അമ്മയ്ക്ക്, അധ്യാപികയ്ക്ക് അക്ഷരമധുരം


അമ്മയെപ്പോലെസ്നേഹിച്ചും ശാസിച്ചും വിദ്യ പകർന്ന അധ്യാപികയ്ക്ക് ശിഷ്യരുടെ ആദരമായി ഒരു പുസ്തകം. അക്ഷരം പഠിപ്പിച്ചവർക്ക് അക്ഷരം കൊണ്ട് ആദരം

ഗൗരി ടീച്ചറുടെ 89-ാം പിറന്നാളിന് ആശംസ നേരാനെത്തിയ പി.ടി. ഉഷയും ശ്രീനിവാസനും അനുഗ്രഹം വാങ്ങുന്നു. ഗൗരി ടീച്ചറുടെ മക്കളായ കൃഷ്ണകുമാറും ഗോപകുമാറും സമീപം

ഒട്ടേറെ ശിഷ്യഗണങ്ങളുള്ള ഗുരുക്കൻമാർ ഏറെയുണ്ടാവും. എന്നാൽ, പിറന്നാളിന് ആ ശിഷ്യരിൽ പ്രസിദ്ധരും അപ്രസിദ്ധരുമടക്കം വലിയൊരുനിരതന്നെ ആ അധ്യാപികയെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുകൾ പങ്കുവെച്ച് ഒരു പുസ്തകം സമർപ്പിക്കുന്നത് അപൂർവമായിരിക്കും. ഗൗരി ടീച്ചർക്ക് ലഭിച്ചത് അത്തരമൊരു സൗഭാഗ്യമാണ്.

കൂറ്റനാട് കോട്ടപ്പാടത്ത് പൊറ്റവീട്ടിൽ തറവാട്ടംഗവും തിരൂരിലെ പോസ്റ്റ്മാൻ പരമേശ്വരൻ നായരുടെ ഭാര്യയുമാണ് ഗൗരി. പൊന്നാനി ന്യൂ എൽ.പി. സ്കൂളിലെ പ്രഥമാധ്യാപികയായിരിക്കെ മൂന്നു തലമുറയ്ക്ക് അക്ഷരവെളിച്ചം പകർന്നു. സി. രാധാകൃഷ്ണൻ, മുൻ എം.പി. സി. ഹരിദാസ്, സാഹിത്യനായകരായ ആലങ്കോട് ലീലാകൃഷ്ണൻ, കെ.പി. രാമനുണ്ണി, പി.പി. രാമചന്ദ്രൻ തുടങ്ങി പ്രമുഖരും നാട്ടിലെ സാധാരണക്കാരുമടക്കം 123 പേരാണ് അമ്മയെക്കാൾ സ്നേഹം പകർന്ന അധ്യാപികയെക്കുറിച്ച്, അവരുടെ സാന്ത്വനത്തെക്കുറിച്ച്, ഹൃദയസ്പർശിയായ വാക്കുകൾകൊണ്ടുള്ള ഗുരുദക്ഷിണ അ.. അധ്യാപിക... അമ്മ എന്ന പുസ്തകത്തിൽ അർപ്പിച്ചത്.

കോവിഡ് കാലത്ത് നടക്കേണ്ടിയിരുന്ന നവതി ആഘോഷമാണ് അധ്യാപകദിനത്തോടനുബന്ധിച്ച് നടക്കുന്നത്. 36 വർഷത്തെ സേവനത്തിനുശേഷം 1988-ൽ വിരമിച്ചെങ്കിലും പഴയശിഷ്യർക്കും പുതുതലമുറക്കാർക്കും എന്നും സമീപിക്കാവുന്ന അമ്മയും അധ്യാപികയുമൊക്കെയാണിവർ.

തിരുനാവായ നാവാമുകുന്ദ സ്കൂൾ റിട്ട. കായികാധ്യാപകനായ മകൻ കൃഷ്ണകുമാർ, അംബേദ്കർ യൂണിവേഴ്സിറ്റി ഡീൻ ഡോ. ബാബു പി. രമേശ്, അച്യുത് കുമാർ, ഗോപകുമാർ എന്നിവരാണ് അനുഭവക്കുറിപ്പുകൾ ശേഖരിച്ച് പുസ്തകമാക്കിയത്. കെ.പി. രാമനുണ്ണി അവതാരികയും ഭാസ്‌കർദാസ് വരകൾകൊണ്ടും പുസ്തകം മനോഹരമാക്കി.

Content Highlights: teachers'day 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented