കോസിബ്രായും കോട്ടിബ്രോയും കണ്ടുപിടിച്ച വികൃതിക്കുട്ടി


രാജേന്ദ്ര പണിക്കർ എൻ.ജി

പ്രതീകാത്മക ചിത്രം / മാതൃഭൂമി

തെളിഞ്ഞ നീലാകാശത്തിനു താഴെ മരതകപ്പട്ടുടയാട ചുറ്റിയ ലഗൂണിലെ ചെറിയ തിരമാലകളാൽ നിഷ്ക്കളങ്കമായി തഴുകിയുറങ്ങിയുണരുന്ന മാലിദ്വീപിലെ നീണ്ട ഒരു ദ്വീപാണ് ഹനിമാദു .നന്മകൾ മാത്രം കൈമുതലുള്ള ഒരുകൂട്ടം സാധാരക്കാർ നിവസിക്കുന്ന വിനോദയാത്രികരുടെ സ്വപ്നതുല്യമായ പറുദീസ .1940 കളുടെ അവസാനങ്ങളിൽ ഒട്ടുമിക്ക ഏഷ്യൻ രാജ്യങ്ങളിലേയും ബ്രിട്ടീഷ് സ്വേച്ഛാധിപത്യം അവസാനിച്ചപ്പോഴും 1967 വരെ മാലിദ്വീപ് ഒരു ബ്രിട്ടീഷ് പ്രൊട്ടക്ടറേറ്റ് രാജ്യമായി തുടർന്നുപോന്നിരുന്നതുകൊണ്ടാകണം കൊളോണിയസത്തിന്റെ വേരുകൾ വേറിടാതെ അവിടുത്തെ സ്‌കൂളുകളിൽ ഇപ്പോഴും ബ്രിട്ടീഷ് വിദ്യാഭ്യാസ രീതി സ്വീകരിച്ചു പോന്നിരുന്നത്.ഹാനിമാദുവിലെ സർക്കാർ സ്‌കൂളിൽ സയൻസ് അധ്യാപനായി ജോലിനോക്കിയിരുന്ന കാലത്തെ ഒരു അനുഭവം പങ്കുവക്കാനാണ് ഈ കുറിപ്പ്.

ജീ സി എസ് സി ഓ ലെവൽ പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികൾ. പൊതുവേ ജീവിതത്തിൽ വലിയ പ്രേതീക്ഷാ നിർഭരമായ സ്വപ്നങ്ങളൊന്നും ഉത്തേജിപ്പിക്കാനില്ലാത്ത ഒരു ജനസമൂഹത്തിന്റെ വിശ്വാസ പ്രമാണങ്ങളെ അതിജീവിച്ചു വേണം അവരെ പാകപ്പെടുത്തേണ്ടിയിരുന്നത്. ഇതാകട്ടേ വലിയ ശ്രമകരമായ ഒരു ദൗത്യമായിരുന്നുതാനും.

കഠിനമായ ചൂടുള്ള മധ്യാഹ്നത്തിലേക്കടുത്ത ഒരു സമയത്തെ മിക്സഡ് ക്ലാസ് മുറിയിലെ ഇരുപത്തിമൂന്നു കുട്ടികളിൽ ഒരിടത്തും ഇരിപ്പുറക്കാതെ വികൃതികാട്ടുന്ന ക്ലാസിലെ ഏറ്റവും ചെറിയ കുട്ടിയായിരുന്നു അഹമ്മദ് മൂസ (പേര് യഥാർത്ഥമല്ല) . അഹമ്മതിയില്ലായിരുന്നെങ്കിലും തീരെ അനുസരണ ഇല്ലാത്ത ഈ പയ്യനാണ് ഈ അനുഭവത്തുരുത്തിലെ നായകൻ

അധ്യാപനകലയിലെ സകല ചമയങ്ങളും എടുത്തണിഞ്ഞു ക്ളാസുമുറിയിൽ സ്വയം മറന്നു കുട്ടികളിലേക്ക് കൂടുമാറുമായിയരുന്ന സമയത്തും അവൻ ആളുമാറാതെ ആടിത്തിമിർത്തുകൊണ്ടേയിരുന്നു. പെൺകുട്ടികളുടെ തലയിൽ പൂവുതിരുകി വെയ്ക്കുക , പിന്നിൽക്കൂടിച്ചെന്ന് ആൺ പെൺ വ്യത്യാസമില്ലാതെ ഒട്ടുമിക്കവരേയും നുള്ളിവേദനിപ്പിച്ചിട്ടോടിക്കളിക്കുക, കടലാസ് വിമാനമുണ്ടാക്കി തെന്നിത്തെറിപ്പിച്ച് മറ്റുള്ളവരെ ചിരിപ്പിക്കുക തുടങ്ങിയ കലാപരിപാടികളിൽ വ്യാപൃതനായി അവൻ സയൻസ് ക്ലാസിനെ ശ്വാസം മുട്ടിച്ചു കൊന്നു.

അന്നത്തെ ക്ലാസ്സിന്റെ അവസാനം അഹമ്മദ് മൂസയുടെ വീട് തേടിപ്പിടിച്ചു വീട്ടിലേക്കു ചെന്നു . വീടെത്തിയപാടെ ആതിഥേയ മര്യാദയ്ക്ക് അഗ്രഗണ്യരായ ദ്വീപുവാസികൾക്കു ഒരപവാദമാകാതെ വീട്ടുകാർ സ്വീകരിച്ചിരുത്തിയതും അഹമ്മദ് മൂസ വീടിന്റെ പിന്നാമ്പുറത്തേക്ക് ഒളിച്ചതും ഒരുമിച്ചായിരുന്നു.

കോറൽ പാറകൾ കൊണ്ട് നിർമ്മിച്ച സിമെന്റ് തേക്കാത്ത ചുമരുകളുള്ള വീട്ടുമുറ്റത്തും മുറികളിലും നിറയെ കുട്ടികൾ . ഒന്നോ രണ്ടോ വയസുകൾ മാത്രം പ്രായവ്യത്യാസങ്ങളുള്ള അഹമ്മദ് മൂസയുടെ പതിമൂന്ന് സഹോദരങ്ങൾ ! അവന്റെ അച്ഛൻ അവന്റെ കൈ പിടിച്ച്‍ അവനെ മുറിയ്ക്കുപുറത്ത് കൊണ്ടുവന്നപ്പോൾ ഞാനവനെ ചേർത്തുപിടിച്ചു. മുലകുടിക്കുന്ന കൈക്കുഞ്ഞുങ്ങളുൾപ്പെടെ അവന്റെ താഴെയുള്ള നാല് കുഞ്ഞുങ്ങളെ നോക്കാനുള്ള ചുമതല അവന്റേതാണെന്ന തിരിച്ചറിവ് വല്ലാത്ത സങ്കടമുളവാക്കി!

മത്സ്യത്തൊഴിലാളിയായ അവന്റെ അച്ഛന്റെ നിത്യവേതനത്തിൽ ആ വലിയ കുടുംബം എങ്ങനെ കഴിഞ്ഞുകൂടുമെന്നോർത്തപ്പോൾ ഉള്ളിലൊരു കനലെരിഞ്ഞു . പഠിക്കുവാനുള്ള സാഹചര്യം മെച്ചപ്പെടുത്തുവാൻ തന്നാലായതൊക്കെ വാഗ്ദാനം ചെയ്തിട്ട് അവിടുന്ന് മടങ്ങിയപ്പോൾ എന്തെന്നില്ലാത്ത ഒരു ആശ്വാസം തോന്നി.

പിറ്റേന്ന് തൊട്ടുള്ള അവന്റെ ക്ലാസിലെ പെരുമാറ്റം അവിശ്വനീയമായി തോന്നി . പിന്നീടുള്ള ക്ലാസ്സുകളിൽ ആദ്യാവസാനം സാകൂതം ശ്രദ്ധിച്ചിരുന്ന അവന് മറ്റുള്ളവരെക്കാളും മിടുമിടുക്കാനാകുവാനായി. അങ്ങനെയിരിക്കെ ഒരു നാൾ മൂലകങ്ങളുടെ മിശ്രണം നടക്കുമ്പോൾ സംയുക്തങ്ങൾ ഉണ്ടാകുന്നതിനെക്കുറിച്ച് ഉദാഹരിച്ച് കോപ്പർ ടിന്നുമായും സിങ്കുമായും ചേരുമ്പോൾ ഉണ്ടാകുന്ന കോമ്പൗണ്ടുകളെ പരിചയപ്പെടുത്തി.

പിറ്റേന്ന്, ആശയക്കുഴപ്പവുണ്ടാക്കാനേറെ സാധ്യതയുള്ള ഈ കോംബിനേഷനുകൾക്ക് കിടിലൻ അക്രോണിമുമായി അഹമ്മദ് മൂസ ഹാജർ.

സാർ, കോസിബ്രായിലും കൊട്ടിബ്രോയിലും പ്രശ്‌നം നിസംശയം പരിഹരിക്കാം. അവൻ തുടർന്നു.

കോപ്പർ + സിങ്ക് =ബ്രാസ് ചുരുക്കത്തിൽ
കോ + സി = ബ്രാ
അതായത് ''കോസിബ്രാ ''

കോപ്പർ + ടിൻ = ബ്രോൺസ് ചുരുക്കത്തിൽ
കോ + ടി = ബ്രോ
അതായത് "കൊട്ടിബ്രോ"

അങ്ങനെ അഹമ്മദ് മൂസയുടെ അക്രോണിം എല്ലാകുട്ടികൾക്കും രണ്ട് മാർക്ക് സുനിശ്ചിതമാക്കി. മിടുക്കനായ അഹമ്മദ് മൂസ പിൽക്കാലത്ത് മികച്ച സ്‌കൂളിലെ ഒരു ഹെഡ്മാസ്റ്റർ ആയിമാറി.

മിനിസ്ട്രി ഓഫ് എഡ്ജുക്കേഷൻ, റിപ്പബ്ലിക്ക് ഓഫ് മാൽദീവ്സിലെ പൂർവ്വാദ്ധ്യാപകനാണ് ലേഖകൻ

Content Highlights: teacher's day special article 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented