ഓരോ കുട്ടിയെയും ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ച് ടീച്ചർ അവരിലേയ്ക്ക് ഇറങ്ങി ചെല്ലും, ഒരമ്മയെ പോലെ...


എസ് ശ്രീകാന്ത് വല്യാട് അയ്മനംപ്രതീകാത്മക ചിത്രം | ഫോട്ടോ:സജീവൻ എൻ എൻ

അക്ഷരനഗരിയുടെ ഒരറ്റത്ത് കലയുടെയും സാഹിത്യത്തിൻ്റെയും അയ്മനം എന്ന നാട് ,ഇവിടെയാണ് വല്യാടെന്ന ഗ്രാമത്തിൻ്റെ വിശുദ്ധിയും പച്ചപ്പും നിറഞ്ഞ കല്ലുങ്കത്ര പള്ളിയോട് ചേർന്ന് തലുയർത്തി നിന്ന് ഞങ്ങളെയെല്ലാം ആദ്യാക്ഷരം പഠിപ്പിച്ച നാടിൻ്റെ ഷീറ്റിട്ട ഒരു കുഞ്ഞ് നഴ്സറി സ്കൂൾ ഉണ്ടായിരുന്നത്, എൻ്റെ സ്വന്തം അറിവിൻ്റെ സിരാകേന്ദ്രം ,വളരെ പണ്ടല്ല ! കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ വലിയ തലയെടുപ്പോടെ നിന്നിരുന്ന വല്യാട്ടിലെ കുട്ടികൾ ഭൂരിഭാഗവും ആദ്യാക്ഷര മധുരം നുകർന്ന അവരുടെ ആദ്യ വിദ്യാലയമായിരുന്നു കല്ലുങ്കത്ര നഴ്സസറി സ്കൂൾ,

ആ നഴ്സറിയിലെ, കലപിലയും ,കളിചിരിയും കരച്ചിലും, കൊഞ്ചലും കൊണ്ട് ശബ്ദാനമായി തലയുയർത്തി നിന്ന നഴ്സറി സ്കൂളിലെ പൊക്കമുള്ള 'ബെഞ്ചിന് മുകളിൽ കയറി നിന്ന് കമ്പിവലയ്ക്കിടയിലൂടെ പുറത്തേക്ക് നോക്കി നഴ്സറിയിലേയ്ക്ക് നടന്നു വരുന്ന ടീച്ചറേ കുട്ടികൾ"സുമ ടീച്ചറേന്ന് നീട്ടി വിളിച്ച് , അവനും/അവളും സന്തോഷം പങ്കിട്ടിരുന്നു "അവൻ എന്നെ പിച്ചി ടീച്ചറേ, മാളു എൻ്റെ കല്ലുപെൻസിലെടുത്തു ടീച്ചറേ,എന്ന പരിഭവം പറച്ചിലുകൾ കല്ലുങ്കത്രയുടെ മണ്ണിൽ ഇന്നും പ്രതിധ്വനിക്കുന്നുണ്ടാവും കുരുന്നുകൾക്ക് എന്തിനും ഏതിനും രക്ഷകയായിരുന്നു, സുമ ടീച്ചർ അതിലുപരി സ്വന്തമായിരുന്നു, അവരുടെ ആ ടീച്ചറമ്മ. സംരക്ഷണത്തിൻ്റെയോ അധികാരത്തിൻ്റെയോ എല്ലാം പ്രതീകമായി ടീച്ചറമ്മ ഓരോ പിഞ്ച് മനസ്സിലും ഇടം നേടുമ്പോൾ ടീച്ചറേന്ന് വിളിച്ച് കരയുന്ന കുരുന്നുകൾക്ക് എല്ലാം സ്നേഹാക്ഷരങ്ങൾ പകർന്ന് നൽകി കൊണ്ട്, താഴെ വീണാൽ ഉടഞ്ഞു പോയേക്കാവുന്ന കറുത്ത സ്ലേയ്റ്റ് മുറുകെ താഴെ വീണുടയതെ കൈയ്യിൽ ചേർത്ത് പിടിക്കാൻ പഠിപ്പിച്ച, സ്ലേയ്റ്റിലെ കറുത്ത പ്രതലത്തിൽ 'അ ' എന്ന ആദ്യ അക്ഷരം കൈയിൽ ചേർത്ത് പിടിച്ച് തൊട്ടെഴുതി പഠിപ്പിച്ച ആദ്യ ഗുരുവായിരുന്നു സുമ ടീച്ചർ.

വിളിച്ചാൽ വിളി കേൾക്കുന്ന കല്ലുങ്കത്ര പള്ളിയിലെ. വി.ഗീവർഗ്ഗീസ് പുണ്യാളൻ്റെ ദൈവാലയ മുറ്റത്ത് അക്ഷരം പറഞ്ഞ് തന്ന ആ ടീച്ചറമ്മയുടെ സ്നേഹം ഞങ്ങൾക്ക് മുന്നേയും പിന്നെയും പോയ തലമുറകൾ എല്ലാം അനുഭവിച്ചറിഞ്ഞിട്ടുണ്ട് . മീനച്ചിലാറിൻ്റെ തീരങ്ങൾ തഴുകി ഒഴുകിയിറങ്ങുന്ന കല്ലുങ്കത്രയുടെ കടവുകളിൽ വന്നടുത്ത കൊച്ചുവളളങ്ങളിൽ നിന്നും അപ്പന്മമാരുടെ ഒക്കത്തിരുന്ന് നഴ്സറിയിലേക്ക് വരുന്ന കുരുന്നുകളുടെ മുഖത്ത് കൺമഷിയുടെ കറുത്ത പൊട്ട് കണ്ണു തട്ടാതിരിക്കാൻ വലുപ്പത്തിൽ തൊട്ടിരുന്ന അച്ഛനമ്മമാരുടെ കരുതൽ നഴ്സറി സ്കൂളിൻ്റെ വാതായനങ്ങൾ കണ്ടുണർന്നിരുന്നു. ടീച്ചറമ്മയോട് എന്നും വല്ലാത്തൊരിഷ്ടം കുട്ടികളായ ഞങ്ങൾക്കെല്ലാം ഉണ്ടായിരുന്നു .പരിപ്പിലെ വീട്ടിൽ നിന്നും കല്ലെൻ്റെ (പാലം അറിയപ്പെടുന്ന പേര് ) പാലം കടന്ന് മുട്ടേൽ വഴിയായിരുന്നു ടീച്ചറമ്മ നഴ്സറിയിലേയ്ക്ക് നടന്നു വന്നിരുന്നത് .രാവിലെ നഴ്സറിയിൽ പോകാൻ മടിപിടിച്ച് വഴി നീളെ ഉറക്കെ കരഞ്ഞ് വരുന്ന കുഞ്ഞു മനസ്സുകൾക്ക് ടീച്ചറമ്മയെ കാണുമ്പോൾ പറയാനുള്ളത് ഒന്നു മാത്രം " എനിച്ച് വീട്ടിൽ പോണം, എനിച്ച് അമ്മയെ കാണണം ടീച്ചറേ. വഴി നീളെ ഉറക്കെയുറക്കെ പറഞ്ഞ് നെഞ്ചത്ത് തല്ലിയും പരിഭവം പറഞ്ഞ് താഴെ കിടന്നുരുണ്ടും കുരുന്നുകൾ പരിഭവം തീർക്കുമ്പോൾ ഓരോ കുട്ടിയെയും ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ച് ടീച്ചർ അവരിലേയ്ക്ക് ഇറങ്ങി ചെല്ലും ഒരമ്മയെ പോലെ,

നഴ്സറിയിലെ ഉച്ചയ്ക്കത്തെ ഊണ് കഴിപ്പ് ബഹുരസമാണ്. കുട്ടികളെല്ലാം വരാന്തയിൽ നിരന്നിരുന്ന് ചോറ് നാലുപാടും വാരി വിതറി കൊണ്ടുള്ള ഊണ് വരാന്തയിൽ അന്നപൂക്കളം തീർക്കുമ്പോൾ കൈകഴുകിക്കാനും പാത്രം കഴുകി തരാനും വന്നിരുന്ന സാലിയാൻ്റി കുരുന്നുകളെയെല്ലാം സ്വന്തം മക്കളെ പോലെ കരുതി വായും മുഖവും കഴുകിച്ച് പാത്രം കഴുകി കൈയ്യിൽ വെച്ച് കൊടുത്തിരുന്നു, കൊക്കോമരങ്ങൾ ഇടതിങ്ങി നിന്നിരുന്ന നഴ്സറിയുടെ കാടുപിടിച്ച പുറകിലേയ്ക്ക് ഓടാനുള്ള കുട്ടികളുടെ ത്വര എപ്പോഴും ഉള്ളിൽ നിറഞ്ഞു നിന്നിരുന്നു.അനന്തതയിൽ എന്തോ തങ്ങളെ പ്രതീക്ഷിച്ച് നിൽപ്പുണ്ടെന്ന പ്രതിത പോലെ അവിടെക്കെല്ലാം സാലിയാൻ്റിയുടെയും (ആയ) മറ്റ് ആൻറിമാരുടെയും ശ്രദ്ധ കടന്നു വന്നിരുന്നു, എന്തൊരം കുട്ടികളാണ് അന്നത്തെ ആ നഴ്സറി സ്കൂളിൽ പഠിക്കാനെത്തിയിരുന്നത്. നാനാജാതി മതസ്ഥരായ കുട്ടികൾ അറിവ് നുകർന്നും ഒരുമ്മിച്ചിരുന്ന് ഉണ്ടും ഉറങ്ങിയും സഹോദരങ്ങളായ് വളർന്ന ആ നല്ല കാലം മനസ്സിൽ തിരിച്ചുകിട്ടാത്ത ഓർമ്മയായി കിടപ്പുണ്ട്,

നഴ്സറി ദിനങ്ങൾ കടന്ന് ഐക്കരച്ചിറ എൽ. പി സ്കൂളിൽ പഠിക്കാൻ ചെല്ലുമ്പോഴെല്ലാം സുമ ടീച്ചറെന്ന ഗുരുനാഥറയ വഴിയിൽ വെച്ചങ്ങാനും കണ്ടു മുട്ടിയാൽ ഇഷ്ടത്തോടെ ഓടിച്ചെന്ന് ടീച്ചറേന്ന് വിളിക്കാൻ കിട്ടിയിരുന്ന ഒരവസരവും പാഴാക്കിയിരുന്നില്ല, ടീച്ചർ എന്ന വാക്കിന് മനസ്സിൽ അത്ര മാത്രം ആഴവും പരപ്പുമുണ്ടായിരുന്നു .പീന്നിട് പരിപ്പ് ഹൈസ്ക്കൂൾ പഠനകാലത്ത് ടീച്ചറിൻ്റെ വീടിനു മുന്നിലെ വഴിയിലൂടെ നടന്ന് പോകുമ്പോഴൊക്കെ ഗുരുനാഥയുടെ വീട്ടിലേയ്ക്ക് നോക്കി നടന്നിരുന്ന പ്രിയ ശിഷ്യരെ ടീച്ചർ തിരിച്ചറിഞ്ഞിരുന്നോ? കാലം വേഗത്തിൽ സഞ്ചരിച്ചപ്പോൾ പഴയ നഴ്സറി സ്കൂൾ നിന്നു പോവുകയും ടീച്ചറിൻ്റെ കർമ്മമേഖല ജന സേവനത്തിലേയ്ക്ക് എത്തി നിൽക്കുകയും ചെയ്യുമ്പോൾ, ഗ്രാമത്തിൻ്റെ ജനപ്രതിനിധിയായി ടീച്ചർ മാറിയെന്നറിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്.

പീന്നീട് ആ സ്നേഹസ്പർശം തൊട്ടറിഞ്ഞത് പരിപ്പിലെ ഗുരുദേവക്ഷേത്രം റെക്കോർഡ് ബുക്കിൽ ഇടം നേടിയതിന് തനിക്ക് നൽകിയ അനുമോദന ചടങ്ങിൽ വെച്ചായിരുന്നു, അനുമോദന വേദിയിലേയ്ക്ക് കയറി വന്ന് എല്ലാവരെയും വിസ്മയിപ്പിച്ച് ശിഷ്യനെ പൊന്നാട അണിയിച്ച് വാത്സല്യം പകർന്നു നൽകിയ നിമിഷങ്ങൾ മനസ്സിൽ നിറവ് നൽകി, വീണ്ടും ഒരിക്കൽ കൂടി പരിപ്പിൽ വെച്ച് നമ്മൾ കണ്ടുമുട്ടുമ്പോൾ ആ പഴയ ഞങ്ങളുടെ ടീച്ചറമ്മയ ഞങ്ങൾക്ക് ഒരിക്കൽ കൂടി തിരിച്ചു കിട്ടുകയായിരുന്നു. ,ഓർമ്മകൾ എത്ര വേഗമാണ് പുറകോട്ട് പോയത് കാലം ചേർത്തുവെച്ച അനർഘ നിമിഷങ്ങളെ ഓർത്ത് കണ്ണു നിറയുന്നു വാക്കിടറുന്നു. ഒരു കുരുന്നായി ഞാൻ മാറുന്നു. നെറുകയിൽ ഗുരു സ്പർശമായ് നിൽക്കുക അനുഗ്രഹത്തിൻ്റെ പ്രാർത്ഥന പോലെ പ്രിയ ടീച്ചറമ്മേ...

Content Highlights: teachers day special article aymanam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


ശശി തരൂർ,മല്ലികാർജുൻ ഖാർഗേ

2 min

ട്വിസ്റ്റ്; ഖാര്‍ഗെ -തരൂര്‍ പോരാട്ടത്തിന് കളമൊരുങ്ങി, ആന്റണിയുടെ ഒപ്പ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിക്ക്

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented