കൂടെ നിർത്തിയാൽ അവനോളം മിടുക്കൻ ആരും ഉണ്ടാകില്ല, എന്നുമുണ്ടാകും എന്റെയുള്ളിൽ ആ ചിരി


വിദ്യ.സി

Representative Image | Photo: Gettyimages.in

ഒരിക്കൽ പോലും അധ്യാപകദിനത്തിന് ഒരു കുറിപ്പ് എഴുതിയിട്ടില്ല.... പക്ഷെ ഇത്തവണ ഈ ദിനം എനിക്ക് സ്പെഷ്യൽ ആണ്... എന്റെ മനസിനെ സ്പർശിച്ച അനുഭവം എഴുതാതെ ഈ അധ്യാപകദിനം സമ്പൂർണ്ണം ആകില്ല.. താത്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്ത വിദ്യാലയത്തിലെ കുരുന്നാണ് ഈ കുറിപ്പിന് ആധാരം...

അധ്യാപനം മനസ്സിൽ കേറിയത്‌ എന്ന് മുതൽ ആണെന്ന് ചോദിച്ചാൽ ഒരു ഉത്തരം മാത്രേയുള്ളു.. പ്രിയപ്പെട്ട രവിശങ്കർ സർ.. നാലാം ക്ലാസ്സിലെ മാഷിന്റെ കണക്ക് ക്ലാസ്സ്‌ ആണ് ഉള്ളിൽ അങ്ങനൊരു മോഹം തന്നത്. മാഷിനെ ഓർക്കാതെ പഠിപ്പിക്കുന്ന ഒരു ദിവസവും കടന്നുപോയിട്ടില്ല. പഠിപ്പിക്കാൻ ഏറ്റവും ക്ഷമ വേണ്ടത് ചെറിയ ക്ലാസ്സിൽ ആണ്. രണ്ടാം ക്ലാസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ നല്ല ക്ഷമ വേണ്ടതുകൊണ്ട് തന്നെ ഞാൻ ഇതുവരെ ആ ഒരു സാഹസത്തിനു മുതിർന്നിട്ടില്ല. ഏറ്റവും എളുപ്പം ആവശ്യപ്പെടുന്നത് ഇത്തിരി കൂടി വലിയ ക്ലാസ്സ്‌ ആണ്. പതിവിന് വിപരീതം ആയി ഇത്തവണ കിട്ടിയത് ഒന്നാം ക്ലാസ്സ്‌ ആണ്. ഏറ്റവും ടെൻഷൻ ആയി കടന്നുപോയ രണ്ടുദിവസം. അത് കഴിഞ്ഞപ്പോ മനസിലായി കുഞ്ഞുങ്ങളുടെ സ്നേഹം അതിന്റെ ഏറ്റവും കൂടിയ അളവിൽ ആസ്വദിക്കാൻ കഴിയുന്നത് ഇവിടെ ആണെന്ന്.

നിഷ്കളങ്കമായ സ്നേഹം മനസ്സുനിറച്ചും കിട്ടിയ ദിവസങ്ങൾ ആയിരുന്നു അത്. അതിനിടയിൽ ആണ് കൂട്ടത്തിൽ ഒരാളെ ശ്രദ്ധിച്ചത്. നല്ല വലിയ കണ്ണുള്ള ഒരു കൊച്ചു മിടുക്കൻ. ഒന്നിനും ഉഷാറില്ല. ആരോടും മിണ്ടുന്നില്ല. എഴുതില്ല, എന്തിന് ഒന്ന് ചിരിക്കുന്നു പോലുമില്ല. ആ ദിവസം അവനെ ശ്രദ്ധിച്ചു. ഇടവേളകളിൽ വാഷ്റൂമിൽ പോകാൻ വിട്ടാൽ പകുതി പോയി തിരിച്ചുവരും. ഭക്ഷണം കഴിക്കാൻ പ്ലേറ്റ് എടുത്തു നിൽക്കും. ആ പ്ലേറ്റ് കഴുകാനോ ഭക്ഷണം വാങ്ങാനോ തനിയെ പോകില്ല. കഴിക്കുന്നത്‌ ഓരോ വറ്റും എണ്ണിയാണ്. അത്രയും പതുക്കെ. മൊത്തത്തിൽ ഉൾവലിഞ്ഞ ഒരു പ്രകൃതം. ആ ദിവസം വൈകിട്ട് ഞാൻ അരികിൽ വിളിച്ചു. വലിയ മടിയായിരുന്നു, ഒരുപാട് തവണ വിളിച്ചു. പിന്നെ ഞാൻ അവന്റെ സ്ഥലത്ത് പോയിരുന്നു. കുറെ സംസാരിച്ചു. തിരിച്ചൊന്നും പറയില്ല. ഇടംകണ്ണിട്ടുള്ള ഒരു നോട്ടം മാത്രം ആണ് ഞാൻ പറയുന്നത് കേൾക്കുന്നുണ്ട് എന്നതിനൊരു തെളിവ്. അവസാനം ഞാൻ ചോദിച്ചു "എന്താണ് ഒന്നും മിണ്ടാത്തത്? ടീച്ചറെ ഇഷ്ടയില്ലേ എന്ന്. തിരിച്ച് ഇല്ല എന്നൊരു ഉത്തരം കിട്ടി. പിന്നെ എന്താണിഷ്ടം എന്ന് ചോദിച്ചപ്പോൾ പതിയെ തല ചെരിച്ചു എന്റെ മൂക്കുത്തിയിൽ കൈചൂണ്ടി കാണിച്ചു. പതിയെ ആ മൂക്കുത്തിയിൽ പിടിച്ചു ഞാൻ ആ കൊച്ചുമിടുക്കനോട് സംസാരിച്ചു. അന്ന് തുടങ്ങി ദിവസവും രാവിലെയും ഉച്ചക്കും വൈകിട്ടും ഒക്കെ സംസാരിക്കാൻ തുടങ്ങി.

