കറുത്തകുട്ടികളെ തിരുവാതിര പഠിപ്പിക്കില്ലെന്നോ, എങ്കില്‍ അതൊന്ന് കാണണം; സതി ടീച്ചറെന്നാല്‍ വിപ്ലവം


മനോജ്‌ ആഭേരി

.

ര്‍ഷം 1996.. പ്രീഡിഗ്രി ക്ലാസ്...പാഠം: കാസബിയന്‍ക...അന്നത്തെ എയ്ഡഡ് സ്‌കൂളിലെ പരിമിതികളില്‍ പഠിച്ചു വന്ന എനിക്ക് ഫെലീഷ്യ ഹിമാന്‍സിന്റെ കാസബിയന്‍ക 'നന്നായി മനസ്സിലാകുന്നുണ്ടെന്ന്' മുഖം കണ്ടപ്പോഴേ സതിടീച്ചര്‍ക്ക് തോന്നിയിരിക്കണം. ആദ്യത്തെ പത്തുവരികള്‍ എടുത്തു പൂര്‍ത്തിയായപ്പോഴേക്കും ബെല്ലടിച്ചു. ക്ലാസ് അവസാനിപ്പിച്ചതും ടീച്ചര്‍ നേരെ മുന്നില്‍ വന്നു.''ക്ലാസ്സിലിങ്ങനെ വായും പൊളിച്ചിരിക്കരുത് മനസ്സിലായില്ലെങ്കില്‍ പറയണം.'...അതായിരുന്നു തുടക്കം. പിന്നെ നീണ്ട അഞ്ചുവര്‍ഷങ്ങള്‍.

മോശമില്ലാതെ പാടുന്നയാള്‍ എന്ന അഹങ്കാരത്തിന്റെ ബലൂണ്‍ ഒറ്റകുത്തിനാണ് ടീച്ചര്‍ പൊട്ടിച്ചുകളഞ്ഞത്. ഡി സോണിന് സ്‌കൂളിലെ ഗായകസംഘം തെരഞ്ഞെടുപ്പാണ്. ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി മുഹമ്മദ് റാഫി, വേണുഗോപാലന്‍ സാര്‍,സതിടീച്ചര്‍...പിന്നെ അന്തരിച്ച കൃഷ്‌ണേട്ടനുമാണ് തെരഞ്ഞെടുപ്പ് കമ്മറ്റി. യൂസഫലിയുടെ അഞ്ചു ശരങ്ങളുമാണ് പാടിയത്.പാടിക്കഴിഞ്ഞതോടെ ടീച്ചറുടെ വക കമന്റ്, 'ഇതൊരുമാതിരി മുദ്രാവാക്യം വിളിയായിപ്പോയല്ലോ''

പില്‍ക്കാലത്ത് മൈക് കൈയിലെടുക്കുമ്പോള്‍ ആദ്യം ഓര്‍മ്മവരുന്നത് ആ കമന്റാണ്. നന്നായി പാടാന്‍ തുടങ്ങിയതും അതിനുശേഷമാണ്. അക്കാലത്ത് കോളേജില്‍ ഉണ്ടായിട്ടുള്ള പ്രധാനപ്പെട്ട കലാപങ്ങളിലൊക്കെ എന്തെങ്കിലുമൊക്കെ ചെയ്തിരുന്നവനായിരുന്നതുകൊണ്ട് ഇടക്കിടക്ക് സസ്പെന്‍ഷന്‍ എന്ന വീരാളിപ്പട്ട് കിട്ടിയിരുന്നു. ആ സമയങ്ങളിലെല്ലാം ഞങ്ങള്‍ക്കുവേണ്ടി വാദിച്ചിരുന്നവരുടെ കൂട്ടത്തിലും സതി ടീച്ചറുണ്ട്.

ക്ലാസ്സില്‍ കയറാതെ നടക്കുന്നത് കാണുമ്പോള്‍ കണ്ണുപൊട്ടെ ചീത്ത പറയാനും ടീച്ചര്‍ക്കൊരു മടിയുമില്ല. അങ്ങനെ ടീച്ചറുടെ കണ്ണില്‍പ്പെടാതെ ഒളിച്ചു നിന്നപ്പോഴാണ് തലയില്‍ പെയിന്റ് ബക്കറ്റ് വീണത്. കോളേജ് പെയിന്റ് ചെയ്യാന്‍ വന്നവര്‍ കലക്കിവെച്ച പെയിന്റ് വച്ചിരുന്നത് ഒരു കുതിരമേലായിരുന്നു അതിന്റെ അടിയിലാണ് ഞാന്‍ പോയി ഒളിച്ചിരുന്നത്.

ടീച്ചറിലെ പഴയ വിപ്ലവകാരിയെ കണ്ടത് തിരുവാതിരക്കളിയുമായി ബന്ധപ്പെട്ട വിവാദത്തിലാണ്. 2000-ല്‍, ഡി-സോണിന് കോളേജില്‍ മത്സരിച്ചു ജയിച്ചകുട്ടികളെ മാത്രം ഏതു പരിപാടിക്കും കൊണ്ടുപോയാല്‍ മതിയെന്നായിരുന്നു യൂണിയന്‍ തീരുമാനം. പരമ്പരാഗതമായ തിരുവാതിരക്കളിയുടെ സവര്‍ണ്ണാധിപത്യം അവസാനിപ്പിക്കുകയെന്ന ലക്ഷ്യവും ആ തീരുമാനത്തിനു പിന്നില്‍ ഉണ്ടായിരുന്നു. അതൊരു വന്‍ വിവാദമായി. കറുത്ത കുട്ടികളെ തിരുവാതിരക്കളി പഠിപ്പിക്കില്ലെന്ന് ഓമനടീച്ചര്‍, എന്നാല്‍ അതൊന്നുകാണണമല്ലോ എന്ന് ഞങ്ങളും. അന്ന് സാരിയുടെ തുമ്പുമടക്കിക്കുത്തി കുട്ടികള്‍ക്കൊപ്പം ചേര്‍ന്നുനിന്ന് തിരുവാതിര കളിച്ച സതിടീച്ചറെ എങ്ങനെ മറക്കാനാണ്?

അമ്മയുടെ വേര്‍പാടിനുശേഷം തളര്‍ന്നുപോകുന്ന സമയത്ത് ഒരു ഫോണ്‍വിളിക്കപ്പുറത്ത് സതി ടീച്ചര്‍ ഇപ്പോഴും സാന്ത്വനമായിട്ടുണ്ട്. അതങ്ങനെയേ ആവൂ... കാരണം സതിടീച്ചര്‍ ടീച്ചര്‍ മാത്രമല്ല ഞങ്ങളുടെയൊക്കെ അമ്മകൂടിയാണ്.

(ദുബായ് ഗൾഫ് ഇന്ത്യൻ ഹൈ സ്കൂളിൽ മലയാളം അധ്യാപകനാണ് ലേഖകൻ)

Content Highlights: Teachers' day 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sitaram yechury

1 min

PFI നിരോധനം പരിഹാര മാര്‍ഗമല്ല, ആര്‍എസ്എസിനെ നിരോധിച്ചിട്ട് എന്ത് ഗുണമുണ്ടായി?- യെച്ചൂരി

Sep 28, 2022

Most Commented