ഏത് ആൾക്കൂട്ടത്തിനിടയിലും ‘മാഷേ...’എന്നൊരു വിളി തേടിവരും, ആ പരിചിതത്വമാണ് ഏറ്റവും വലിയ സമ്പാദ്യം.


സുധീർ കരമന

സുധീർ കരമന | ഫോട്ടോ: ശ്രീജിത്ത്.പി.രാജ്

അധ്യാപകനായതിൽ ആഹ്ലാദിക്കുകയും അഭിമാനിക്കുകയും ചെയ്യുന്ന ആളാണു ഞാൻ. ഏത് ആൾക്കൂട്ടത്തിനിടയിലും ‘‘മാഷേ’’ എന്നൊരു വിളി തേടിവരും. ആ പരിചിതത്വമാണ് ഏറ്റവും വലിയ സമ്പാദ്യം.

കേരളത്തിലും വിദേശത്തും ഞാൻ അധ്യാപനം നടത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ അൺ എയ്‌ഡഡ് സ്കൂളിലാണ് പഠിപ്പിക്കാൻ തുടങ്ങിയത്. പിന്നീട് ഖത്തറിലെ എം.ഇ.എസ്. സ്കൂളിൽ ജോഗ്രഫി അധ്യാപകനായി. അവിടെ ബാസ്കറ്റ്ബോൾ കോച്ചായും കൾച്ചറൽ കൺവീനറായുമൊക്കെ പ്രവർത്തിച്ചു. തിരുവന്തപുരത്തെ എയ്‌ഡഡ് സ്കൂൾ പ്രിൻസിപ്പലായിരിക്കെയാണ് വി.ആർ.എസ്. എടുത്തത്. അങ്ങനെ അധ്യാപകജീവിതം ഔദ്യോഗികമായി അവസാനിച്ചു. ഔദ്യോഗികമെന്ന് എടുത്തുപറഞ്ഞത്, അധ്യാപനത്തിൽനിന്ന് വിരമിക്കൽ എന്നൊന്നില്ലെന്ന് വിശ്വസിക്കുന്നതുകൊണ്ടാണ്.

തിരിച്ചറിവിലേക്കുള്ള പരിശീലനം

സിലബസ് അനുസരിച്ചുള്ള പാഠപുസ്തകത്തിൽ മാത്രം ഒതുങ്ങുന്ന സംസാരമല്ല ക്ലാസ്‌മുറികളിൽ നടക്കേണ്ടതെന്ന തിരിച്ചറിവുണ്ടായത് അധ്യാപനപരിശീലനകാലത്താണ്. അങ്ങനെയൊരു പഠനമേഖലയിലേക്ക് തിരിയാൻ പ്രേരണയായത് അച്ഛനും. അദ്ദേഹം സിനിമയിൽ പ്രവർത്തിച്ചിരുന്നതുകൊണ്ട് ചെറുപ്പത്തിൽത്തന്നെ അഭിനയിക്കാനുള്ള അവസരം എനിക്കുണ്ടായിരുന്നു. പക്ഷേ, അച്ഛൻ അന്ന് പറഞ്ഞു, വിദ്യാഭ്യാസം പൂർത്തിയാക്കി ശരിയും തെറ്റും തിരിച്ചറിയാനുള്ള പക്വത ആർജിച്ചശേഷം മാത്രം തീരുമാനങ്ങൾ എടുത്താൽ മതിയെന്ന്. ആ ഉപദേശമാണ് മുപ്പതുവർഷം നീണ്ട അധ്യാപനജീവിതം എനിക്ക് സമ്മാനിച്ചത്.

സിനിമയിലേക്ക് കാലെടുത്തുെവച്ചപ്പോഴുണ്ടായ ഒരനുഭവം പറയാം. ആദ്യമായി അഭിനയിച്ച വാസ്തവം സിനിമയുടെ ഡബ്ബിങ്ങിനായി ലാൽ സ്റ്റുഡിയോയിലെത്തി. കാര്യങ്ങളൊക്കെ ചോദിച്ച് മനസ്സിലാക്കി. തിരിച്ച് പടികളിറങ്ങുമ്പോൾ എതിരേ മമ്മൂക്ക കയറി വരുന്നു. ഞാൻ ചിരിച്ചുകൊണ്ട് നമസ്കാരം പറഞ്ഞു. അച്ഛന്റെ കൂടെ സെറ്റുകളിൽ പോയിട്ടുള്ളതുകൊണ്ട് എന്നെ അദ്ദേഹത്തിന് കണ്ടുപരിചയമുണ്ട്. രണ്ടു സ്റ്റെപ്പ് കയറിയശേഷം തിരിഞ്ഞുനിന്ന് മമ്മൂക്ക ചോദിച്ചു: ‘‘എന്താ ഇവിടെയെന്ന്.’’ ഞാൻ കാര്യം പറഞ്ഞു. സിനിമയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചുമൊക്കെ അദ്ദേഹം ചോദിച്ചു. വീണ്ടും പടികൾ കയറുംമുൻപ് ഒരു ചോദ്യംകൂടി, വേറെന്തുചെയ്യുന്നു. അപ്പോഴാണ് അധ്യാപകനാണെന്നും തിരുവനന്തപുരത്തെ ഒരു സ്കൂളിൽ പ്രിൻസിപ്പലാണെന്നും പറഞ്ഞത്. ഉടനെ അദ്ദേഹം തിരിച്ചിറങ്ങി എനിക്ക് ഹസ്തദാനം തന്നു. മലയാളത്തിന്റെ മഹാനടനിൽനിന്നും ചലച്ചിത്ര ലോകത്തേക്ക് ഒരു അധ്യാപകന് ലഭിച്ച സ്വീകരണമായിരുന്നു അത്.

നല്ല മാതൃകയാകാം

പാശ്ചാത്യരാജ്യങ്ങളിൽ എൽ.കെ.ജി., യു.കെ.ജി., പോലുള്ള ചെറുക്ലാസുകളിൽ പഠിപ്പിക്കുന്നവരെയാണ് അധ്യാപകരായി കാണുന്നത്. മുതിർന്ന ക്ലാസുകളിലേക്ക് എത്തുമ്പോഴേക്കും അധ്യാപകർ ഗൈഡായോ സുഹൃത്തായോ മാറും. നമ്മുടെ നാട്ടിൽ അധ്യാപകർ എന്നും മാഷോ ടീച്ചറോ ആണ്.

ഞാൻ താമസിക്കുന്ന മുറിയുടെ തൊട്ടടുത്തിരുന്ന് ഒരുകുട്ടി ഇംഗ്ലീഷ് വാക്കുകളുടെ സ്പെല്ലിങ് പഠിക്കുകയാണ്. 'സീീീ.... യൂൂൂ.... ടീീീ.... ക്യാറ്റ്'. ഞാനവന് സ്നേഹത്തോടെ സി...എ...ടി... എന്ന് തിരുത്തിക്കൊടുത്തു. എന്നെ അവനൊന്ന് സംശയത്തോടെ നോക്കി. അവന്റെ അച്ഛനും അമ്മയും വന്ന് പറഞ്ഞുകൊടുത്തു. എന്നിട്ടും സംശയം തന്നെ. അവന് സ്കൂളിലെ ടീച്ചറെ മാത്രമാണ് വിശ്വാസം.

ബുക്കെടുത്ത് നോക്കിയെപ്പോൾ കുട്ടി എഴുതിയെടുത്തതിലെ പിശകാണെന്ന് മനസ്സിലായി. ആ ഭാഗം ടീച്ചർ പരിശോധിച്ച് ടിക്ക് ഇട്ടിട്ടുമില്ല. അടുത്തദിവസം ടീച്ചർ നോട്ട് എഴുതിയത് നോക്കും. അപ്പോൾ ടീച്ചർതന്നെ അവന് തെറ്റുതിരുത്തിക്കൊടുക്കട്ടെ എന്ന് ഒടുവിൽ ഞങ്ങൾക്ക് വിട്ടുകൊടുക്കേണ്ടിവന്നു. അധ്യാപകരെ കുട്ടികൾ എത്രത്തോളം മാതൃകയാക്കുന്നുവെന്ന് തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്.

അതുകൊണ്ട് ഇനി പറയാനുള്ളത് അധ്യാപകരോടാണ്. പുതിയ തലമുറയെ പ്രതീക്ഷകൾക്കും വിശ്വാസങ്ങൾക്കുമൊപ്പം നമ്മൾ സ്വയം നവീകരിക്കേണ്ടതുണ്ട്. നമ്മളുടെ ബാല്യകാല സ്മരണകളുമായി അവരെ കൂട്ടിക്കെട്ടേണ്ട. കുട്ടികൾ ഡിജിറ്റൽ ലോകത്താണ്. അവർ പലതരം തിരക്കുകളിലാണ്. അവരുടെ അനുഭവങ്ങൾ വേറെയാണ്. ചിലപ്പോഴത് ക്രിയാത്മകമായി പരിവർത്തനം ചെയ്യപ്പെടും. ചിലപ്പോൾ പ്രശ്നങ്ങളിലേക്ക് പോകും.

ചെറിയ തോൽവികളിൽപ്പോലും പതറിപ്പോകുന്നുണ്ട് കുട്ടികൾ. അറിവുപകരുക എന്നതിനപ്പുറം ജീവിതവെല്ലുവിളികളെ അതിജീവിക്കാനുള്ള മനക്കരുത്ത് നൽകാനും അധ്യാപകർ ഒപ്പമുണ്ടാകണം. കുട്ടിയുടെ പ്രവൃത്തി തെറ്റായിപ്പോയെങ്കിൽ അവരെ സ്നേഹത്തോടെ ശാസിക്കാം. പക്ഷേ, ഒരിക്കലും പരിഹസിക്കരുത്. ഇക്കാര്യത്തിൽ അധ്യാപകർ ജാഗ്രതപാലിക്കണം.

Content Highlights: teacher's day article sudheer karamana


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented