇത്!”
ഡോക്ടർ ഗുരുവിന്റെ മുന്നിൽ പഴയശിഷ്യനായി! ഡോക്ടറും ഭാര്യയും അന്ന് വൈകുന്നേരം മാഷിനു വേണ്ട മരുന്നുകൾക്കു പുറമെ ഒരു കെട്ട് പലഹാരങ്ങളുമായി അടുത്തിലയിലെത്തി. പഴയ ഗുരുവിന്റെ വീട്ടിൽ ഒരു സർപ്രൈസ് വിസിറ്റിനെത്തി.

ബാലൻ മാഷിന്റെയും തങ്ക ടീച്ചറുടെയും കുട്ടികൾ-മൂത്തമകൻ ഗണിത ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും പിന്നെ അച്ഛനമ്മമാരെപോലെ അധ്യാപകനാവാനാഗ്രഹിച്ച് ബിഎഡും പാസ്സായി. നാട്ടിൽ തന്നെ ഒരു സ്ഥാപനം തുടങ്ങി. പിന്നീട് കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ റാങ്കുനേടി. ഇപ്പോൾ ന്യൂജേഴ്സിയിൽ Memorial Sloan Kettering Cancer Center ൽ Technology വിഭാഗത്തിൽ ജോലി. രണ്ടാമത്തെമകൻ പ്രദീപ് കുമാർ pharmacist ആണ്.
ആകാശവാണി കണ്ണൂർ നിലയത്തിലെ പ്രോഗ്രാം എക്സിക്യൂട്ടീവ് പ്രശാന്ത് കുമാർ മൂന്നാമത്തെമകനാണ്. മകൾ സിന്ധു കണ്ണൂരിൽ ഗണിത ശാസ്ത്രം അധ്യാപികയാണ്.

Content Highlights: teachers' day


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented