പ്രീതി വീട്ടമ്മയാണ് അധ്യാപികയും വിദ്യാർഥിയുമാണ്


പ്രീതി

കടുത്തുരുത്തി: പ്രീതി ഉണ്ണികൃഷ്ണൻ വർഷങ്ങൾ നീണ്ട പഠനങ്ങളിലൂടെ പ്രാവീണ്യം നേടിയത് നിരവധി വിഷയങ്ങളിൽ. നേടിയെടുത്ത അറിവുകളെല്ലാം സമൂഹ നന്മയ്ക്കായി മാത്രമേ പ്രയോജനപ്പെടുത്തൂവെന്ന ഉറപ്പാണ് മറ്റുള്ളവരിൽനിന്നും പ്രീതയെ വ്യത്യസ്തയാക്കുന്നത്. ജ്യോതിഷം, വാസ്തുവിദ്യ (പാരമ്പര്യ, മോഡേൺ), മെഡിക്കൽ ജ്യോതിഷം, ഹീലിങ്, ജമോളജി, ന്യൂമറോളജി, ഇന്റീറിയർ ഡിസൈനിങ്, കളറിങ് തുടങ്ങി നിരവധി മേഖലകളിൽ അറിവുനേടുകയും അത് മറ്റുള്ളവരിലേക്ക് പകർന്നുകൊടുക്കുകയും ചെയ്യുകയാണ് പ്രീതി.

തലയോലപ്പറമ്പ് കണിയാംപടിക്കൽ(കൃഷ്ണ) പരേതനായ നീലകണ്ഠൻ നായരുടെയും ജയശ്രീയുടെയും മകളാണ് പ്രീതി ഉണ്ണികൃഷ്ണൻ. നിലവിൽ ഡൽഹിയിലെ മയൂർ വിഹാറിലാണ് താമസം. ഡൽഹിയിലെ നാമമാത്രമായ വനിതാ ആസ്‌ട്രോ, വാസ്തു, ഹീലറമാരിലൊരാളാണ് പ്രീതി.

പ്രീ-ഡിഗ്രി വിദ്യാഭ്യാസത്തിനുശേഷം ഡൽഹിയിലേക്ക് താമസംമാറ്റിയ പ്രീതി ബിരുദവും ബിരുദാനന്ദര ബിരുദവുമെല്ലാം ഡൽഹിയിലെ വിവിധ സർവകാലാശാലകളിൽ നിന്നുമാണ് നേടിയത്. ഇതിനിടെ എഴുതിയ നിരവധി മത്സരപ്പരീക്ഷകളിൽ വിജയിച്ചെങ്കിലും ജോലിയിൽ പ്രവേശിച്ചില്ല. അറിവുനേടണം അത് സമൂഹത്തിലെ നിരാശ്രയർക്കും സാധാരണക്കാർക്കും മറ്റുള്ളവർക്കും പകർന്ന് കൊടുക്കുമ്പോൾ കിട്ടുന്ന സന്തോഷമാണ് ജീവത വിജയമെന്ന് പ്രീതി പറഞ്ഞു.

മലയാളത്തിനു പുറമേ ഹിന്ദി, ഇംഗ്ലീഷ്, തമിഴ് ഭാഷകളിൽ പ്രാവീണ്യംനേടി. വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്തരായ മനുഷ്യരുടെ വൈവിധ്യ നിറഞ്ഞ സംസ്‌കാരത്തെയും അവരുടെ ജീവിത രീതികളെക്കുറിച്ചും മനസ്സിലാക്കാനായി രാജ്യത്തുടനീളം യാത്ര ചെയ്തു. ജ്യോതിഷം, വാസ്തു, ഹീലിങ് എന്നീ മേഖലകളിൽ പ്രാവീണ്യം നേടണമെന്ന ജീവിതാഗ്രഹം പിന്നീട് പ്രീതി പ്രൊഫഷനായി തിരഞ്ഞെടുത്തു. പാരമ്പര്യ വാസ്തുവിദ്യ, പിരമിഡോളജി, ആരോമവാസ്തു തുടങ്ങി വാസ്തുവിദ്യയിലെ വിവിധ മേഖലകളിൽ ഗുജറാത്തിലെ ഡോ. ജിതിൻ ബനാറസിലെ ഡോ. വാർഷ്‌ണേ തുടങ്ങി ഇന്ത്യയിലെ പ്രമുഖരായ അധ്യാപകരിൽനിന്നും അറിവുനേടി. അസ്‌ട്രോളജിയിൽ നക്ഷത്ര ജ്യോതിഷം, മെഡിക്കൽ ജ്യോതിഷം എന്നിവയിൽ ഡോ. റോമിക് തിവാരി, ഡോ. സുധിര ചന്ദ്രൻ, പ്രൊഫ. ഹരിഹരൻ തുടങ്ങിയവരിൽനിന്നും അറിവ് സ്വന്തമാക്കി.

ഡൽഹിയിലെ ആസ്‌ട്രോ-വാസ്തു ഭാരതീയ വിദ്യാപീഠത്തിൽനിന്നും ജ്യോതിഷത്തിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. ഹീലിങിൽ തന്നെ പ്രാണിക്, ക്രിസ്റ്റൽ, സൈക്കോ തെറാപ്പി, ബാച്ച് ഫ്‌ളവർ തെറാപ്പി, സാംബവി തെറാപ്പി എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ പഠനം നടത്തി. കോവിഡ് കാലത്ത് മാനസിക സംഘർഷം അനുഭവിച്ച നിരവധിപേരെ സൗജന്യമായി ഹീലിങ്ങിലൂടെ സാന്ത്വനപ്പെടുത്തി.

ന്യൂറോ ലിങ്കിസ്റ്റിക് പ്രോഗ്രാമും ചെയ്യുന്നുണ്ട്. നേടിയ അറിവുകൾ പകർന്ന് നൽകാനായി ഓൺലൈനായും ഓഫ്‌ലൈനായും ക്ലാസുകൾ എടുക്കുന്നുണ്ട്. ഇതിനിടെ നിരവധി പുരസ്‌കാരങ്ങളും ഇവരെ തേടിയെത്തി.

ഭർത്താവ്: ഉണ്ണികൃഷ്ണൻ(മെക്കാനിക്കൽ എൻജിനീയർ). ഏകമകൻ: വിനായക് കൃഷ്ണൻ.

Content Highlights: teachers'day 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022

Most Commented