പിന്നെ പിന്നെ ഉച്ചക്ക് ഭക്ഷണം കഴിക്കാൻ കൈ കഴുകാൻ ഞാൻ വിളിച്ചുകൊണ്ടുപോകണം അവൻ ഭക്ഷണം കഴിച്ചാലും കൈ കഴുകില്ല. എപ്പോഴാണോ ഞാൻ എന്റെ ഭക്ഷണം കഴിഞ്ഞു വരുന്നത് അതുവരെ പ്ലേറ്റ് കൊണ്ട് നിൽക്കും. രാവിലെ ഞാൻ എത്തുന്നതുവരെ ക്ലാസിനു മുന്നിൽ ബാഗും കൊണ്ട് നിൽക്കും. വൈകിട്ട് ബാഗ് ഞാൻ തോളിൽ ഇട്ടു കൊടുത്താലേ പുറത്തിറങ്ങു. അങ്ങനെ ഞാനും അവനും ആയി ദിവസം തുടങ്ങി അവസാനിക്കും. പതിയെ എന്നോട് സംസാരിക്കാനും ചിരിക്കാനും തുടങ്ങി. മറ്റു കുട്ടികളോട് ഞാൻ, കളിക്കാൻ അവൻ വന്നില്ലെങ്കിൽ നിർബന്ധിച്ചു കൊണ്ടുപോകണം എന്ന് പറയുമായിരുന്നു അങ്ങനെ കുട്ടികളുമായി സംസാരിക്കാൻ തുടങ്ങി. പതിയെ ഞാൻ ഇല്ലെങ്കിലും ഭക്ഷണം കഴിക്കാനും പാത്രം കഴുകാനും ഒക്കെ ശീലിപ്പിച്ചു. ഇന്നും ഓർമയുണ്ട് ഞാൻ ജനൽ അടക്കുമ്പോൾ ഒരു വാതിൽ മാത്രം അടച്ചു തിരിച്ചുപോന്നു. എന്തായിരിക്കും അവന്റെ പ്രതികരണം എന്നറിയാൻ അന്ന് ആദ്യമായി അവൻ ഉറക്കെ എന്നോട് ടീച്ചർ എന്താ രണ്ടു വാതിലും അടക്കാത്തത് എന്ന് ചോദിച്ചത്. അങ്ങനെ അവൻ എല്ലാവരുമായി മിണ്ടിതുടങ്ങിയത് കാണുമ്പോൾ തോന്നിയ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. അത് അധികമായി ആസ്വദിക്കുന്നതിനു മുൻപ് അവിടത്തെ എന്റെ ജോലി കഴിഞ്ഞു. അവിടുന്ന് ഇറങ്ങുന്ന അവസാന നിമിഷവും കൂടുതൽ തെളിമയോടെ എന്റെ മനസ്സിൽ ഉണ്ടായിരുന്നത് ആ കുഞ്ഞിമോന്റെ മുഖം ആയിരുന്നു. അടുത്ത ആൾ വരുമ്പോൾ എന്തായിരിക്കും അവന്റെ അവസ്ഥ. അവരുമായി അഡ്ജസ്റ്റ് ആയി പോകാൻ സമയം എടുത്താൽ എന്ത് ചെയ്യും എന്നൊക്കെ. ആദ്യമായി എന്റെ ഉള്ളിൽ ഒരു ആധി തോന്നി. ഒന്നേ പറയാനുള്ളു കൂടെ നിർത്തിയാൽ അവനോളം മിടുക്കൻ ആരും ഉണ്ടാകില്ല. കുഞ്ഞേ... എന്നുമുണ്ടാകും എന്റെയുള്ളിൽ നിന്റെ ആ ചിരി.. ലോകത്തു എവിടെ ആണെങ്കിലും നല്ലത് മാത്രമേ വരൂ... ഉയരങ്ങളിൽ എത്തിച്ചേരും...

ഇന്നത്തെ ഈ ദിവസം ആദ്യാക്ഷരം മുതൽ അറിവ് പകർന്നു തന്ന എല്ലാവരെയും ഓർക്കുന്നു.. എല്ലാ അധ്യാപകർക്കും അധ്യാപക ദിന ആശംസകൾ...

Content Highlights: teachers day experience


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented